Saturday, November 17th, 2018

ഇടുക്കി: മാങ്കുളത്ത് പുഴ കടന്നെത്തിയ കാട്ടാനക്കൂട്ടം പലചരക്ക് കട ഇടിച്ച് തകര്‍ത്തു. ആനക്കുളം ഓരിനോട് സമീപം സ്ഥിതിചെയ്യുന്ന പടത്തിയാനിക്കല്‍ രതീഷിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കഴിഞ്ഞ 10ന് രാത്രിയില്‍ കാട്ടാനക്കൂട്ടം തകര്‍ത്തത്. പുഴയില്‍ വെള്ളം കുടിക്കാനെത്തിയ നാലംഗ കാട്ടാനക്കൂട്ടമാണ് ഭിത്തി തകര്‍ത്ത് കടക്കുള്ളില്‍ കയറിയത്. നാട്ടുകാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ആനക്കൂട്ടം കാട്കയറി. കാട്ടാനകള്‍ ജനവാസ മേഖലയില്‍ കയറുന്നത് തടയുന്നതിനായി ഇവിടെ വനംവകുപ്പ് 50 ലക്ഷം രൂപ മുടക്കി ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ ഉരുക്കവേലി നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ചില ഭാഗത്ത് … Continue reading "കാട്ടാനക്കൂട്ടം കട ഇടിച്ച് തകര്‍ത്തു"

READ MORE
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. 2391 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇടുക്കിചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് കുറയ്ക്കാനായി ഇതുവരെ തുറന്നുവെക്കുകയായിരുന്നു. 26 വര്‍ഷത്തിനുശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് ട്രയല്‍ റണ്ണിനായി തുറന്നത്. പിന്നീട് ജലനിരപ്പ് വര്‍ധിച്ചതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകുളും ഉയര്‍ത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അഞ്ച് ഷട്ടറുകളും തുറന്നത്.  
ഇടുക്കിയിലെ ഡി.സി സ്‌കൂള്‍ ഒഫ് മാനേജ്‌മെന്റിലാണ് സംഭവം.
ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ ഭൂമി വിണ്ടു കീറിയ സ്ഥലത്ത് യുഎസ് പഠനസംഘമായ യുഎസ് സയന്‍സ് ഫൗണ്ടേഷന്‍ സംഘം പരിശോധന നടത്തി. യുഎസ് സയന്‍സ് ഫൗണ്ടേഷന്റെ ജിയോ ടെക്‌നിക്കല്‍ എക്‌സ്ട്രീം ഇവന്‍സ് റെക്കണയസന്‍സ് അസോസിയേഷനാണു പഠനത്തിനെത്തിയത്. മാവടി തേനംമാക്കല്‍ അപ്പച്ചന്റെ വീടിന്റെ അടിഭാഗത്തെ മണ്ണ് വിണ്ടു കീറി ഇടിഞ്ഞു താഴ്ന്ന സ്ഥലത്താണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ എത്തിയ സംഘം ഒരു മണിക്കൂറോളം പരിശോധന നടത്തി. തീവ്രമഴയെത്തുടര്‍ന്ന് ഭൂമിക്കടിയില്‍ മണ്ണിടിഞ്ഞു താഴ്ന്നതാണ് വീട് തകരാന്‍ കാരണമെന്നും … Continue reading "നെടുങ്കണ്ടത്ത് ഭൂമി വിണ്ടു കീറിയ സ്ഥലം യുഎസ് സംഘം പരിശോധന നടത്തി"
ഇടുക്കി: കൊച്ചി-മധുര ദേശീയ പാതയിലെ ചീയപ്പാറയില്‍ നാട്ടുകാരും കച്ചവടക്കാരും റോഡ് ഉപരോധിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. വനമേഖലയോട് ചേര്‍ന്നുള്ള റോഡിന്റെ ഇരുവശത്തെയും കടകളാണ് പൊളിച്ച് മാറ്റുന്നത്. നേര്യമംഗലം മുതല്‍ ഇരുമ്പ്പാലം വരെയുള്ള വനമേഖലയിലെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്നതിടെയാണ് തര്‍ക്കമുണ്ടായത്. ദേശീയ പാത അധികൃതരുടെ നീക്കത്തിനെതിരെ നാട്ടുകാരും കച്ചവടക്കാരും സംഘടിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പോലീസ്, റവന്യൂ, വനം വകുപ്പ് ഉേദ്യാഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ ഒഴിപ്പിക്കല്‍ നടപടി … Continue reading "കൊച്ചി-മധുര ദേശീയ പാതയിലെ ചീയപ്പാറയില്‍ റോഡ് ഉപരോധിച്ചു"
ഇടുക്കി: ജില്ലയിലെ സ്‌കൂള്‍ ബസുകളില്‍ 2018 ഒക്ടോബര്‍ ഒന്നു മുതല്‍ വാഹന ട്രാക്കിങ് സംവിധാനമായ ജിപിഎസ് ഘടിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. സ്‌കൂള്‍ ബസുകളില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പു വരുത്താനും അപകടങ്ങള്‍ ഒഴിവാക്കാനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ തീരുമാനം. കാലാവര്‍ഷക്കെടുതിയില്‍ റോഡുകളടക്കം തകര്‍ന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉടുമ്പന്‍ചോല താലൂക്കില്‍ വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണു മോട്ടോര്‍ വാഹന … Continue reading "ഒക്ടോബര്‍ ഒന്നു മുതല്‍ സ്‌കൂള്‍ ബസുകളില്‍ ജിപിഎസ്"
ഇടുക്കി: ജില്ലയില്‍ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ രണ്ട് പേര്‍ക്കും കട്ടപ്പനയില്‍ ഒരാള്‍ക്കും ദേവിയാര്‍കോളനിയില്‍ ഒരാള്‍ക്കും എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. പ്രളയത്തിന് ശേഷം നാല് പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.
ഇടുക്കി: ഇടവെട്ടി ദുര്‍ഗാ ക്ഷേത്രത്തിലെ സ്റ്റോറില്‍ പൂട്ടു പൊളിച്ചു പതിനായിരത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിടപ്പള്ളിക്ക് സമീപത്തെ സ്റ്റോര്‍ മുറിയിലുണ്ടായിരുന്ന കാണിക്ക കുടത്തിലെയും ഫൈബറിന്റെ ഭണ്ഡാരക്കുറ്റിയിലെയും പണമാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി 10ന് ശേഷമാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ പുതിയ ശ്രീകോവിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്രതിഷ്ഠാസമയത്ത് തുറക്കുന്നതിനായി നാണയമിട്ട് സൂക്ഷിച്ച കാണിക്കക്കുടം ഉള്‍പ്പെടെയാണു മോഷ്ടാക്കള്‍ കവര്‍ന്നത്. ഫൈബറിന്റെ ഭണ്ഡാരക്കുറ്റി തകര്‍ത്താണു പണം മോഷ്ടിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന മേശയുടെ പൂട്ടും … Continue reading "ക്ഷേത്രത്തിന്റെ സ്റ്റോറില്‍ കവര്‍ച്ച; അന്വേഷണം ആരംഭിച്ചു"

LIVE NEWS - ONLINE

 • 1
  3 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 2
  4 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 3
  11 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 4
  13 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 5
  17 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 6
  18 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 7
  19 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 8
  21 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 9
  1 day ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി