Tuesday, October 16th, 2018
2403 അടിയാണ് ഇടുക്കി ഡാമിലെ പരമാവധി സംഭരണ ശേഷി.
മൂന്നാര്‍: ഇടമലക്കുടില്‍ തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ തടികൊണ്ട് നിര്‍മിച്ച രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി. മീന്‍കുത്തി, ഇരുപ്പല്‍കുടി തുടങ്ങിയ കുടികളിലാണ് പാലം ഒലിച്ചുപോയത്. പുതുക്കുടി കണ്ടത്തിക്കുടി പാലം തകരുകയും ചെയ്തു. ഇടമലക്കുടിയില്‍നിന്നും മാങ്കുളം, ആനക്കുളം ഭാഗത്തേക്ക് പോകുന്ന ഇരുപ്പല്‍കുടിയിലെ പാലം തകര്‍ന്നതിനാല്‍ ഇങ്ങോട്ടേക്കുള്ള സഞ്ചാരം തടസ്സപ്പെട്ടു. മീന്‍കുത്തി പാലം ഒലിച്ചുപോയതിനാല്‍ വിദൂര കുടികളില്‍നിന്നും സൊസൈറ്റിക്കുടിയിലേക്ക് എത്തുന്നതിനും തടസ്സം നേരിടുകയാണ് ഇവിടുള്ളവര്‍.
നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയില്‍ എത്തിയിരിക്കുകയാണ്.
ഇടുക്കി: ഹഷീഷ് ഓയിലുമായി തമിഴ്‌നാട്ടില്‍നിന്നും എത്തിയ മൂന്ന് യുവാക്കള്‍ പിടിയിലായി. അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വെച്ചം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ആലുവ ഇലഞ്ഞിക്കാവില്‍ അഹമ്മദ് കബീര്‍(24), കുന്നുംപുറത്ത് ഷാറൂഖ് സലിം(25), മനയ്ക്കപറമ്പില്‍ കെ.എം.ഷാമില്‍(26) എന്നിവരാണു പിടിയിലായത്. ഇവരുടെ കാര്‍ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ അരക്കിലോ ഹഷീഷ് ഓയില്‍ കണ്ടെടുത്തത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ ചില്ലറവില്‍പനക്ക് കൊണ്ടുപോയതാണെന്ന് ഉേദ്യാഗസ്ഥരോട് ഇവര്‍ പറഞ്ഞു. കൊ ടൈക്കനാലില്‍ ഹോട്ടല്‍ ജോലിക്കാരനാണ് അഹമ്മദ് കബീര്‍.
ഇടുക്കി: കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് ഇടുക്കിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷമാകുന്നു. മഴ കനത്ത് നദികളിലും ഡാമിലും ജലനിരപ്പ് അപകട നില കടന്നതിനെ തുടര്‍ന്ന് ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടിമുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതേസമയം കനത്ത മഴയില്‍ കൊച്ചി-മധുര ദേശീയപാതയില്‍ വാളറയ്ക്ക് സമീപമുള്ള ഭാഗത്തെ ഒരുഭാഗമിടിഞ്ഞ് ദേവിയാര്‍ പുഴയില്‍ വീണു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചു വിട്ടു. ഇന്നലെ … Continue reading "കനത്ത മഴ; ഇടുക്കിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷം"
ഇടുക്കി: തൊടുപുഴയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ മോഷണം നടത്തുന്നയാള്‍ പോലീസിന്റെ പിടിയിലായി. കരിമണ്ണൂര്‍ ത്‌ലായിക്കാട് വീട്ടില്‍ ജെയ്‌സണ്‍ ആണ് പിടിയിലായത്. 20ന് രാത്രി പട്ടയം കവലക്ക് സമീപം വീടിന്റെ ഫ്യൂസ് ഊരി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. ശബ്ദം കേട്ട വീട്ടമ്മ പോലീസിനെ അറിയിക്കുകയായിരുന്നു. തിരച്ചിലില്‍ സമീപത്തെ കയ്യാലക്ക് സമീപം ഒളിച്ചിരുന്ന നിലയിലാണ് കണ്ടെത്തിയത്.
തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധനവ് വരുത്തി.

LIVE NEWS - ONLINE

 • 1
  5 mins ago

  കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

 • 2
  2 hours ago

  തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

 • 3
  3 hours ago

  രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

 • 4
  5 hours ago

  അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

 • 5
  5 hours ago

  സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

 • 6
  6 hours ago

  ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

 • 7
  9 hours ago

  ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

 • 8
  9 hours ago

  ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

 • 9
  9 hours ago

  കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു