Wednesday, November 14th, 2018

ഇടുക്കി: 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് പമ്പുടമ നല്‍കിയ കേസില്‍ പമ്പ് മാനേജര്‍ നെടുങ്കണ്ടം പോലീസിന്റെ പിടിയില്‍. നെടുങ്കണ്ടം ചേമ്പളം പൂകമലയില്‍ വീട്ടില്‍ പിഎം മൂസാക്കുട്ടിയാണ് പിടിയിലായത്. നെടുങ്കണ്ടം യൂണിയന്‍ ബാങ്കിന് സമീപത്തെ എച്ച്പി പമ്പ് ഉടമ മൂവാറ്റുപുഴ നസീമ കോട്ടേജില്‍ വിപി നസീം നെടുങ്കണ്ടം സിഐക്ക് നല്‍കിയ പരാതിയിലാണ് ഈ നടപടി. എട്ടു വര്‍ഷമായി നെടുങ്കണ്ടത്തെ പമ്പില്‍ മൂസാക്കുട്ടിയായിരുന്നു മാനേജര്‍. വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകളാണ് മൂസാക്കുട്ടിക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി … Continue reading "13 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പെട്രോള്‍ പമ്പ് മാനേജര്‍ പിടിയില്‍"

READ MORE
ഇടുക്കി: ആനമല സങ്കേതത്തിയില്‍ മിനിലോറി മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട് ഉദുമല ദളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആനമല സങ്കേതത്തിലെ അട്ടക്കട്ടിക്ക് സമീപം കടമ്പാറ ഭാഗത്തെ ഹെയര്‍പിന്‍ വളവിലാണ് 17 പേരെ കയറ്റി പോയ മിനി ലോറി മറിഞ്ഞത്. കാന്തല്ലൂര്‍ പാളപ്പെട്ടി ആദിവാസികോളനി സ്വദേശി വെള്ളയന്‍ എന്ന് വിളിക്കുന്ന രവികുമാര്‍(41) തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതത്തിനുള്ളില്‍ കേരളാ അതിര്‍ത്തിയിലുള്ള കുരുമല ആദിവാസി കോളനി സ്വദേശികളായ സെല്‍വി(32), സന്യാസി(33), രാമന്‍(45), മല്ലപ്പന്‍(45) എന്നിവരാണ് … Continue reading "ലോറി മറിഞ്ഞ് കാന്തല്ലൂര്‍ സ്വദേശിയുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു"
ഇടുക്കി: ഉദുമല്‍പേട്ട് മയ്‌വാടിയില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. മുരുകസ്വാമി(48) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വീട്ടില്‍ ഒറ്റക്കായിരുന്ന വിദ്യാര്‍ത്ഥിനി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം രക്ഷകര്‍ത്താക്കള്‍ അറിഞ്ഞത്. ഉദുമല്‍പേട്ട് വനിതാ പോലീസ് മുരുകസ്വാമിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്യതു.
ഇടുക്കി: മൂലമറ്റം മേലുകാവ് മേച്ചാലില്‍ നിന്നു മോഷണം പോയ ബൈക്ക് മൂന്നു സ്‌റ്റേഷനിലെ പോലീസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി. അസം സ്വദേശികളായ സദ്ദാംഹുസൈന്‍(22), അബ്ദുല്‍നാസര്‍(26) എന്നിവര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാവിലെ 11.30 നാണ് മേച്ചാലിന് സമീപത്തുള്ള മേച്ചാല്‍ കണ്ടത്തില്‍ ഷോജുവിന്റെ ബൈക്ക് മോഷണം പോയത്. ബൈക്കില്‍ തന്നെയാണ് താക്കോല്‍ വച്ചിരുന്നത്. വാഹനം ചക്കിക്കാവ് വഴിയാണ് കടന്നുപോയത് എന്നു പോലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് കാഞ്ഞാര്‍, വാഗമണ്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. അതേ … Continue reading "ബൈക്ക് മോഷ്ടാക്കളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി"
ഇടുക്കി: മറയൂര്‍ ചിന്നാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വനത്തിലൂടെയുള്ള റോഡരികില്‍ നക്ഷത്ര ആമയെ പിടികൂടി കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ക്ക് 20000 രൂപ പിഴ. മറയൂര്‍ സ്വദേശികളായ കൃഷ്ണമൂര്‍ത്തി(26), ശശികുമാര്‍(44)എന്നിവരില്‍ നിന്നാണു തമിഴ്‌നാട് വനം വകുപ്പ് പിഴ ചുമത്തിയത്. ബൈക്കില്‍ ഏഴു മലയാന്‍ ക്ഷേത്രത്തിലേക്ക് പോയി മടങ്ങുന്ന വഴിയില്‍ ചിന്നാര്‍ അതിര്‍ത്തി ആനമല കടുവ സങ്കേതത്തില്‍ എസ്. വളവിന് സമീപം റോഡരികില്‍ കണ്ടെത്തിയ ആമയെയാണു ഇവര്‍ പിടികൂടിയത്. പിഴ ഈടാക്കിയ ശേഷം ഇരുവരെയും വിട്ടയച്ചു.
ഇടുക്കി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അടിമാലിയില്‍ ശരണജപ യാത്രയും പ്രതിഷേധ യോഗവും നടത്തി. സ്ത്രീകളടക്കും നൂറുകണക്കിനു വിശ്വാസികളാണ് ശരണയാത്രയില്‍ പങ്കാളികളായത്. അടിമാലി അമ്പലപ്പടിയില്‍നിന്ന് ആരംഭിച്ച ശരണയാത്ര ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംക്ഷനില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗത്തില്‍ അയ്യപ്പസേവാ സംഘം ജില്ലാ വൈസ് പ്രസിഡന്റ് എം.ഡി.അര്‍ജുനന്‍, ഷീല പ്രഭ, അംബിക കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ ആറിന് തുറക്കും. സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് വെള്ളം ഒരു ഷട്ടര്‍ തുറന്ന് പുറത്തേക്ക് വിടും

LIVE NEWS - ONLINE

 • 1
  7 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  8 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  10 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  14 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  14 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  14 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  14 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  16 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  16 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി