Sunday, November 18th, 2018

ഇടുക്കി: ലഹരി പദാര്‍ഥങ്ങള്‍ തടയുന്നതിന് സ്‌ക്വാഡ് രൂപീകരിച്ചു. ലഹരി പദാര്‍ഥങ്ങളുടെ അമിത ഉപയോഗവും വിപണനവും തടയുന്നതിനായി ചെക്ക് പോസ്റ്റുകളില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ സബ് കലക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുള്ള, കുമളിയില്‍ അസിസ്റ്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍ സുരേഷ് ജോസഫ്, ചിന്നാറില്‍ ദേവികുളം ആര്‍ ഡി ഒ : മധു ഗംഗാധര്‍, കമ്പമെട്ടില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) സി എം സെബാസ്റ്റിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.സ്‌ക്വാഡിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ … Continue reading "ലഹരി പദാര്‍ഥങ്ങള്‍ തടയുന്നതിന് സ്‌ക്വാഡ്"

READ MORE
ഇടുക്കി: മറയൂര്‍-ഉടുമല അന്തര്‍ സംസ്ഥാനപാതയില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. അയ്യപ്പ ഭക്തര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊക്കയിലേക്ക് മറിഞ്ഞ വാഹനം മരത്തിലും പാറയിലും ഇടിച്ചു നിന്നതും കുത്തനെ മറിയാതിരന്നതും മൂലം വന്‍ ദുരന്തം ഒഴിവായി. ഇവിടെ ഇടിച്ചു നിന്നില്ലായിരുന്നെങ്കില്‍ 300 അടിയോളം താഴ്ചയിലേക്ക് പതിക്കുമായിരുന്നു. രണ്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 53 യാത്രക്കാര്‍ ഉള്‍പ്പെടുന്ന വാഹനമാണ് മറയൂരില്‍നിന്നു 10 കിലോമീറ്റര്‍ അകലെ ജെല്ലിമല ഭാഗത്ത് അപകടത്തില്‍ പെട്ടത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്തു … Continue reading "തീര്‍ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു"
ഇടുക്കി: പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍. ഇടുക്കി മണിയാറന്‍കുടി സ്വദേശി സുരേന്ദ്രനെ (37)യാണു തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകക്കു താമസിക്കുകയായിരുന്ന പ്രതി കഴിഞ്ഞ എട്ടു മാസമായി കുട്ടിയെ പീഡിപ്പിച്ചിരുന്നതായിട്ടാണു പരാതി. അമ്മ വിദേശത്തായതിനാല്‍ മുത്തശിയുടെ കൂടെയാണു പെണ്‍കുട്ടി താമസിച്ചിരുന്നത്. വിദേശത്തുനിന്ന് അടുത്ത കാലത്തു തിരിച്ചെത്തിയ അമ്മയുടെ പരാതിയെത്തുടര്‍ന്നാണു പ്രതിയെ പിടികൂടിയത്.
ഇടുക്കി: പീരുമേട് തേയില കമ്പനിയില്‍ നിന്നു കൊളുന്ത് നുള്ളി കടത്തിയ കേസില്‍ 79 സി.ഐ.ടി.യു തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സി.ഐ.ടി.യു നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരത്തില്‍ പങ്കെടുത്ത 29 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് സമരപ്പന്തലില്‍ നിന്നു പീരുമേട് സി.ഐ: പ്രദീപ്കുമാര്‍, ഉപ്പുതറ എസ്.ഐ: സോള്‍ജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തോട്ടം പാട്ടത്തിനെടുത്തയാള്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. തോട്ടം തുറന്നതിനു ശേഷം പാട്ടക്കാരന്‍ … Continue reading "തേയിലസമരം; തൊഴിലാളികള്‍ അറസ്റ്റില്‍"
ഇടുക്കി: സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം കത്തോലിക്ക കോണ്‍ഗ്രസ് നിലകൊള്ളുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പും ഇടുക്കി രൂപതാ മെത്രാനുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഇടുക്കി രൂപതാ കാര്യാലയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ഹൈറേഞ്ച് മേഖലയിലെയും തീരദേശമേഖലയിലെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നു. ദളിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കുന്നതിന് സര്‍ക്കാര്‍ ആത്മാര്‍ഥത കാണിക്കുന്നില്ല. മൂന്നു ലക്ഷം കര്‍ഷകരാണ് പട്ടയത്തിനു വേണ്ടി മൂന്നു പതിറ്റാണ്ടായി സര്‍ക്കാര്‍ ഓഫീസുകളില്‍ … Continue reading "ദളിത് ക്രൈസ്തവര്‍ക്ക് സംവരണം വേണം : ബിഷപ്"
ഇടുക്കി: മലഞ്ചരക്ക് കടയില്‍ നിന്നും ഒന്നരലക്ഷം രൂപയോളം കവര്‍ന്നു. മാങ്ങാത്തൊട്ടിയില്‍ കൊണ്ടിക്കരയില്‍ ദിവാകരന്റെ കടയിലാണ് മോഷണം. ഇന്നലെ രാവിലെ 10നും 11നും ഇടയില്‍ മേശ കുത്തിത്തുറന്ന് 1,35856 രൂപ കവരുകയായിരുന്നു. ഉടമ സ്ഥാപനം തുറന്നിട്ടതിന് ശേഷം സമീപത്തെ ഏലത്തോട്ടത്തില്‍ പോയിരിക്കുകയായിരുന്നു. സംശയാസ്പദമായി ആരേയും സമീപത്തുള്ളവര്‍ കണ്ടിരുന്നില്ല. ദേവികുളം സി.ഐ: വിശാല്‍ ജോണ്‍സിന്റെ നേതൃത്വത്തില്‍ ശാന്തന്‍പാറ പോലീസ് അന്വേഷണം ആരംഭിച്ചു. സമാന രീതിയില്‍ അടുത്തകാലത്ത് പല മോഷണങ്ങള്‍ നടന്നിട്ടും പോലീസിന് തുമ്പൊന്നും കണ്ടെത്താനായില്ല. കഴിഞ്ഞയാഴ്ചയില്‍ സേനാപതിയില്‍ സ്വകാര്യ ബസ് … Continue reading "മലഞ്ചരക്ക് കടയില്‍ കവര്‍ച്ച"
        ഇടുക്കി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണയുണര്‍ത്തി തൊടുപുഴയില്‍ കൂട്ടയോട്ടം. സ്‌കൂള്‍ കുട്ടികളും യുവജനങ്ങളും അടക്കം നൂറുകണക്കിനാളുകള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. ഗുജറാത്തിലെ നര്‍മദാ സരോവര്‍ നദിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമാ നിര്‍മാപ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥമാണു സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ചരമ വാര്‍ഷിക ദിനമായ ഇന്നലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാരംഭിച്ച കൂട്ടയോട്ടം ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കെ.പി. തോമസ് മാഷ് … Continue reading "വല്ലഭായി പട്ടേല്‍ സ്മരണയില്‍ കൂട്ടയോട്ടം"
മൂന്നാര്‍: വഴിയോരങ്ങളില്‍ നിര്‍ത്തിയിടുന്ന ഓട്ടോകളില്‍ നിന്നും രാത്രി ടേപ്പ് റെക്കോര്‍ഡര്‍ മോഷണം നടത്തിയ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി പിടിയില്‍. ന്യൂ കോളനി സ്വദേശിയായ 17 കാരനാണ് പോലീസ് പിടിയിലായത്. കോളനി ഭാഗത്ത് രാത്രി പാര്‍ക്കു ചെയ്യുന്ന ഓട്ടോകളില്‍ മോഷണം പതിവായിരുന്നു. ഇതുസംബന്ധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

LIVE NEWS - ONLINE

 • 1
  12 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  12 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  16 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  20 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  21 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  1 day ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു