Saturday, February 23rd, 2019

ഇടുക്കി: ആര്‍.ഡി.ഒ. ഓഫീസിന്റെ ആസ്ഥാനം കുയിലിമലയില്‍നിന്നു മൂലമറ്റത്തേക്ക് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉത്തരവ് നല്‍കി. ആര്‍.ഡി.ഒ. ഓഫീസ് മാറ്റുന്നത് പോലെ നയപരമായ കാര്യം സൂക്ഷ്മമായ പരിശോധന നടത്താതെ തീരുമാനമെടുത്തതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു. ആര്‍.ഡി.ഒ. ഓഫീസ് ആസ്ഥാനം പൈനാവില്‍ തുടരുമെന്നു റോഷി അഗസ്റ്റിന്‍ എം.എല്‍.എ. അറിയിച്ചു. റവന്യൂ മന്ത്രി അടൂര്‍ പ്രകാശുമായി നടത്തിയ ചര്‍ച്ചയിലാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.

READ MORE
ഇടുക്കി: ഇടുക്കിയില്‍ ഭൂ ചലനം. കുളമാവ്, പൈനാവ്, ചെറുതോണി, ഉപ്പുതറ, കട്ടപ്പന, വാഴത്തോപ്പ്, കഞ്ഞിക്കുഴി, അടിമാലി മേഖലകളിലെല്ലാം ഭൂചലനമുണ്ടായി. താരതമ്യേന ശക്തി കുറഞ്ഞ ഭൂചലനത്തില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇടുക്കിയില്‍ രേഖപ്പെടുത്തിയ ആദ്യ ചലനമാണിത്. മാസങ്ങളുടെ ഇടവേളക്കുശേഷം വര്‍ഷാരംഭത്തില്‍ത്തന്നെ ഭൂചലനം ഉണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കുലുക്കത്തോടൊപ്പം അനുഭവപ്പെട്ട മുഴക്കമാണ് പരിഭ്രാന്തിക്കിടയാക്കിയത്. ജില്ലയില്‍ ഭൂചലനങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ പ്രധാന ഭൂചലന മാപിനികള്‍ പലതും നിശ്ചലമാണെന്നും ആക്ഷേപമുണ്ട്. ഭൂചലന മാപിനികള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും 8.50 കോടി രൂപയുടെ … Continue reading "ഭൂ ചലനം പരിഭ്രാന്തി പരത്തി"
ഇടുക്കി: സ്വകാര്യ ബസ്സിന്റെ പിന്‍വാതില്‍ തട്ടി വിദ്യാര്‍ഥിയുടെ ഇടതു കൈക്ക് പരിക്ക്.പീരുമേട് ചിദംബരം മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മനുവിനാണ്(14)പരിക്കേറ്റത്. ഇടതുകൈപ്പത്തിയുടെ ഉള്‍ഭാഗത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. പഠനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മനു അമിതവേഗത്തില്‍ എത്തിയ ബസ് ശരീരത്ത് തട്ടുമെന്ന് തോന്നി തടഞ്ഞപ്പോഴാണ് അപകടമുണ്ടായത്, ബസ് തട്ടി തെറിച്ചുവീണ മനുവിനെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷമാണ് കോട്ടയത്തേക്ക് കൊണ്ടുപോയത്. അപകടശേഷം വിദ്യാര്‍ഥികള്‍ നിലവിളിച്ചെങ്കിലും ബസ് നിര്‍ത്താതെ പോവുകയായിരുന്നു.
        ഇടുക്കി: പരപ്പനങ്ങാടിയില്‍ വീടിനു മുറ്റത്തിരുന്ന ബൈക്കില്‍ നിന്ന് എക്‌സൈസ് സംഘം ഒരു കോടി രൂപയുടെ ഹഷീഷ് ഓയില്‍ പിടികൂടി. ഒരു കിലോയിലധികം തൂക്കം വരും. ബൈക്കിലുണ്ടായിരുന്നയാള്‍ എക്‌സൈസ് സംഘത്തെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു.ബൈക്കിന്റെ ബാറ്ററി സ്ഥാപിച്ചിരുന്ന ഭാഗത്ത് ആറ് പ്ലാസ്റ്റിക് കൂടുകളില്‍ സീല്‍ ചെയ്താണ് ഓയില്‍ സൂക്ഷിച്ചിരുന്നത്. തെങ്ങുംകുടി അനിലിന്റേതാണ് നിര്‍മാണത്തിലിരിക്കുന്ന വീട്. വീട്ടിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇടുക്കി എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് … Continue reading "ഒരു കോടി രൂപയുടെ ഹഷീഷ് ഓയില്‍ പിടികൂടി"
ഇടുക്കി: കാളിയാര്‍ റേഞ്ചില്‍ തൊടുപുഴ വനം റിസര്‍വ്വിലെ തേന്‍കുടം 1959 തേക്ക് തോട്ടത്തില്‍ ഉണങ്ങിനിന്നിരുന്ന തേക്കുമരം മുറിച്ചുമാറ്റിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. നാലാംപ്രതിയായ മുളപ്പുറം കുറ്റിമാക്കല്‍ അനീഷാണ കഴിഞ്ഞദിവസം അറസ്റ്റിലായത്. മുളപ്പുറം ഭാഗത്ത് നടുപ്പറമ്പില്‍ ബോബി, പാറക്കല്‍ ബിജു, വേമ്പനാട്ടു ബിജു എന്നീ പ്രതികളെ നേരത്തേ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് അനീഷ് ഒളിവില്‍പ്പോകുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിച്ചു. തേക്ക്തടികള്‍, അവ കടത്താനുപയോഗിച്ച അനീഷിന്റെ കാര്‍ എന്നിവ വനംവകുപ്പ് … Continue reading "തേക്കുമരം മുറിച്ചുമാറ്റിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍"
      ഇടുക്കി: ഇടുക്കിയില്‍ വന്‍ കഞ്ചാവ് വേട്ട്. മുരിക്കാശ്ശേരിക്ക് സമീപം ചെമ്പകപ്പാറയില്‍നിന്നാണ് 75 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. വാഴയില്‍ ഷാജി എന്നയാളുടെ പുരയിടത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് കഞ്ചാവ് ശേഖരം കണ്ടെത്താനായത്.
ഇടുക്കി: ജില്ലയില്‍ രണ്ട് ദിവസമായിനടന്ന വാഹനപരിശോധനയില്‍ ഹെല്‍മെറ്റില്ലാത്ത 23പേരെ പിടികൂടി. ഇതില്‍ അമിത വേഗത്തിലായിരുന്ന 18 പേര്‍ക്ക് നോട്ടീസ് നല്‍കി. ആകെ 52 കേസുകളിലായി 24,700 രൂപ പിഴ ഈടാക്കി. ഇന്‍ഷുറന്‍സില്ലാത്തത് 4, മൊബൈലില്‍ സംസാരിച്ച് വണ്ടിയോടിക്കല്‍ 2, സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തത്3, സമാന്തര സര്‍വീസ്1 എന്നിങ്ങനെയാണ് നടപടി സ്വീകരിച്ചത്.  
ഇടുക്കി: കാട്ടാന ശല്യം കൃഷിക്കാരെ കണ്ണീര് കുടിപ്പിക്കുന്നു. കൂട്ടമായെത്തുന്ന കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുകയാണ്. വേലിയംപാറ ആദിവാസി കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസികളുടെ ഏക്കറുകണക്കിനു പ്രദേശത്തെ കൃഷി പൂര്‍ണമായും നശിച്ചു. വിളവെടുത്തു തുടങ്ങിയ കുരുമുളകു തോട്ടങ്ങളും കായ്ഫലമുള്ള കവുങ്ങിന്‍തോട്ടവും ഏലവും പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന കാഴ്ച ആരുടെയും കണ്ണുകളെ ഈറനണിയിക്കും. രണ്ടാഴ്ചക്കാലമായി കുടിയുടെ പരിസരത്തുതന്നെ തങ്ങുന്ന ആനക്കൂട്ടം തങ്ങളെയും ആക്രമിക്കുമോ എന്ന ഭീതിയിലാണ് ആദിവാസികള്‍. പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

LIVE NEWS - ONLINE

 • 1
  11 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  13 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  14 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  16 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  17 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  18 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  19 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  21 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  21 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം