Thursday, April 25th, 2019

ഇടുക്കി: കലയന്താനിയില്‍ പേപ്പട്ടി ആക്രമണത്തില്‍ 2 പേര്‍ക്ക് പരുക്ക്. കലയന്താനി കല്ലുപുരയ്ക്കല്‍ ജോസഫ്, റേഷന്‍കട ജീവനക്കാരിയായ ബിന്ദു എന്നിവര്‍ക്കാണ് കടിയേറ്റത്. ജോസഫിന്റെ കാലിലെ മസില്‍ നായ കടിച്ചെടുത്തു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുംപുറത്ത് ഇബ്രാഹിമിന്റെ പശു, ചന്ദ്രികയുടെ ആട്, വെള്ളാരംകുന്നേല്‍ ഷേര്‍ളിയുടെ പട്ടി, കണിയാംകുടിയില്‍ സണ്ണിയുടെ ആട്, പ്ലാമൂട്ടില്‍ ഈസയുടെ പശു എന്നിവയും പേപ്പട്ടി ആക്രമണത്തിനിരയായി. ആലക്കോട് മൃഗാശുപത്രിയിലെ ഡോക്ടര്‍ സ്ഥലത്തെത്തി മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുത്തു. പട്ടിയെ നാട്ടുകാര്‍ തല്ലി കൊന്നു. കൂടുതല്‍ മൃഗങ്ങള്‍ക്ക് പേവിഷ … Continue reading "പേപ്പട്ടി ആക്രമണത്തില്‍ 2 പേര്‍ക്ക് പരുക്ക്"

READ MORE
ഇടുക്കി: അടിമാലി വ്യാജ ഇന്‍ഷുറന്‍സ് രേഖ നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അടിമാലി ആനവിരട്ടി കുരുശുംപടി കോട്ടക്കല്ലില്‍ അനുരാജ് രാജു(32) വാണ് അടിമാലി പോലീസിന്റെ പിടിയിലായത്. ചെമ്മണ്ണാര്‍ പഴയവീട്ടില്‍ സുശീല മോഹനന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുശീല മോഹനന്റെ ജീപ്പിന്റെ ഇന്‍ഷുറന്‍സ് തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടയ്ക്കുന്നതിന് അനുരാജിന് കൈമാറിയിരുന്നു. ഈ തുക അടച്ചതിന്റെ രസീതിന്റെ കോപ്പി വാഹന ഉടമക്ക് നല്‍കുകയും ചെയ്തു. യാഥാര്‍ഥ ബില്‍ ലഭിക്കാന്‍ കാലതാമസം വരുമെന്ന് അറിയിക്കുകയും ചെയ്തു. … Continue reading "അടിമാലിയില്‍ വ്യാജ ഇന്‍ഷുറന്‍സ്; യുവാവ് അറസ്റ്റില്‍"
ഇടുക്കി: മറയൂര്‍ മുരുകന്‍മലയിലെ ആദിവാസി പുനരധിവാസ കോളനിയില്‍ കാട്ടുതീ. 200 ഏക്കര്‍ പുല്‍മേടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ആദിവാസി പുനരധിവാസ കോളനിയിലെ കുപ്പന്‍, സ്വര്‍ണന്‍, ഗോപാലന്‍ എന്നിവരുടെ വീടുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളില്‍ തീ പടര്‍ന്നത്. സമീപവാസികള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി വൈകിയും തീ കെടുത്താനായില്ല. കഴിഞ്ഞ ദിവസം കോളനിയില്‍ തീ പടര്‍ന്നപ്പോള്‍, ഇവിടെ താമസിക്കുന്ന മാരിയമ്മയും പേരക്കുട്ടികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീടിന് സമീപം വരെ കത്തിയെരിഞ്ഞെങ്കിലും വനപാലക സംഘം കൃത്യസമയത്തെത്തി തീയണച്ചതിനാല്‍ അപകടം ഒഴിവാക്കാന്‍ … Continue reading "ആദിവാസി പുനരധിവാസ കോളനിയില്‍ കാട്ടുതീ; 200 ഏക്കര്‍ പുല്‍മേട് കത്തിനശിച്ചു"
ഏപ്രില്‍ 15 വരെയാണ് ട്രക്കിങ് നിരോധിച്ചിരിക്കുന്നത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഇടുക്കി: അടിമാലി മച്ചിപ്ലാവില്‍ നിന്നു 20 ഗ്രാം കഞ്ചാവുമായി 2 യുവാക്കള്‍ അറസ്റ്റില്‍. പേഴത്തുമാക്കല്‍ ജസ്റ്റി ജോണ്‍(23), മാങ്കുളം പൂവത്തിങ്കല്‍ അമല്‍ സണ്ണി(20) എന്നിവരാണ് കഞ്ചാവുമായി അറസ്റ്റിലായത്. എക്‌സൈസ് നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് ഇവരെ പിടികൂടിത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാങ്കുളം, താളുംകണ്ടം പ്രദേശങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇവര്‍ കഞ്ചാവ് എത്തിച്ച് നല്‍കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് നിരീക്ഷിച്ചു വരുന്നതിനിടെയാണ് വാഹന പരിശോധനക്കിടെ ഇരുവരും അറസ്റ്റിലായത്. അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ … Continue reading "കഞ്ചാവുമായി 2 യുവാക്കള്‍ അറസ്റ്റില്‍"
അതിശൈത്യത്തിനെ തുടര്‍ന്ന് പുല്‍മേട്ടില്‍ മഞ്ഞുപാളികള്‍ പെയ്തിരിക്കുന്ന കാഴ്ച കൗതുകമാണ്.
ഇടുക്കി: ചെറുതോണിയില്‍ വീടിന്റെ മുന്‍വശത്തുനിന്നും ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെ മോഷ്ടിച്ച് ലോറിയില്‍ കടത്തിയ മോഷ്ടാവിനെ ഇടുക്കി പോലീസ് എറണാകുളത്ത് നിന്നും പിടികൂടി. ചിറ്റൂര്‍ ഇടകുന്നം സ്വദേശി കാരത്തായി വീട്ടില്‍ പുരുഷന്റെ മകന്‍ നിഥിന്‍(29) ആണ് പിടിയിലായത്. മോഷണംപോയ നായയെയും മോഷണത്തിന് ഉപയോഗിച്ച ലോറിയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചെറുതോണി വെള്ളക്കയത്ത് താമസിക്കുന്ന പുതിയാനിക്കല്‍ സജിയുടെ വീടിന് മുന്‍വശത്തുനിന്ന് വളര്‍ത്തുനായയെ മോഷ്ടിച്ച് കടത്തിയത്. നായയെ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം അയല്‍വീട്ടിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. … Continue reading "നായ മോഷ്ടാവ് പിടിയില്‍"

LIVE NEWS - ONLINE

 • 1
  5 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 2
  7 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 3
  8 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 4
  11 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 5
  12 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 6
  14 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 7
  14 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍