Saturday, January 19th, 2019
ഒഡിഷ തീരത്ത് രൂപം കൊണ്ട ചുഴലിക്കാറ്റ് ഛത്തിസ്ഗഢ് ഭാഗത്തേക്ക് നീങ്ങുന്നതിന്റെ പ്രഭാവമാണ് കേരളത്തില്‍ മഴക്കിടയാക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം
ഇടുക്കി: മറയൂര്‍ മരുകന്‍മലക്ക് സമീപം പട്ടത്തലച്ചി പാറയിലെ വീട്ടുവളപ്പില്‍ നിന്ന് 2 കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി. ചെല്ലമുത്തുവി(78)ന്റെ വീടിനു പിന്‍ഭാഗത്തു നിന്നാണ് ഏകദേശം ഒന്നര വര്‍ഷം വളര്‍ച്ചയെത്തിയതും 8 മാസം പ്രായമുള്ളതുമായ കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് അരക്കിലോ ഉണങ്ങിയ കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ചെല്ലമുത്തു ഒളുവിലാണ്. ഇതുവരെ ഇയാളെ കണ്ടെത്താന്‍ ആയിട്ടില്ല. ഇയള്‍ക്കായുള്ള അന്വേഷണം തുടരുന്നതായി മറയൂര്‍ എസ്‌ഐ ജി അജയകുമാര്‍ പറഞ്ഞു.
ഇടുക്കി: സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ നടത്തിയ കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമം നടത്തിയതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. കഴിഞ്ഞയാഴ്ച കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ തൊടുപുഴ നഗരത്തില്‍ ഏറ്റുമുട്ടലുണ്ടായിട്ടുണ്ടായിരുന്നു. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തിരുന്നു.
ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നും കാലില്‍കെട്ടിവച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ യുവാവ് കുമളി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായി. കോട്ടയം അയര്‍ക്കുന്നം സ്വദേശി ശരത്തിനെയാണ്(20) കുമളി ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നും കാല്‍ കിലോ ഉണക്ക കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കൂടിലാക്കി ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് കാലില്‍ ചുറ്റിക്കെട്ടിവെച്ചാണ് കഞ്ചാവാണ് കടത്താന്‍ ശ്രമിച്ചത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
ഇടുക്കി: മൂലമറ്റത്ത് സ്‌കൂള്‍ സമയത്ത് അമിത വേഗത്തില്‍ ബൈക്കോടിച്ച് കറങ്ങിയ വിദ്യാര്‍ഥികള്‍ പരിശോധനക്കിടെ പോലീസിന്റെ പിടിയിലായി. വിദ്യാര്‍ഥികളാരുംതന്നെ ഹെല്‍െമറ്റ് ധരിച്ചിരുന്നില്ല. പരിശോധനക്കിടെ അപകടകരമായി ഓടിച്ച 15 വാഹനങ്ങളും മൂന്ന് പേരെ വീതം കയറ്റിയ നാല് വാഹനങ്ങളും പോലീസ് പിടികൂടി. ലൈസന്‍സില്ലാതെ ഓടിച്ച വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മിക്ക വാഹനങ്ങള്‍ക്കും രേഖകളൊന്നുംതന്നെയില്ലെന്ന് പോലീസ് കണ്ടെത്തി. രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് സ്‌റ്റേഷനിലെത്തിച്ച വിദ്യാര്‍ഥികളെ പറഞ്ഞയച്ചത്. ഇനിയും സംഭവം ആവര്‍ത്തിച്ചാല്‍ പ്രായപൂര്‍ത്തി ആവാത്തവര്‍ക്ക് വാഹനം കൊടുത്തുവിട്ടതിന് രക്ഷിതാക്കള്‍ക്കെതിരേ കേസെടുക്കുമെന്ന് കാഞ്ഞാര്‍ എസ്‌ഐ … Continue reading "അമിത വേഗത്തില്‍ ബൈക്കോടിച്ച് വിദ്യാര്‍ഥികള്‍ കുടുങ്ങി"
ഇടുക്കി: നെടുങ്കണ്ടത്ത് തോട്ടം മേഖലയില്‍ അനധികൃത വില്‍പ്പനക്കെത്തിച്ച 23.5 ലിറ്റര്‍ വിദേശമദ്യം രണ്ടുകേസുകളിലായി എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ടുപേര്‍ അറസ്റ്റിലായി. ഉടുമ്പന്‍ചോല കൂക്കലാര്‍കരയില്‍ ഈശ്വരനിലയം മാരന്‍(47) 4.5 ലിറ്റര്‍മദ്യവുമായി പിടിയിലായപ്പോള്‍ ഉടുമ്പന്‍ചോല ജങ്ഷനില്‍ മദ്യവില്‍പന നടത്തിയ ഉടുമ്പന്‍ചോല ഇടശേരിപ്പടി ചരുവിള പുത്തന്‍വീട്ടില്‍ മോഹനന്‍(50) 19 ലിറ്റര്‍ വിദേശ മദ്യവുമായാണു പിടിയിലായത്. ഇവര്‍ക്ക് ഇത്രയുമധികം മദ്യം ലഭിച്ചതിനെക്കുറിച്ച് എക്‌സൈസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഇരുവരെയും … Continue reading "അനധികൃത വില്‍പ്പനക്കെത്തിച്ച വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍"
ഹാരിസണ്‍ കേസ്; സര്‍ക്കാറിന് തിരിച്ചടി

LIVE NEWS - ONLINE

 • 1
  7 hours ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  9 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  11 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  14 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  15 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  15 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  16 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  16 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  17 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍