Tuesday, July 23rd, 2019

മൂന്നാര്‍ : ഇടുക്കി എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന് വട്ടവട കൊട്ടക്കമ്പൂരിലുള്ള ഭൂമി സംബന്ധിച്ച പരാതി പരിശോധിക്കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യ വനപാലകനും വട്ടവടയിലെത്തി അന്വേഷണം തുടങ്ങി. കൊട്ടക്കമ്പൂരിലുള്ള എട്ട് ഏക്കര്‍ ഭൂമിയുടെ പട്ടയം വ്യാജമാണെന്നാണ് സര്‍ക്കാരിന് പരാതി ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ മൂന്നാറിലെത്തിയ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത്ത് രാജന്‍, ദേവികുളം താലൂക്കിലെ റവന്യു ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ഥലങ്ങളെക്കുറിച്ചുള്ള രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ പട്ടയം വ്യാജമാണോ … Continue reading "ജോയ്‌സ് ജോര്‍ജിന്റെ വട്ടവടയിലെ ഭൂമി; റവന്യുവനം വകുപ്പുകള്‍ അന്വേഷണം"

READ MORE
      വണ്ടിപ്പെരിയാര്‍ : കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാതിരിക്കുകയും ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയ കാര്‍ഡുടമകളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന പരാതിയില്‍ വണ്ടിപ്പെരിയാറില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ഡി 27 -ാംനമ്പര്‍ റേഷന്‍ കടയുടെ ലൈസന്‍സ് ഭക്ഷ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പരാതികളെ തുടര്‍ന്നു കഴിഞ്ഞ ദിവസം താലൂക്ക് സപ്ലൈ ഓഫിസര്‍ കടയിലെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് നടപടി.
തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എന്‍ആര്‍എച്ച്എം ആയുഷ് ഫണ്ട് കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ആയുര്‍വേദതെറപ്പിസ്റ്റുകളെ വേതനം നല്‍കാതെ പിരിച്ചുവിട്ടതായി പരാതി. കഴിഞ്ഞ ഒന്‍പതു മാസമായി വേതനം ലഭിച്ചിരുന്നില്ലെന്നാണ് ഇവരുടെ പരാതി. ആറു തെറപ്പിസ്റ്റുകള്‍ക്കായി അഞ്ചു ലക്ഷത്തോളം രൂപ വേതനം നല്‍കാനുണ്ട്. ഒരാള്‍ക്ക് 82,260 രൂപ വീതമാണു ലഭിക്കാനുള്ളത്. കേരളത്തില്‍ ഇത്തരത്തില്‍ 134 തെറപ്പിസ്റ്റുകളെയാണു പിരിച്ചുവിട്ടത്. ഇടുക്കി ജില്ലയില്‍ മാത്രം 10 തെറപ്പിസ്റ്റുകളെ പിരിച്ചുവിടുമ്പോള്‍ ജില്ലാ ആശുപത്രിയുടെ അനുബന്ധ മന്ദിരമായ പാറേമാവില്‍ നിന്നു നാലു തെറപ്പിസ്റ്റുകളെയാണു പിരിച്ചുവിട്ടത്. അതേസമയം … Continue reading "വേതനം നല്‍കാതെ പിരിച്ചുവിട്ടതായി പരാതി"
ഇടുക്കി : വണ്ടിപ്പെരിയാര്‍ വള്ളക്കടവ് കൊക്കാകാടിന് സമീപം അഞ്ച്മുക്കില്‍ കരടിസംഘം ഇറങ്ങുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. നാലു ദിവസമായി സ്ഥിരമായി രാത്രിയില്‍ കരടിസംഘം ഇറങ്ങുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്. കൊക്കാക്കാട് എ വി ടിയുടെ സ്ഥലത്തെ ഗേറ്റ് വാച്ചര്‍ ശിവനെ കരടി ഓടിച്ചു. ഭയന്നുനിലവിളിച്ച ശിവന്‍ രാത്രി പതിനൊന്നരമണിക്ക് അടുത്ത വീട്ടിലെ വീട്ടുകാരെ വിളിച്ചുണര്‍ത്തി. നാട്ടുകാര്‍ തിരച്ചില്‍ നടത്താന്‍ ശ്രമിച്ചെങ്കിലും തേനീച്ചശല്യംമൂലം തിരച്ചില്‍ നിര്‍ത്തി മടങ്ങേണ്ടിവന്നു. വീടുകളുടെ സമീപത്തെ കാട്ടിലെ മണ്ണില്‍ കൂടുവച്ചിട്ടുള്ള തേന്‍കൂടുകള്‍ തേടിയാണ് കരടികള്‍ പ്രദേശത്ത് … Continue reading "കരടിസംഘം: നാട്ടുകാര്‍ ഭീതിയില്‍"
    ഇടുക്കി: കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസിന്റെ പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ തഹ്‌സീന്‍ അഖ്തര്‍, വഖാസ് എന്നിവര്‍ മുന്നാറില്‍ തങ്ങിയ കോട്ടേജ് പോലീസ് തിരിച്ചറിഞ്ഞു. മൂന്നാര്‍ ന്യൂകോളനിയിലെ വേര്‍ ടൂ സ്റ്റേ കോട്ടേജിലാണ് ഇവര്‍ താമസിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവര്‍ക്ക് ഇവിടെ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത ജയ്പൂര്‍ സ്വദേശിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാറില്‍ വര്‍ഷങ്ങളായി പെട്ടിക്കട നടത്തിവരുന്നയാളാണ് താമസസൗകര്യം ഒരുക്കിയതെന്ന് പോലീസ് അറിയിച്ചു. അതിനിടെ ഇരുവരെയും ഡല്‍ഹി പോലീസ് കേരളത്തിലെത്തിച്ചു തെളിവെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ, പുനെ, … Continue reading "മുന്നാറില്‍ തീവ്രവാദികള്‍ താമസിച്ച കോട്ടേജ് തിരിച്ചറിഞ്ഞു"
കുമളി : കുമളി പൊലീസ് സ്‌റ്റേഷനില്‍ അഭിഭാഷക കമ്മിഷനും സഹ അഭിഭാഷകര്‍ക്കും മര്‍ദനം. ഇതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ചു. പൊലീസിന്റെ നടപടി നീതീകരിക്കാനാവില്ലെന്നും എസ് ഐയെയും മറ്റ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും അഭിഭാഷകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഉപലോകായുക്ത കോടതി മുന്‍പാകെ നിലവിലുള്ള പരാതി സംബന്ധിച്ചു കോടതി നിര്‍ദേശപ്രകാരം കുമളി പൊലീസ് സ്‌റ്റേഷനില്‍ ജനറല്‍ ഡയറി പരിശോധിച്ചു മഹസര്‍ തയാറാക്കുന്നതിനു തിരുവനന്തപുരം ബാറില്‍ നിന്നു വന്ന അഭിഭാഷക സംഘത്തെയാണു പൊലീസുകാര്‍ മര്‍ദിച്ചത്. … Continue reading "മര്‍ദനം : ജില്ലയിലെ അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ചു"
          തൊടുപുഴ: ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട പ്രൊഫ. ടിജെ ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചു. ഭാര്യ സലോമിയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ചശേഷം സഹോദരിയോടും മക്കളോടും ഒപ്പം രാവിലെ 9.30നാണ് അദ്ദേഹം കോളേജിലെത്തിയത്. ക്യാമ്പസിന്റെ മണ്ണിലേക്ക് വീണ്ടും കാലുകുത്താന്‍ തനിക്ക് വേണ്ടി പോരാടിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായി ന്യൂമാന്‍ കോളേജില്‍ വീണ്ടും നിയമിതനായ ടിജെ ജോസഫ് പറഞ്ഞു. ജോലിയില്‍ തിരികെ പ്രവേശിക്കാനായതില്‍ ആശ്വാസമുണ്ടെന്നും വിഎസ് അച്യുതാനന്ദന്‍ അടക്കം … Continue reading "പ്രൊഫ. ടി ജെ ജോസഫ് ജോലിയില്‍ തിരികെ പ്രവേശിച്ചു"
കുഞ്ചിത്തണ്ണി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുഞ്ചിത്തണ്ണി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. പ്രസിഡന്റ് ജയിംസ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ മാരിയില്‍ കൃഷ്ണന്‍ നായര്‍ താക്കോല്‍ കൈമാറും. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കുഞ്ചിത്തണ്ണിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപാര സ്ഥാപനം നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ജില്ലാ പ്രസിഡന്റ് നല്‍കും. മൂന്നാര്‍ ഡിവൈ.എസ്.പി: വി.എന്‍ സജി ആംബുലന്‍സ് ഫഌഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി … Continue reading "വ്യാപാരി ആംബുലന്‍സ് സര്‍വീസ് തുടങ്ങുന്നു"

LIVE NEWS - ONLINE

 • 1
  11 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 2
  17 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 3
  17 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 4
  18 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 5
  18 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 6
  18 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 7
  19 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 8
  20 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 9
  20 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു