Wednesday, July 24th, 2019

തൊടുപുഴ: വിവാദമായ സൂര്യനെല്ലി പീഡനക്കേസില്‍ രാജ്യ സഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനെ പ്രതിചേര്‍ക്കണ്ടേതില്ലെന്ന്‌ കോടതി. ധര്‍മരാജന്റെ വെളിപ്പെടുത്തതിന്റെ അടിസ്ഥാനത്തില്‍ പി ജെ കുര്യനെ പ്രതിയാക്കണം എന്ന അപേക്ഷ തൊടുപുഴ ജില്ലാ കോടതിയാണ്‌ തള്ളിക്കളഞ്ഞത്‌. പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയാണ്‌ സൂര്യനെല്ലി കേസില്‍ പിജെ കുര്യനെ പ്രതി ചേര്‍ക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ തൊടുപുഴ ജില്ലാകോടതിയില്‍ അപേക്ഷ നല്‍കിയത്‌. നിരവധി തവണ ഇതേ ആവശ്യം ഉന്നയിച്ച്‌ പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതൊന്നും അംഗീകരിക്കപ്പെട്ടിരുന്നില്ല. കേസില്‍ പുതിയ തെളിവുകളോ സാക്ഷികളോ ഇല്ല എന്ന … Continue reading "സൂര്യനെല്ലി: പിജെ കുര്യനെ പ്രതിചേര്‍ക്കണ്ട, കോടതി"

READ MORE
ഇടുക്കി: കനത്ത മഴയില്‍ മൂന്നാര്‍ മാങ്കുഴം വിരിപാറയിലുണ്ടായ മണ്ണിടിച്ചലില്‍ കോട്ടയം പാമ്പാടി സ്വദേശി സ്‌കറിയ എന്നയാള്‍ മരിച്ചു. മൂന്നു വീടുകള്‍ക്ക്‌ നാശനഷ്ടമുണ്ടായി. അതേസമയം, കൊല്ലം തേനി ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്‌.  
മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന്‌ ഹോട്ടല്‍ കെട്ടിടത്തിനു മുകളില്‍ മലയിടിഞ്ഞ്‌ വീണു. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ നാട്ടുകാരും സഹപ്രവര്‍ത്തകരും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം രക്ഷപ്പെടുത്തി. മൂന്നാര്‍ ടൗണിലെ ശരവണ ഭവന്‍ ഹോട്ടലിലെ പാചക തൊഴിലാളിയായ തമിഴ്‌നാട്‌ പുതുക്കോട്ട താണ്ടിമല സ്വദേശി സുബ്ബയ്യ (40) നെയാണ്‌ രക്ഷപ്പെടുത്തിയത്‌. രാത്രി 11 ന്‌ ഹോട്ടലിനു പിന്നിലുള്ള മലയിടിഞ്ഞു സുബ്ബയ്യ കിടന്ന മുറി മണ്ണിനടിയിലായി. മുകളിലത്തെ നിലയിലുണ്ടായിരുന്ന തൊഴിലാളികള്‍ മണ്ണിടിഞ്ഞ്‌ വീഴുന്ന ശബ്‌ദം കേട്ട്‌ പുറത്തേക്കോടി രക്ഷപ്പെട്ടു. ഏറെക്കഴിഞ്ഞാണു സുബ്ബയ്യയുടെ കാര്യം മറ്റുള്ളവര്‍ … Continue reading "മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി"
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന്‌ ഇടുക്കി തടിയമ്പാടിനടുത്ത്‌ മഞ്ഞപ്പാറയിലാണ്‌ ഉരുള്‍പൊട്ടിയത്‌. ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശമാണുണ്ടായത്‌. ഏക്കര്‍ കണക്കിന്‌ കൃഷിയിടം ഒലിച്ചുപോയി. പ്രദേശത്തുള്ള നാല്‌ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടൊന്നുമില്ല. 
വാഗമണ്‍: ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൗസ്‌ സര്‍ജന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടുക്കി കോലാഹലമേടിന്‌ സമീപമുള്ള വാഗമണ്‍ തങ്ങള്‍ പാറയില്‍ നിന്നും 1200 അടി താഴേക്ക്‌ മറിയുകയായിരുന്നു. വാഗമണ്‍ സന്ദര്‍ശിച്ചു മടങ്ങുന്ന സംഘം കോട്ടയത്തെത്താനുള്ള എളുപ്പവഴിയെന്ന നിലയിലാണ്‌ കോലാഹലമേട്‌എന്തയാര്‍ റൂട്ടിലേക്ക്‌ കയറിയതെന്ന്‌ കരുതുന്നു. മോശം റോഡാണ്‌ അപകടത്തിനു കാരണമായതെന്ന്‌ കരുതുന്നു. രതിഷ്‌കുമാര്‍(ചെങ്ങന്നൂര്‍) ജോസഫ്‌ ജോര്‍ജ്‌(ചങ്ങാനാശ്ശേരി), അനിഷ്‌കുമാര്‍(കോട്ടയം) ആന്റോ പി ജെയിംസ്‌(തൊടുപുഴ) എന്നിവരാണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച രാത്രി അര്‍ദ്ധരാത്രിയോടെയാണ്‌ … Continue reading "ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ്‌ നാലുമരണം"
തൊടുപുഴ : മദ്യലഹരിയില്‍ മുത്തശ്ശി തീകൊളുത്തിയതിനെ തുടര്‍ന്ന് മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ ഇടുക്കി പാറക്കടവ് കോളനിയിലെ പുത്തന്‍പുരക്കല്‍ ശെല്‍വന്റെ മകള്‍ ദേവി (13) യാണ് മരിച്ചത്. ഒന്നര മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടിയുടെ നില കഴിഞ്ഞ ദിവസം അതീവ മോശമായിരുന്നു. കഴിഞ്ഞ മാസം മൂന്നാം തീയ്യതിയാണ് ഉറങ്ങിക്കിടന്ന ദേവിയുടെ ദേഹത്ത് മുത്തശ്ശി ഭവാനി മദ്യലഹരിയില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ദേവിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും … Continue reading "മുത്തശ്ശി തീകൊളുത്തിയ പെണ്‍കുട്ടി മരണപ്പെട്ടു"
ഇടുക്കി : പെരുവന്താനത്ത് മകന്‍ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊയ്‌നാട്ടില്‍ കയ്പ്പള്ളിയില്‍ മറിയക്കുട്ടിയെയാണ് മകന്‍ ജോബി തലക്കടിച്ച് കൊന്നത്. രാവിലെ ഏഴുമണിയോടെ വീട്ടിലെ കക്കൂസിലാണ് മറിയക്കുട്ടിയെ തലക്കടിയേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് ജോബിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ജോബിയും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
തൊടുപുഴ : ഇടുക്കി ചെറുതോണിയില്‍ മിനി വാന്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരണപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. ഒരു വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ സഞ്ചരിച്ച വാനാണ് നിയന്ത്രണം വിട്ട് പെരിയാറിലേക്ക് മറിഞ്ഞത്.

LIVE NEWS - ONLINE

 • 1
  20 mins ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 2
  23 mins ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 3
  1 hour ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 4
  2 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 5
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 6
  2 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

 • 7
  2 hours ago

  പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

 • 8
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  2 hours ago

  ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു