Monday, November 19th, 2018

തൊടുപുഴ: ബിഷപ്പും പി.ടി. തോമസ് എം.പിയും സ്ഥാനത്തിന്റെ മഹത്വം കാത്തു സൂക്ഷിക്കാന്‍ തയാറാകണമെന്ന് മുസ്ലിം ലീഗ്. ഇരുവരും തമ്മിലുളള ഭിന്നത അടിയന്തരമായി കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടു പരിഹരിക്കണം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരേ ലീഗ് ഹൈറേഞ്ച് സംരക്ഷണ സമിതിക്കൊപ്പം പ്രക്ഷോഭത്തിനിറങ്ങുമെന്നും ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി എം.എസ്. മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 23ന് രാവിലെ 11ന് നെടുങ്കണ്ടത്ത് പാര്‍ട്ടി സമരസംഗമം നടത്തും.  എന്നാല്‍ പ്രക്ഷോഭത്തിന്റെ പേരില്‍ ആരും തീവ്രനിലപാടുകള്‍ … Continue reading "ഹൈറേഞ്ച് സംരക്ഷണ സമിതിക്കൊപ്പം പ്രക്ഷോഭത്തിനിറങ്ങും : ലീഗ്"

READ MORE
        തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഇടുക്കിയിലെ പവര്‍ഹൗസ് ഉപരോധ സമരം തുടങ്ങി. ഇതിന്റെ ഭാഗമായി രാവിലെ പള്ളിവാസല്‍ പവര്‍ഹൗസ് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ചിത്തിരപുരത്തെ പവര്‍ഹൗസിനു മുന്നില്‍ കസേരയിട്ടിരുന്നാണ് ഉപരോധം. മുന്നൂറോളം പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പവര്‍ഹൗസ് സമരം വൈകുന്നേരം വരെ തുടരും. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ 48 മണിക്കൂര്‍ തെരുവുവാസ സമരവും രണ്ടാം ദിവസത്തിലേക്കു കടന്നു.
ഇടുക്കി: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറുലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാറിന് സമീപമാണ് അപകടം. ചെന്നൈയിലുള്ള ബന്ധുവിന്റെ മരണ വിവരമറിഞ്ഞ് വരുകയായിരുന്ന സൂര്യനെല്ലി സ്വദേശികളായ ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. സിഗ്‌നല്‍ പോയിന്റിന് സമീപത്തെ കൊടുംവളവില്‍ കാറിന്റെ മുന്‍ഭാഗത്തുനിന്നും പുകയുയരാന്‍ തുടങ്ങിയത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ കാറിന് പുറത്തിറങ്ങിയതിനു ശേഷം തീയണയക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ അഗ്‌നിശമന സേനയാണ് തീയണച്ചത്.
ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീക്കു പരുക്ക്. ചിന്നക്കനാല്‍ വിലക്ക് സ്വദേശിയായ ഉമാദേവി(70)ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇവരെ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരോടൊപ്പം ഏലത്തോട്ടത്തില്‍ പണിക്കുപോയ കാളിയമ്മ(65), തങ്കമണി(70), ചെല്ലമ്മ(38), അല്‍ഫോന്‍സ(38) എന്നിവര്‍ക്ക് ആനയെ കണ്ട് ഭയന്നോടുന്നതിനിടയില്‍ വീണു പരിക്കേറ്റു. രാവിലെ എട്ടരയോടെ ചിന്നക്കനാലിന് സമീപം വിലക്കിലാണ് സംഭവം. പണിക്കുപോയ ഉമാദേവിയെ പിന്നില്‍ നിന്ന് ആന തുമ്പിക്കെകൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു. മറ്റ് സ്ത്രീകള്‍ ബഹളം വച്ചതോടെ കാട്ടാന പിടിവിട്ടു. ചിന്നക്കനാലിനു സമീപം പെരിയകനാലില്‍ കാട്ടാന കഴിഞ്ഞ … Continue reading "തോട്ടം തൊഴിലാളിയായ സ്ത്രീയെ കാട്ടാന ആക്രമിച്ചു"
ഇടുക്കി: യുഡിഎഫ് ഭരണത്തില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കി ഹിന്ദുവിഭാഗങ്ങളെ തഴയുകയാണെന്ന തെറ്റായ പ്രചാരണം നടക്കുന്നതായി സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) സംസ്ഥാനപ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. മതവിദ്വേഷം കുത്തിവയ്ക്കുന്ന ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടിമാലിയില്‍ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സിപിഎംകാര്‍ കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരനെ മുസ്‌ലിംതീവ്രവാദികളാണ് വധിച്ചതെന്നു വരുത്തിത്തീര്‍ക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദേശാഭിമാനി ലേഖകനായിരുന്ന ഫൈസലിനെ വധിച്ചത് ഹിന്ദു തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും … Continue reading "മതവിദ്വേഷ പ്രചരണങ്ങളെ തള്ളിക്കളയണം: എം.പി. വീരേന്ദ്രകുമാര്‍"
        തൊടുപുഴ: വിവാദ ചോദ്യപേപ്പര്‍ കേസില്‍ തൊടുപുഴ ന്യൂമാന്‍ കോളജ് മലയാള വിഭാഗം മേധാവി പ്രൊഫ. ടി.ജെ. ജോസഫിനെ തൊടുപുഴ സി.ജെ.എം കോടതി കുറ്റവിമുക്തനാക്കി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ജെ. ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് വിധി. തിരക്കഥാകൃത്ത് പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തെ ആധാരമാക്കിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നും ഇതില്‍ മതനിന്ദ ഉണ്ടായിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസില്‍ വാദം കേട്ടത്. ഹര്‍ജിക്കാരന് വേണ്ടി അഡ്വ.രാംകുമാറും പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയിംസും … Continue reading "വിവാദ ചോദ്യപേപ്പര്‍; പ്രൊഫ. ടി.ജെ. ജോസഫിനെ കുറ്റവിമുക്തനാക്കി"
ഇടുക്കി: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മൃഗങ്ങളില്‍ കുളമ്പുരോഗം പടരുന്നു. കിളിയറ, ഏഴുമുട്ടം, കുറുമ്പാലമറ്റം, പള്ളിക്കാമുറി, മുളപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് കുളമ്പുരോഗം പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ നൂറുകണക്കിന് മൃഗങ്ങള്‍ക്കാണ് രോഗം പിടിപെട്ടത്. രോഗം ബാധിച്ചതോടെ കറവയില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടിയായി. മൃഗാശുപത്രിയില്‍ സ്ഥിരമായി ഡോക്ടര്‍ ഇല്ലാത്തത് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനു തടസമായിരിക്കുകയാണ്. ഇവിടെ ഉണ്ടായിരുന്ന ഡോക്ടര്‍ മെഡിക്കല്‍ ലീവില്‍ പോയതിനെത്തുടര്‍ന്ന് കോടിക്കുളം മൃഗാശുപത്രിയിലെ ഡോക്ടര്‍ക്കാണ് താല്‍ക്കാലികചുമതല നല്‍കിയിരിക്കുന്നത്. രോഗവിവരം പറഞ്ഞ് മരുന്നു വാങ്ങാനെത്തുന്ന കര്‍ഷകരോട് ഡോക്ടര്‍ … Continue reading "ജില്ലയില്‍ കുളമ്പു രോഗം പടരുന്നു"
കട്ടപ്പന: അനധികൃത കരമണല്‍ ഖനനവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. കരമണല്‍ ഖനനം നടത്തിയ വെള്ളയാംകുടി മേടയില്‍ സലീം, തറപ്പേല്‍ ഷിബു, കൊങ്ങിണിപ്പടവ് കോയിപ്പള്ളില്‍ മധു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളയാംകുടിക്കു സമീപം മടപ്പാട്ട് മേടയില്‍ ജോണിയുടെ പുരയിടത്തില്‍ നിന്നാണ് ഇവര് ഖനനം നടത്തിയത്. ഇവിടെ നിന്ന് എട്ടുലോഡ് മണല്‍, ഖനനം ചെയ്യാന്‍ ഉപയോഗിച്ച മോട്ടോര്‍സെറ്റ്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.

LIVE NEWS - ONLINE

 • 1
  1 hour ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  2 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  4 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  8 hours ago

  ശബരിമല കത്തിക്കരുത്

 • 5
  8 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  9 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  9 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  10 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  10 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’