Thursday, September 20th, 2018

നെടുങ്കണ്ടം: വാഹന പരിശോധനക്കിടെ അഞ്ചുലക്ഷം രൂപയുമായി യുവാവ പിടിയില്‍. ബസ് യാത്രക്കാരനായ തമിഴ്‌നാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. പിടിയിലായ ഉടന്‍ രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്നു യുവാവിനെ വിട്ടയച്ചു. തമിഴ്‌നാട് തേവാരം സ്വദേശിയായ യുവാവിനെയാണു കമ്പം-നെടുങ്കണ്ടം തമിഴ്‌നാട് കോര്‍പറേഷന്‍ ബസില്‍ നിന്ന് ഇന്നലെ രാവിലെ എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. കള്ളപ്പണമാണെന്നും ബ്ലേഡ് മാഫിയാ വിതരണത്തിനായി കൊണ്ടുവന്നതാണെന്നും പ്രചാരണമുണ്ടായത് യുവാവിനെ സംശയത്തിന്റെ നിഴലിലാക്കി. പരിശോധനയ്ക്കിടയില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ചു യുവാവ് കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് എക്‌സൈസ് അധികൃതര്‍ … Continue reading "വാഹന പരിശോധനക്കിടെ അഞ്ചുലക്ഷം രൂപയുമായി യുവാവ പിടിയില്‍"

READ MORE
തൊടുപുഴ : കുളമ്പു രോഗത്തിനു പിന്നാലെ ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ കന്നുകാലികളില്‍ കുരളടപ്പന്‍ രോഗം പടരുന്നു. രോഗം വ്യാപിച്ചതോടെ കന്നുകാലി കര്‍ഷകര്‍ ആശങ്കയിലാണ്. തണുപ്പു കൂടിയതും കുത്തിനിറച്ചു കന്നുകാലികളെ കൊണ്ടുപോകുന്നതിനാലുമാണ് രോഗം പടരാന്‍ കാരണമെന്നും ആശങ്ക വേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.
ഇടുക്കി: നഗരത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെ പൂര്‍ത്തിയായ പുതിയ മത്സ്യ മാര്‍ക്കറ്റ് മന്ദിരം നാളെ എക്‌സൈസ് ഫിഷറീസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ഇരുനിലയായി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ 32 മുറിയാണുള്ളത്. എല്ലാ മുറിയും തറയും ഭിത്തിയും ടൈല്‍ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക ശീതീകരണ ഉപകരണങ്ങള്‍ ഉപയോഗിച്ച് കേട് കൂടാതെ സൂക്ഷിക്കുന്ന മത്സ്യമാണ് ഇവിടെ വില്‍ക്കുക. കേന്ദ്ര ഫിഷറീസ് വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ധനസഹായത്തോടെ 1.97 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ചയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒന്നര … Continue reading "ഇടുക്കിയില്‍ പുതിയ മത്സ്യ മാര്‍ക്കറ്റ്"
ഇടുക്കി: പാത നിര്‍മാണം നിലച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. മൂവാറ്റുപുഴ-തേനി സംസ്ഥാന പാത നിര്‍മാണമാണ് പാതിവഴിയിലായത്. 1996-2001 കാലഘട്ടത്തിലാണ് മൂവാറ്റുപുഴതേനി ഹൈവേ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മൂവാറ്റുപുഴ മുതല്‍ ഉടുമ്പന്നൂര്‍ വരെ രാജഭരണ കാലത്തുണ്ടായിരുന്ന കോട്ടയില്‍ കൂടിയായിരുന്നു പാത വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ മൂവാറ്റുപുഴ മുതല്‍ പെരുമാങ്കണ്ടം വരെ 20 കിലോ മീറ്റര്‍ ദൂരം മാത്രമാണ് നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളു. പിന്നീടുള്ള പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിര്‍മാണം നിലയ്ക്കാന്‍ കാരണം. കുമാരമംഗലം വില്ലേജിലെ പെരുമാങ്കണ്ടം … Continue reading "പാത നിര്‍മാണം നിലച്ചു; നാട്ടുകാര്‍ സമരത്തിന്"
ഇടുക്കി: പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസന പദ്ധതി പാതിവഴിയില്‍ നിലച്ചു. തൊടുപുഴഉടുമ്പന്നൂര്‍ റോഡില്‍ നിന്നു കുന്നംപടി കോടിക്കുളംതെന്നത്തൂര്‍കാളിയാര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അനന്തമായി നീളുന്നത്. റോഡിന്റെ വീതി കൂട്ടി വളവുകള്‍ നിവര്‍ത്തി ആധുനിക രീതിയില്‍ റോഡ് നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 15 കിലോമീറ്റര്‍ ദൂരം റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കാളിയാറില്‍ നിന്നു പടി, കോടിക്കുളം പാലം വരെയുള്ള പണികള്‍ 50 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. പടി, കോടിക്കുളത്ത് നിന്നു കുന്നം വരെയുള്ള ആറ് കിലോമീറ്റര്‍ … Continue reading "റോഡ് വികസന പദ്ധതി പാതിവഴിയില്‍ ; പ്രതിഷേധം ശക്തം"
ഇടുക്കി: ജില്ലയില്‍ അനധികൃത റേഷന്‍ കാര്‍ഡുകള്‍ വ്യാപകമാവുന്നതായി പരാതി. ഇത്തരത്തിലുള്ള കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി യഥാര്‍ത്ഥ കാര്‍ഡുടമകള്‍ക്ക് അനുവദിക്കുന്ന റേഷന്‍ അരി തട്ടിയെടുക്കുകയാണത്രെ. ഇടുക്കി ജില്ലയില്‍ ഇത്തരത്തില്‍ 5000 ത്തോളം വരുന്ന വ്യാജ കാര്‍ഡുകള്‍ ഉണ്ടെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ കണക്ക്. താലൂക്കില്‍ വിതരണത്തിന് എത്തുന്ന റേഷന്‍ സാധനങ്ങള്‍ എഴുതിയെടുക്കാന്‍ വ്യാപകമായി നിര്‍മിച്ചിരിക്കുന്ന വ്യാജകാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ഇതാകട്ടെ ബിപിഎല്‍ അന്ത്യോദയാ കാര്‍ഡുകളാണുതാനും. വ്യാജ രേഖകളുടെയും മേല്‍വിലാസങ്ങളുടെയും മറവിലാണ് കടയുടമകള്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. കാര്‍ഡുകളില്‍ ഉപയോഗിക്കാനായി പണം നല്‍കി ആളുകളെ സംഘടിപ്പിച്ചാണ് … Continue reading "അനധികൃത റേഷന്‍ കാര്‍ഡുകള്‍ വ്യാപകമാവുന്നതായി പരാതി"
തൊടുപുഴ: നഗരത്തിലും സമീപമേഖലകളിലും കഞ്ചാവ്, പാന്‍മസാല വില്‍പന വ്യാപകമായ സാഹചര്യത്തില്‍ കഞ്ചാവു വില്‍ക്കുന്നവരെ പിടികൂടാന്‍ പോലീസും എക്‌സൈസും രംഗത്ത്. നഗരത്തിലെയും സമീപമേഖലയിലെയും കോളജുകളുടെ പരിസരങ്ങളിലും നഗരത്തില്‍ ഗാന്ധി സ്‌ക്വയര്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലും പ്രത്യേക സ്‌ക്വാഡ് പരിശോധന ആരംഭിച്ചു. വരുംദിവസങ്ങളിലും പോലീസ് പരിശോധന ഊര്‍ജിതമാക്കുമെന്നും പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും തൊടുപുഴ പോലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പ് കഞ്ചാവ് കേസില്‍ രണ്ടുപേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് വില്‍പനയില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ തൊടുപുഴ മേഖലയില്‍ ധാരാളമുണ്ടെന്നാണ് … Continue reading "കഞ്ചാവ് വില്‍പ്പന വ്യാപകം; പോലീസ് രംഗത്ത്"
തൊടുപുഴ: കേരളത്തില്‍ പുതിയ ക്രിക്കറ്റ് സംസ്‌കാരം വളര്‍ത്തിയെടുക്കുമെന്ന് ദേശീയ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ടി.സി. മാത്യു. ദേശീയതലത്തില്‍ കേരള ക്രിക്കറ്റിന് അസൂയാവഹമായ മുന്നേറ്റമാണുണ്ടായത്. കായികരംഗത്തെ കൂട്ടായ്മയാണ് ഇതിനു കാരണം. ഇടുക്കിയിലെ കായിക വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. തൊടുപുഴയിലെ വികസനം കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്. എന്നാല്‍, സ്‌റ്റേഡിയം നിര്‍മാണത്തെക്കുറിച്ചു മാധ്യമങ്ങളില്‍ വന്ന പ്രചാരണം നിരാശപ്പെടുത്തി. സ്‌റ്റേഡിയത്തിന് അനുവദിച്ച പണംകൊണ്ട് ഒരു ചായയെങ്കിലും വാങ്ങിയെന്നു തെളിയിക്കാനായാല്‍ ഈ രംഗത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

LIVE NEWS - ONLINE

 • 1
  1 hour ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

 • 2
  2 hours ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

 • 3
  2 hours ago

  അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

 • 4
  2 hours ago

  ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

 • 5
  2 hours ago

  സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

 • 6
  2 hours ago

  ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

 • 7
  4 hours ago

  നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

 • 8
  4 hours ago

  കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

 • 9
  4 hours ago

  കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍