Monday, June 24th, 2019

      കുമളി: കുമളിക്ക് സമീപം റോസാപ്പൂക്കണ്ടം കോളനിയിലെ നിര്‍ധന കുടുംബത്തില്‍പെട്ട പതിനാലുകാരിയെ വിവാഹം കഴിച്ചയയ്ക്കാനുള്ള വീട്ടുകാരുടെ ശ്രമം പോലീസ് തടഞ്ഞു. ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തി വീട്ടിലിരുന്ന കുട്ടിയെയാണ് അച്ഛനും സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് വിവാഹം ചെയ്തയയ്ക്കാന്‍ ശ്രമിച്ചത്. അമ്മ നേരത്തെ മരിച്ചതോടെ ഇളയ രണ്ടു സഹോദരങ്ങള്‍ക്കും അച്ഛനുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞുവന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അറിഞ്ഞ ആംഗന്‍വാടി ടീച്ചര്‍മാരും നാട്ടുകാരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് … Continue reading "പതിനാലുകാരിയുടെ വിവാഹനിശ്ചയം പോലീസ് തടഞ്ഞു"

READ MORE
പീരുമേട്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വീടുകയറി നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേരടക്കം എട്ടു പേര്‍ക്ക് പരുക്കേറ്റു. കല്ലേറില്‍ മേരിയുടെ വീട് ഭാഗികമായി തകര്‍ന്നു. കോഴിക്കാനത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സി.പി.എംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഏലപ്പാറ കോഴിക്കാനം കിഴക്കേപുതുവലില്‍ സന്തോഷ് (33), സഹോദരന്‍ തോമസ് (29), മേരി (34), സ്റ്റീഫന്‍ (44), വര്‍ഗീസ് (40), ആന്റണി (55), മക്കളായ അനീഷാമോള്‍ എയ്ഞ്ചല്‍, എന്നിവരെയാണ് പരുക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. … Continue reading "വീടുകയറി ആക്രമണം ; എട്ടുപേര്‍ക്ക് പരുക്ക്"
അടിമാലി: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് പിണറായി വിജയന്‍ നടത്തുന്ന യാത്ര കൊലയാളി രക്ഷാ മാര്‍ച്ചാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ. സ്ത്രീ മുന്നേറ്റ യാത്രയ്ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.
ഇടുക്കി: ബസ്‌സ്റ്റാന്റ് പരിസരത്തുള്ള വ്യാപാര സ്ഥാപനത്തില്‍നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ അടിമാലി പോലീസ് പിടികൂടി. ആന്‍സിയ സ്‌റ്റോഴ്‌സില്‍ നടത്തിയ റെയ്ഡിലാണ് 7098 പായ്ക്കറ്റ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. സ്ഥാപന ഉടമ കാംകോ ജംക്ഷന്‍ കാട്ടുകുടിയില്‍ അസലാമിനെ (42) പോലീസ് സംഘം അറസ്റ്റ് ചെയ്തു.
തൊടുപുഴ: കാഞ്ഞിരമറ്റം കവലയിലുള്ള ബക്ക്‌ലാവ ബേക്കറിയില്‍ ഇന്നലെ രണ്ടുമണിയോടെ തീപിടിച്ചു. കടയുടെ ഉദ്ഘാടനത്തിനു മുന്നോടിയായുള്ള ജോലികള്‍ അകത്തു നടന്നുവരികയായിരുന്നു. തൊടുപുഴയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണു തീയണച്ചത്. വയറിങ്ങും സീലിങ്ങിന്റെ കുറച്ചുഭാഗവും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണു നിഗമനം. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇടുക്കി: ഹോട്ടല്‍ ഉടമയെയും മകനെയും ഹോട്ടലില്‍ കയറി മദ്യപസംഘം മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കുമളിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധിച്ചു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ ഹോട്ടലിലെ ഉപകരണങ്ങള്‍ നശിപ്പിച്ചു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം സംഘട്ടനത്തിലെത്തുകയായിരുന്നു. അക്രമിസംഘം നടത്തിയ സംഘട്ടനം പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും സംഘം പോലീസിനുനേരെ തിരിഞ്ഞതോടെ നാട്ടുകാര്‍ സംഘടിച്ച് അക്രമിസംഘത്തെ വിരട്ടിയോടിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കുമളി യൂണിറ്റ് അംഗമായ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ വ്യാപാരി വ്യവസായി ഏകോപന … Continue reading "ഹോട്ടല്‍ ഉടമയെയും മകനെയും മദ്യപസംഘം മര്‍ദ്ദിച്ചു"
        കട്ടപ്പന: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച നവംബര്‍ 13ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് തിരുത്തണമെന്ന പി.ജെ.ജോസഫിന്റെ ആവശ്യത്തെക്കുറിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളരക്ഷായാത്രക്ക് ഇടുക്കിയിലെ നെടുങ്കണ്ടത്ത് നല്‍കിയ സ്വീകരണത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
        മൂന്നാര്‍: കഞ്ചാവ് ലഹരിയില്‍ കടയില്‍നിന്നു സാധനങ്ങള്‍ അടിച്ചുമാറ്റുന്ന കൊറിയക്കാരനെ കടക്കാര്‍ പിടികൂടി പോലീസിനു കൈമാറി. കഴിഞ്ഞ മൂന്നു ദിവസമായി മൂന്നാറിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ടൗണില്‍ കറങ്ങുന്ന ഉത്തര കൊറിയക്കാരന്‍ ബ്യോണ്‍ ഗുണ്‍ലി (40) യാണ് ലഹരി മൂത്ത് അടിച്ചുമാറ്റല്‍ പണിക്കിറങ്ങിയത്. വ്യാഴാഴ്ച ടൗണിലെ ഒരു കടയില്‍നിന്നു ചോക്ലേറ്റ് പാക്കറ്റുമായി കടന്ന ഇയാളില്‍നിന്നു കടക്കാര്‍ പിന്നാലെയെത്തി ചോക്ലേറ്റ് തിരികെ വാങ്ങി. ഇന്നലെ രാവിലെ ടൗണില്‍ മെയിന്‍ ബസാറിലെ ഒരു തുണിക്കടയില്‍ നിന്ന് … Continue reading "കൊറിയക്കാരന്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

 • 2
  3 hours ago

  ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

 • 3
  5 hours ago

  ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

 • 4
  6 hours ago

  കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

 • 5
  8 hours ago

  അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

 • 6
  9 hours ago

  സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

 • 7
  10 hours ago

  അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

 • 8
  10 hours ago

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

 • 9
  10 hours ago

  കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല