Wednesday, September 19th, 2018

തൊടുപുഴ: സര്‍ക്കാര്‍ ചീഫ് വീപ്പ് പി.സി. ജോര്‍ജിനെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഔദ്യോഗികവാഹനം അടിച്ചു തകര്‍ത്തതിനും കേസെടുത്തിട്ടുണ്ട്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ജിയോ മാത്യു, കെ എസ് യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി, ജാഫര്‍ഖാന്‍മുഹമ്മദ്, സാം ജേക്കബ്, ബിനിഷ് ലാല്‍, ടി.എല്‍.അക്ബര്‍, ആരിഫ് കരിം, പി.ആര്‍. രാജേഷ് ബാബു, പ്രമോദ് പുളിങ്കുഴ, ബേസില്‍ ജോണ്‍, ലിജോ മഞ്ഞപ്പിള്ളി, സിബി ജോസഫ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണു പ്രതിഷേധം അരങ്ങേറിയത്. … Continue reading "പി.സി. ജോര്‍ജിനെതിരേ ആക്രമണം; 40 പേര്‍ക്കെതിരേ കേസ്"

READ MORE
ചെറുതോണി: കാലവര്‍ഷത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയും പ്രധാനമന്ത്രി ഉറപ്പു നല്‍കിയ രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടുത്തി നാലു ലക്ഷം രൂപയുടെ ധനസഹായമെത്തിക്കാന്‍ നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പ്രകൃതിദുരന്തം സംബന്ധിച്ച് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടേയും വകുപ്പു മേധാവികളുടേയും അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ പ്രകൃതിക്ഷോഭത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുളളത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി അവലോകനയോഗത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘം 5446 … Continue reading "മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം: മന്ത്രി"
ആനക്കര: നൂറ്റൊന്ന് തെങ്ങിന്‍ തൈകള്‍ നട്ട് പറക്കുളം മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ശ്രദ്ധേയരാവുന്നു. വിശാലമായ സ്‌കൂള്‍ പറമ്പിലാണ്് തൈകള്‍ നട്ടത്. കപ്പൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളാണ് ഇവക്കായികുഴിയെടുത്തത്. തവനൂര്‍ കാര്‍ഷിക കോളജില്‍ നിന്ന് കൊണ്ടുവന്ന തെങ്ങിന്‍ തൈകളാണ് നട്ടത്. വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന: കട്ടപ്പനയില്‍ പുതുതായി അനുവദിച്ച കുടുംബകോടതി ഉദ്ഘാടനം സെപ്റ്റംബര്‍ 28 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ നിര്‍വഹിക്കും. കട്ടപ്പന കൊച്ചുതോവാള റോഡിലുള്ള കൈതവേലില്‍ ബില്‍ഡിംഗിലാണ് കോടതി പ്രവര്‍ത്തിക്കുക. കോടതി സ്ഥാപിക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായ ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലെ ജനങ്ങള്‍ക്ക് സൗകര്യപ്രദമായി കുടുംബകോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്കും സര്‍ക്കാരിനും കട്ടപ്പന ബാര്‍ അസോസിയേഷന്‍ നിരവധി തവണ നിവേദനം സമര്‍പ്പിച്ചിരുന്നു.  
കട്ടപ്പന: വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും എസ്.ബി.ടി. ശാഖ ഉപരോധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, മണ്ഡലം പ്രസിഡന്റുമാരായ അനീഷ് പ്ലാച്ചനാല്‍, ജോബി മാത്യു, സിജു ചക്കുംമൂട്ടില്‍, എ.എം സന്തോഷ്, അഡ്വ. അനീഷ് ജോര്‍ജ്, കെ.എസ്. സജീവ്, ഷിജോ കക്കാട്ട്, അരുണ്‍ സേവ്യര്‍, ജോസുകുട്ടി മേപ്പാറ, ഫ്രാന്‍സിസ് ദേവസ്യ, സി.എസ്. മഹേഷ്, അനീഷ് വള്ളിക്കുന്നേല്‍, അജുമോന്‍, ഫിലിക്‌സ് എന്നിവര്‍ … Continue reading "വായ്പ നിഷേധം: യൂത്ത് കോണ്‍ഗ്രസ് ബാങ്ക് ഉപരോധിച്ചു"
കട്ടപ്പന: വിദ്യാഭ്യാസ വായ്പ നിഷേധത്തിനെതിരെ വിദ്യാര്‍ഥിനികള്‍ എസ്.ബി.ടി ശാഖ ഉപരോധിച്ചു. പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെ ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. തമിഴ്‌നാട് ദിണ്ഡിക്കല്‍ എന്‍ജിനീയറിംഗ് കോളജിലെ നാലു വിദ്യാര്‍ഥികളുടെ പഠനം വായ്പ ലഭിക്കാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ 10 ഓടെ ഇരുപത്തിയഞ്ചില്‍പരം വിദ്യാര്‍ഥിനികള്‍ പ്രതിഷേധവുമായി എത്തിയത്. പ്രവേശന സമയത്ത് വായ്പക്കായി ബാങ്കിനെ സമീപിച്ചപ്പോള്‍ തുക അനുവദിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് കോളജില്‍ പ്രവേശിച്ചു. പിന്നീട് നിരവധി തവണ മാതാപിതാക്കളും കുട്ടികളും ബാങ്കിനെ … Continue reading "വായ്പാനിഷേധം;വിദ്യാര്‍ഥിനികള്‍ ബാങ്ക് ഉപരോധിച്ചു"
തൊടുപുഴ: വിദ്യാര്‍ഥിനിയുടെ കാലില്‍ ബസ്‌കയറി രണ്ടു വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ 8,50,233 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തൊടുപുഴ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംെ്രെഡബ്യൂണല്‍ കോടതി വിധിച്ചു. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി കടവൂര്‍ പനംകര തയ്യില്‍ സൊണാലി എത്സാമാത്യുവിനാണ് നഷ്ടപരിഹാര തുക ലഭിക്കുക. 2007 ആഗസ്ത് ഏഴിനാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരാന്‍ ബസ്സ്റ്റാന്റിനു മുന്നിലൂടെ നടക്കുമ്പോഴാണ് വലതുകാല്‍പ്പത്തിയിലൂടെ ബസ് പാഞ്ഞുകയറിയത്. ഇതേത്തുടര്‍ന്ന് പെരുവിരലടക്കം രണ്ടു വിരലുകള്‍ മുറിച്ചു നീക്കിയിരുന്നു. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയോടാണ് … Continue reading "ബസ്‌കയറി വിരലറ്റ സംഭവം; 8.5ലക്ഷം രൂപ നഷ്ടപരിഹാരം"
തൊടുപുഴ: കാളിയാര്‍ സെന്റ്‌ മേരീസ്‌ സ്‌കൂളിന്‌ സമീപത്തെ കടയില്‍ നിന്ന്‌ അനധികൃതമായി സൂക്ഷിച്ച പാന്‍മസാല ശേഖരവും അരിഷ്‌ടവും പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ 6 ലിറ്ററോളം അരിഷ്‌ടവും, 1400 പാക്കറ്റ്‌ ഹാന്‍സ്‌, 300 പാക്കറ്റ്‌ ശംഭു, ചൈനി എന്നിവയും പിടിച്ചെടുത്തു. തൊടുപുഴ റേഞ്ച്‌ എക്‌െസെസ്‌ ഇന്‍സ്‌പെക്‌ടര്‍ സി.കെ. സുനില്‍രാജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ കടയുടമ കുമ്മംകല്ലില്‍ ഇസ്‌മായിലിനെ അറസ്‌റ്റ്‌ ചെയ്‌തു. പിടിച്ചെടുത്ത പാന്‍ മസാല പാക്കറ്റുകള്‍ മേല്‍നടപടികള്‍ക്കായി കാളിയാര്‍ പോലീസിന്‌ കൈമാറി

LIVE NEWS - ONLINE

 • 1
  1 min ago

  കാട്ടു പന്നിയുടെ കുത്തേറ്റ് കര്‍ക്ഷകന്‍ മരിച്ചു

 • 2
  25 mins ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 3
  34 mins ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 4
  39 mins ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

 • 5
  42 mins ago

  റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

 • 6
  44 mins ago

  ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

 • 7
  2 hours ago

  ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

 • 8
  12 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 9
  14 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍