Sunday, September 23rd, 2018

ഇടുക്കി: തൊടുപുഴയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ മോഷണം നടത്തുന്നയാള്‍ പോലീസിന്റെ പിടിയിലായി. കരിമണ്ണൂര്‍ ത്‌ലായിക്കാട് വീട്ടില്‍ ജെയ്‌സണ്‍ ആണ് പിടിയിലായത്. 20ന് രാത്രി പട്ടയം കവലക്ക് സമീപം വീടിന്റെ ഫ്യൂസ് ഊരി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. ശബ്ദം കേട്ട വീട്ടമ്മ പോലീസിനെ അറിയിക്കുകയായിരുന്നു. തിരച്ചിലില്‍ സമീപത്തെ കയ്യാലക്ക് സമീപം ഒളിച്ചിരുന്ന നിലയിലാണ് കണ്ടെത്തിയത്.

READ MORE
ഇടുക്കി: പൂപ്പാറ കോരംപാറയില്‍ ഒരാഴ്ച്ചയായി തുടരുന്ന ഒറ്റയാന്റെ ആക്രമണത്തില്‍ വാഴ, ഏലം, തെങ്ങ് എന്നിവയുള്‍പ്പെടെ പത്തേക്കറിലധികം സ്ഥലത്തെ കൃഷി നശിച്ചു. ആനയുടെ ആക്രമണം ഭയന്ന് തോട്ടങ്ങളില്‍ പോകാനാകാതെ തൊഴിലാളികള്‍ പട്ടിണിയിലായി. മാതാ തീയേറ്റര്‍ കവല മുതല്‍ കോരംപാറ കോളനി വരെയുള്ള റോഡിന്റെ വശങ്ങളിലുള്ള കൃഷിയിടങ്ങളിലാണ് ഒരാഴ്ച്ചയായി കാട്ടാന ശല്യം വര്‍ദ്ധിച്ചിരിക്കുന്നത്. അജയസദനം അശോക്കുമാര്‍, കൂട്ടുങ്കല്‍ അംബിക റെജി, മാലില്‍ സജി, മുരുകന്‍, ആര്‍ അജയകുമാര്‍ ചരുവിളപുത്തന്‍വീട്, മഹാലിംഗം, രാജേന്ദ്രന്‍ എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകളാണ് നശിപ്പിച്ചത്. സംഭവമറിഞ്ഞ് വനപാലകര്‍ … Continue reading "ഒറ്റയാന്‍ പത്തേക്കറിലധികം കൃഷി നശിച്ചു"
കഴിഞ്ഞ വര്‍ഷത്തേതിലും 61 അടി വെള്ളം അണക്കെട്ടില്‍ വര്‍ധിച്ചിട്ടുണ്ട്.
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭീഷണിയായി മുല്ലപ്പെരിയാര്‍ അണക്കെട്ട്. മധ്യകേരളത്തില്‍ ശക്തമായ മഴ തുടരുമ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് ഇപ്പോള്‍ 132.7 അടിയായിരിക്കുകയാണ്. ഇതിനെ കൂടാതെ പത്തൊന്‍പതാം തീയ്യതി രൂപം കൊള്ളുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദം കൂടിയാകുമ്പോള്‍ കേരളത്തില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റും കനത്ത മഴയുമാകും ലഭിക്കുക. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 11ന് മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.  
ഇടുക്കി: കട്ടപ്പന സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. തോപ്രാംകുടി സ്വദേശികളായ വാതല്ലൂര്‍ ജോബിന്‍ ജോസഫ്(27), മൈലിക്കുളത്ത് അരുണ്‍(22), കൊല്ലംപറമ്പില്‍ റിജോ(38) എന്നിവരെയാണ് സിഐ വിഎസ് അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. സീരിയല്‍ നടി കൊല്ലം മുളങ്കാടകം തിരുമുല്ലവാരം ഉഷസില്‍ സൂര്യ, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവര്‍ ഉള്‍പ്പെടെ 12 പേരാണ് ഇതുവരെ പിടിയിലായത്. ഇവരില്‍ നിന്നും 60 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. കള്ളനോട്ട് അച്ചടിച്ചതില്‍ നേരിട്ട് പങ്കാളികളായവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. … Continue reading "കള്ളനോട്ട് കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി"
ദുര്‍ഘടമായ റോഡിലൂടെ ജെസിബി കടന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്.
മറയൂര്‍: കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയുടെ തെന്മല എസ്റ്റേറ്റില്‍ കടുവയിറങ്ങി. തോട്ടം തൊഴിലാളികളില്‍ നിരവധി പേരാണ് കടുവയെ നേരിട്ട് കണ്ടത്. കഴിഞ്ഞ ദിവസം എസ്റ്റേറ്റിന് സമീപത്തുള്ള വനമേഖലയില്‍ കാട്ടുപോത്തിനെ മുറിവുകളോടെ ചത്ത നിലയില്‍ കണ്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി തെന്മലയിലേക്കുള്ള റോഡരുകിലെ കലുങ്കിന് മുകളിലൂടെ കടുവ നടന്ന് പോകുന്നത് എസ്റ്റേറ്റ് ജീവനക്കാര്‍ നേരിട്ട് കാണുകയും മൊബൈലില്‍ ചിത്രം പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി: രാജാക്കാട് ദേശീയപാതയുടെ നിര്‍മ്മാണത്തിനായി എത്തിച്ച വാഹനങ്ങളില്‍നിന്ന് ബാറ്ററികളും അനുബന്ധ വസ്തുക്കളും മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തവെ രണ്ടുപേര്‍ പിടിയില്‍. ബോഡി ധര്‍മ്മത്തുപട്ടി സ്വദേശി മുത്തുകുമാര്‍ വീരമുത്തു(25), സില്ലമരുത്തുപട്ടി സ്വദേശി കുമാര്‍ പരമശിവം(30) എന്നിവരെയാണ് ശാന്തന്‍പാറ പോലീസ് പിടികൂടിയത്. കനത്ത മഴയെ തുടന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ പൂപ്പാറ-ബോഡിമെട്ട് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കരാറുകാരുടെ മണ്ണുമാന്തിയന്ത്രങ്ങളില്‍ നിന്നും വലിയ വാഹനങ്ങളില്‍നിന്നും ബാറ്ററിയും കംപ്രസറും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്നു ഇവര്‍. ശാന്തന്‍പാറ സിഐ എസ് … Continue reading "വാഹനങ്ങളിലെ കളവ്; മോഷ്ടാക്കള്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  4 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  5 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  7 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  9 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  11 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  11 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  23 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  24 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി