Friday, November 16th, 2018

രാവിലെ ആറിന് തുറക്കും. സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് വെള്ളം ഒരു ഷട്ടര്‍ തുറന്ന് പുറത്തേക്ക് വിടും

READ MORE
ഇടുക്കി: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒകേ്ടാബര്‍ ആറ് വരെ ജില്ലയില്‍ കനത്ത മഴ പ്രവചിച്ച് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി ഇന്ന് രാവിലെ എട്ടു മുതല്‍ മാട്ടുപ്പെട്ടി ഡാമിലെ രണ്ട് ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്ന് 25 ക്യുമെക്‌സ് ജലം സ്പില്‍വെയിലൂടെ മുതിരപ്പുഴ വഴി മൂന്നാറിലുള്ള ആര്‍എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്ക് ഒഴുക്കി വിടുമെന്നും മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇടുക്കി: മറയൂരില്‍ പശു മോഷ്ടാവ് പിടിയിലായി. സംഭവത്തില്‍ പശുവും പൊലീസ് സ്‌റ്റേഷന്‍ കയറി കാന്തല്ലൂര്‍ കുളച്ചുവയല്‍ സ്വദേശി വേലുസ്വാമി(45) ആണ് കേസില്‍ അറസ്റ്റിലായത്. കുളച്ചുവയല്‍ സ്വദേശി ആറുമുഖം പശുവിനെ മേയുന്നതിനായി പറമ്പില്‍ കെട്ടിയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ പശുവിനെ നോക്കാന്‍ എത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ആറുമുഖം മറയൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ വേലുസ്വാമി കോവില്‍ക്കടവിലുള്ള അറവുശാലയില്‍ പശുവിനെ വിറ്റതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇന്നലെ … Continue reading "പശു മോഷ്ടാവ് പിടിയില്‍"
ഇടുക്കി: മൂലമറ്റം ഇലപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. 20 വീടുകളിലെ വൈദ്യുതി ഉപകരണങ്ങളാണ് പൂര്‍ണ്ണമായും കത്തിനശിച്ചിച്ചത്. ഇടിമിന്നലേറ്റ് ഇലപ്പള്ളി സെന്റ് മേരീസ് പള്ളിയുടെ സമീപം വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു. ഇതോടെ പ്രദേശത്ത് അമിത വൈദ്യുതി പ്രവാഹം ഉണ്ടായി. ന്യൂട്രല്‍ ലൈന്‍ പൊട്ടി ഫേസ് ലൈനില്‍ വീണതാണ് അപകടകാരണം. വീടുകളിലെ ടിവി, മൊബൈല്‍ ഫോണ്‍, ഫ്രിജ്, ഇന്‍ഡക്ഷന്‍ കുക്കര്‍, വാഷിങ് മെഷീന്‍, ഫാന്‍, ലൈറ്റ് തുടങ്ങി ഒട്ടേറെ ഉപകരണങ്ങള്‍ കത്തിനശിച്ചു. ഈരോലിക്കല്‍ ജോസഫ്, വെള്ളാച്ചാലില്‍ രാജു, പരക്കാട്ട് … Continue reading "ഇടിമിന്നലേറ്റ് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു"
ഇടുക്കി: ഉപ്പുതറയില്‍ ഇടിമിന്നലേറ്റ് യുവാവിന് പരിക്കേറ്റു. കണ്ണംപടി തെങ്ങനാല്‍ സജിയുടെ മകന്‍ സജിനു(18) പരുക്ക്. വീടിനോട് ചേര്‍ന്നുള്ള കന്നുകാലിത്തൊഴുത്തു വൃത്തിയാക്കവേ ഉണ്ടായ ഇടിമിന്നലേറ്റു 10 അടിയോളം തെറിച്ചുവീണ സജിനു ബോധം നഷ്ടമായി. ഉടന്‍തന്നെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കുകയും ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടതോടെ വീണ്ടും ഉപ്പുതറ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ അയല്‍വാസികളായ നാലുപേരുടെ വീട്ടിലെ വീട്ടുപകരണങ്ങളും വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ച അവസ്ഥയിലാണ്.
ലോവര്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
ഇടുക്കി: പിക്അപ്പ് വാനിന്റെ സ്റ്റിയറിങ്ങിനടിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 200 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം പിടികൂടി. ആലുവ തോട്ടുമുഖം നിവാസികളായ കൊല്ലംകുടിയില്‍ ഷഫീഖ്(26), പള്ളിക്കുഴിയില്‍ അബൂബക്കര്‍(48) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ പൈനാപ്പിള്‍ എത്തിച്ചു തിരികെവന്ന പിക്അപ് വാനിന്റെ സ്റ്റിയറിങിനടിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വണ്ടിയും കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയില്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്തവിധമാണ് കഞ്ചാവ് ഒളുപ്പിച്ചിരുന്നത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കാമറ സ്റ്റിയറിങിനടിയിലെ വിടവിലൂടെ കടത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തമിഴ്‌നാട്ടിലേക്ക് … Continue reading "വാനിന്റെ സ്റ്റിയറിങ്ങില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍"
ഇടുക്കി: ശക്തമായ മഴയുണ്ടായപശ്ചാത്തലത്തില്‍ പൊന്മുടി അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ അണകെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതാണ്. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

LIVE NEWS - ONLINE

 • 1
  1 hour ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 2
  2 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 3
  3 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 4
  3 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 5
  4 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 6
  4 hours ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 7
  5 hours ago

  ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

 • 8
  5 hours ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

 • 9
  5 hours ago

  ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം