Wednesday, September 19th, 2018

തൊടുപുഴ: കാളിയാര്‍ സെന്റ്‌ മേരീസ്‌ സ്‌കൂളിന്‌ സമീപത്തെ കടയില്‍ നിന്ന്‌ അനധികൃതമായി സൂക്ഷിച്ച പാന്‍മസാല ശേഖരവും അരിഷ്‌ടവും പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ 6 ലിറ്ററോളം അരിഷ്‌ടവും, 1400 പാക്കറ്റ്‌ ഹാന്‍സ്‌, 300 പാക്കറ്റ്‌ ശംഭു, ചൈനി എന്നിവയും പിടിച്ചെടുത്തു. തൊടുപുഴ റേഞ്ച്‌ എക്‌െസെസ്‌ ഇന്‍സ്‌പെക്‌ടര്‍ സി.കെ. സുനില്‍രാജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ കടയുടമ കുമ്മംകല്ലില്‍ ഇസ്‌മായിലിനെ അറസ്‌റ്റ്‌ ചെയ്‌തു. പിടിച്ചെടുത്ത പാന്‍ മസാല പാക്കറ്റുകള്‍ മേല്‍നടപടികള്‍ക്കായി കാളിയാര്‍ പോലീസിന്‌ കൈമാറി

READ MORE
ഇടുക്കി : തൊടുപുഴക്ക് സമീപം മുട്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടം അമ്പാട്ടുകോളനിയില്‍ ആശാരിപണിക്കാരനായ അറക്കക്കണ്ടത്തില്‍ അനീഷ് എന്ന ബൈജു(32), ഭാര്യ വിദ്യ(27) നാലു വയസുകാരനായ മകന്‍ ഗോകുല്‍ എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയിലും മാതാപിതാക്കളെ വീടിന് സമീപത്തുള്ള പുരയിടത്തില്‍ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാണെന്നാണ് സൂചന. ദമ്പതികള്‍ ജീവനൊടുക്കിയ പറമ്പിലെ പല മരങ്ങളിലും കയര്‍ കുടുക്കിവെച്ച നിലയില്‍ കണ്ടെത്തി. ബൈജുവിന്റെ മകള്‍ ഗംഗ, അമ്മ, സഹോദരി … Continue reading "തൊടുപുഴയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍"
ഇടുക്കി: കനത്ത മഴയില്‍ മൂന്നാര്‍ മാങ്കുഴം വിരിപാറയിലുണ്ടായ മണ്ണിടിച്ചലില്‍ കോട്ടയം പാമ്പാടി സ്വദേശി സ്‌കറിയ എന്നയാള്‍ മരിച്ചു. മൂന്നു വീടുകള്‍ക്ക്‌ നാശനഷ്ടമുണ്ടായി. അതേസമയം, കൊല്ലം തേനി ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്‌.  
മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന്‌ ഹോട്ടല്‍ കെട്ടിടത്തിനു മുകളില്‍ മലയിടിഞ്ഞ്‌ വീണു. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ നാട്ടുകാരും സഹപ്രവര്‍ത്തകരും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം രക്ഷപ്പെടുത്തി. മൂന്നാര്‍ ടൗണിലെ ശരവണ ഭവന്‍ ഹോട്ടലിലെ പാചക തൊഴിലാളിയായ തമിഴ്‌നാട്‌ പുതുക്കോട്ട താണ്ടിമല സ്വദേശി സുബ്ബയ്യ (40) നെയാണ്‌ രക്ഷപ്പെടുത്തിയത്‌. രാത്രി 11 ന്‌ ഹോട്ടലിനു പിന്നിലുള്ള മലയിടിഞ്ഞു സുബ്ബയ്യ കിടന്ന മുറി മണ്ണിനടിയിലായി. മുകളിലത്തെ നിലയിലുണ്ടായിരുന്ന തൊഴിലാളികള്‍ മണ്ണിടിഞ്ഞ്‌ വീഴുന്ന ശബ്‌ദം കേട്ട്‌ പുറത്തേക്കോടി രക്ഷപ്പെട്ടു. ഏറെക്കഴിഞ്ഞാണു സുബ്ബയ്യയുടെ കാര്യം മറ്റുള്ളവര്‍ … Continue reading "മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി"
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന്‌ ഇടുക്കി തടിയമ്പാടിനടുത്ത്‌ മഞ്ഞപ്പാറയിലാണ്‌ ഉരുള്‍പൊട്ടിയത്‌. ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശമാണുണ്ടായത്‌. ഏക്കര്‍ കണക്കിന്‌ കൃഷിയിടം ഒലിച്ചുപോയി. പ്രദേശത്തുള്ള നാല്‌ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടൊന്നുമില്ല. 
വാഗമണ്‍: ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൗസ്‌ സര്‍ജന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടുക്കി കോലാഹലമേടിന്‌ സമീപമുള്ള വാഗമണ്‍ തങ്ങള്‍ പാറയില്‍ നിന്നും 1200 അടി താഴേക്ക്‌ മറിയുകയായിരുന്നു. വാഗമണ്‍ സന്ദര്‍ശിച്ചു മടങ്ങുന്ന സംഘം കോട്ടയത്തെത്താനുള്ള എളുപ്പവഴിയെന്ന നിലയിലാണ്‌ കോലാഹലമേട്‌എന്തയാര്‍ റൂട്ടിലേക്ക്‌ കയറിയതെന്ന്‌ കരുതുന്നു. മോശം റോഡാണ്‌ അപകടത്തിനു കാരണമായതെന്ന്‌ കരുതുന്നു. രതിഷ്‌കുമാര്‍(ചെങ്ങന്നൂര്‍) ജോസഫ്‌ ജോര്‍ജ്‌(ചങ്ങാനാശ്ശേരി), അനിഷ്‌കുമാര്‍(കോട്ടയം) ആന്റോ പി ജെയിംസ്‌(തൊടുപുഴ) എന്നിവരാണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച രാത്രി അര്‍ദ്ധരാത്രിയോടെയാണ്‌ … Continue reading "ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ്‌ നാലുമരണം"
തൊടുപുഴ : മദ്യലഹരിയില്‍ മുത്തശ്ശി തീകൊളുത്തിയതിനെ തുടര്‍ന്ന് മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ ഇടുക്കി പാറക്കടവ് കോളനിയിലെ പുത്തന്‍പുരക്കല്‍ ശെല്‍വന്റെ മകള്‍ ദേവി (13) യാണ് മരിച്ചത്. ഒന്നര മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടിയുടെ നില കഴിഞ്ഞ ദിവസം അതീവ മോശമായിരുന്നു. കഴിഞ്ഞ മാസം മൂന്നാം തീയ്യതിയാണ് ഉറങ്ങിക്കിടന്ന ദേവിയുടെ ദേഹത്ത് മുത്തശ്ശി ഭവാനി മദ്യലഹരിയില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ദേവിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും … Continue reading "മുത്തശ്ശി തീകൊളുത്തിയ പെണ്‍കുട്ടി മരണപ്പെട്ടു"
ഇടുക്കി : പെരുവന്താനത്ത് മകന്‍ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊയ്‌നാട്ടില്‍ കയ്പ്പള്ളിയില്‍ മറിയക്കുട്ടിയെയാണ് മകന്‍ ജോബി തലക്കടിച്ച് കൊന്നത്. രാവിലെ ഏഴുമണിയോടെ വീട്ടിലെ കക്കൂസിലാണ് മറിയക്കുട്ടിയെ തലക്കടിയേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് ജോബിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ജോബിയും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

LIVE NEWS - ONLINE

 • 1
  6 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  7 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  9 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  12 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  13 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  14 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  15 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  17 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  17 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു