Sunday, April 21st, 2019

ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്നതിന്റെയും അടിസ്ഥാനത്തിലാണിത്.

READ MORE
തിരുവനന്തപുരം കട്ടപ്പനയിലും വയനാട് വൈത്തിരിയിലുമാണ് അപകടം.
ഇടുക്കി: രാജാക്കാട് പത്തുകിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി അറസ്റ്റിലായി. തൊമ്മന്‍കുത്ത് വാക്കളത്തില്‍ ലിബിനെ(30)യാണ് ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നതിനിടയിലാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍നിന്നുമാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്. രാജാക്കാട് അമ്പലക്കവല ഭാഗത്തുവച്ചാണ് പ്രതി പിടിയിലായത്. തമിഴ്‌നാട്ടില്‍നിന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ കടത്തി വന്‍ തോതില്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്പിയുടെ നിര്‍ദേശപ്രകാരം രാജാക്കാട് പോലീസ്, ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയിലാണ് ഓട്ടോയുടെ പുറകില്‍ … Continue reading "പത്തുകിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി അറസ്റ്റില്‍"
ഇടുക്കി: മറയൂര്‍ മുരുകന്‍മലയിലെ ആദിവാസി പുനരധിവാസ കോളനിയില്‍ ഒരു മാസത്തിനിടെ അഞ്ചാം തവണഅഗ്നി ബാധ ഉണ്ടായി. 000 ഏക്കറോളം പുല്‍മേടും മരങ്ങളുമുള്ള പ്രദേശമാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചക്ക് 1 മണിയോടുകൂടിയാണ് ആദിവാസി പുനരധിവാസ വീടുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളിലാണ് തീ പടര്‍ന്ന് പിടിച്ചത്. സമീപവാസികള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വൈകിയും തീ അണക്കാന്‍ സാധിച്ചില്ല. രണ്ടാഴ്ച മുന്‍പ് ഇവിടെ തീ പടര്‍ന്നതില്‍ 1000 ഏക്കറോളം പുല്‍മേടും മരങ്ങളും കത്തിനശിച്ചിരുന്നു.
ഇടുക്കി: കുമളിയില്‍ കാട്ടുമുയലിന്റെ ഇറച്ചിയും കുരുക്കുകളുമായി വേട്ടക്കാരന്‍ പിടിയില്‍. ചെങ്കര പുതുക്കാട് പ്രവീണ്‍ നിവാസില്‍ മുരുകനാ(49)ണ് ഫോറസ്റ്റ് റേഞ്ച് ഓഫീസറിന്റെ പിടിയിലായത്. ചെറുമൃഗങ്ങളെ പിടിക്കാനായി തയാറാക്കിയ 13 കമ്പിക്കുരുക്കുകളും വീട്ടില്‍ നിന്നും കണ്ടെടുത്തു. കാട്ടുമുയല്‍, കാട്ടുപന്നി, കൂരമാന്‍ തുടങ്ങി ചെറു ജീവികളെ കെണിവച്ച് പിടിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും കാട്ടുമുയലിന്റെ കറിവച്ച ഇറച്ചിയും കുരുക്കുകളും കണ്ടെടുത്തത്.
ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നും കടത്തികൊണ്ടുവന്ന കഞ്ചാവുമായി മറയൂരില്‍ രണ്ടു പേര്‍ പിടിയിലായി. മറയൂര്‍ ഇന്ദിര നഗര്‍ സ്വദേശി വേല്‍മുരുകന്‍(45), പട്ടിക്കാട് സ്വദേശി മുരുകന്‍(42) എന്നിവരാണ് ആറ് പൊതി കഞ്ചാവുമായി ചിന്നാര്‍ എക്‌സൈസ് ചെക് പോസ്റ്റിലെ വാഹന പരിശോധനക്കിടെ പിടിയിലായത്. ഉടുമലൈയില്‍ നിന്ന് മൂന്നാറിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ മറയൂരിലേക്ക് വരികയായിരുന്നു ഇരുവരും. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീപ് കുമാര്‍ എന്‍പി, പ്രിവന്റീവ് ഓഫീസര്‍മാരായ കെആര്‍ സത്യന്‍, കെആര്‍ ബിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് റിയാസ്, വിഷ്ണു കെടി … Continue reading "കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍"
ഇടുക്കി: കുമളിയില്‍ യൂണിഫോം ധരിക്കാതെ ഹാള്‍ ടിക്കറ്റ് വാങ്ങാനെത്തിയതു ചോദ്യം ചെയ്ത അധ്യാപകന് വിദ്യാര്‍ഥി ക്രൂരമായി മര്‍ദിച്ചു. മുഖത്തടിച്ചു വീഴ്ത്തിയ ശേഷം ഇടിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ ചെങ്കര കന്നിക്കല്ല് ആഞ്ഞിലിമൂട്ടില്‍ അബിന്‍ സുരേഷ്(18) അറസ്റ്റിലായി. അധ്യാപകന്റെ നട്ടെല്ലിനു പൊട്ടലുണ്ട്. ചെവിക്കും ഗുരുതര തകരാറുണ്ട്. അബിന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി, ഹയര്‍ സെക്കന്‍ഡറി വിഭാഗം ജോഗ്രഫി അധ്യാപകന്‍ എസ്. ജയദേവി(40)നാണു മര്‍ദനമേറ്റത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുമളിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ … Continue reading "അധ്യാപകന് ക്രൂര മര്‍ദനം; വിദ്യാര്‍ഥി അറസ്റ്റില്‍"
ഇടുക്കി: കണ്ണന്‍ ദേവന്‍ കമ്പനിയുടെ തെന്‍മല എസ്‌റ്റേറ്റിലേക്കുള്ള റോഡില്‍ കാട്ടാന.കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ കാട്ടാനയെ കണ്ടത്. ഇത് മറയൂര്‍-മൂന്നാര്‍പാത കടന്നു പോകുന്ന തേയിലതോട്ടത്തില്‍ തൊഴിലാളികളെ ഭീതിയിലാഴ്ത്തി. റോഡിന് കുറുകേ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് തേയില ചെടിയുടെ കൊളുന്ത് നുള്ളുന്ന തൊഴിലാളികള്‍ക്ക് ജോലിക്കിറങ്ങാന്‍ കഴിഞ്ഞില്ല. പിന്നീട് ജീവനക്കാര്‍ തുരുത്താന്‍ ശ്രമിച്ചതോടെ ആനകൂടുതല്‍ പ്രകോപിതനാകുകയും തേയില തോട്ടം വിട്ട് പോകാന്‍ തയ്യാറാകാതെയും ഇരുന്നതിനെ തുടര്‍ന്ന് ഉച്ചയോടെ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കി. മൂന്നാറിനും മറയൂരിനും ഇടയിലുള്ള തോട്ടം മേഖലയില്‍ … Continue reading "തേയില തോട്ടത്തില്‍ കാട്ടാന; തൊഴിലാളികളെ ഭീതിയിലാഴ്ത്തി"

LIVE NEWS - ONLINE

 • 1
  9 hours ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 2
  11 hours ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 3
  13 hours ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 4
  13 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 5
  17 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 6
  17 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 7
  18 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 8
  19 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 9
  19 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു