Saturday, September 22nd, 2018

ഇടുക്കി: കട്ടപ്പന നഗരസഭാ മേഖലയിലെ ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. നാലു ഹോട്ടലുകളില്‍ നിന്നും ഒരു ഇറച്ചി വില്‍പനശാലയില്‍ നിന്നുമാണ് പഴകിയ വസ്തുക്കള്‍ പിടികൂടിയത്. ഹോട്ടലുകളിലും സ്ഥാപനങ്ങളിലും പഴകിയ ആഹാരസാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ കൗണ്‍സിലിന്റെ നിര്‍ദേശാനുസരണമാണ് നഗരസഭാ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. റേയ്ഡ് നടന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിനൊപ്പം ഓരോ സ്ഥാപനത്തില്‍ നിന്നും രണ്ടായിരം രൂപ വീതം പിഴ … Continue reading "പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു"

READ MORE
ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം.
ഇടുക്കി: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ നടത്തിയ പ്രത്യേക പരിശോധയില്‍ സ്‌കൂള്‍ കുട്ടികളുമായി സര്‍വീസ് നടത്തുന്ന 105 വാഹനങ്ങള്‍ പരിശോധിച്ചതായി ഇടുക്കി ആര്‍ടിഒ അറിയിച്ചു. ഇതില്‍ 19 വാഹനങ്ങള്‍ക്ക് മതിയായ ഫിറ്റ്‌നസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഉടന്‍തന്നെ ഇവ കാര്യക്ഷമതാ പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്തിയ നാല് വാഹനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതായും, അനധികൃത സര്‍വീസ് നടത്തിയ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
ഇടുക്കി: തൊടുപുഴ മണക്കാട് ജങ്ഷനിലുള്ള സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ കപ്പേളയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച. പ്രതിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശിയെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ടെയ്‌ലറിങ് ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിക്കവെ ഉറങ്ങിപ്പോയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ ആറോടെ നടക്കാനിറങ്ങിയവരാണ് കപ്പേളക്ക് സമീപമുള്ള ടെയ്‌ലറിങ് ഷോപ്പില്‍ ഒരാള്‍ കിടന്നുറങ്ങുന്നത് ശ്രദ്ധിക്കുന്നത്. സംശയം തോന്നിയ ഇവര്‍ കടയുടമയെ വിവരമറിയിച്ചു. കട തകര്‍ത്തതാണെന്ന് മനസ്സിലായതോടെ പോലീസിനെ വിവരമറിയിക്കുകയും പരിസരം നിരീക്ഷിച്ചപ്പോള്‍ കപ്പേളയുടെ … Continue reading "കപ്പേളയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച"
ഇടുക്കി: ജില്ലയില്‍ മഴ കനത്തതോടെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെ, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന്  അവധിയായിരിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.
മാനന്തവാടി: മദ്യലഹരിയില്‍ സ്‌ക്കൂള്‍കുട്ടികളുമായി സഞ്ചരിച്ച ജീപ്പ് ഡ്രൈവറെ മാനന്തവാടി ട്രാഫിക് എസ്‌ഐ വിജി വര്‍ഗ്ഗീസും സംഘവും അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി ഏറത്ത് ജിജോ(35) യാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍വെച്ചായിരുന്നു സംഭവം. മാനന്തവാടി ടൗണ്‍ പരിസരത്തെ രണ്ട് യുപി സ്‌ക്കൂളുകളില്‍ പഠിക്കുന്ന തോണിച്ചാല്‍ പ്രദേശത്തുള്ള പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. തുടര്‍ന്ന് ട്രാഫിക് പോലീസ് തന്നെ നേരിട്ട് കുട്ടികളെ അവരവരുടെ വീടുകളിലെത്തിക്കുകയായിരുന്നു.
കട്ടപ്പന: ശിഖരം മുറിക്കുന്നതിനിടെ മരത്തില്‍നിന്നു വീണ് യുവാവ് മരിച്ചു. ആമയാര്‍ കൊച്ചുപുത്തന്‍പുരയ്ക്കല്‍ സുരേഷ്മുരുകേശ്വരി ദമ്പതികളുടെ മകന്‍ വിഷ്ണു(24) ആണ് മരിച്ചത്. ബുധനാഴ്ച സമീപവാസിയുടെ പുരയിടത്തിലെ മരത്തില്‍ കയറുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് വീണ് പരുക്കേറ്റിരുന്നു. തുടര്‍ന്ന് വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു മൂന്നിന് ആമയാര്‍ പൊതുശ്മശാനത്തില്‍.

LIVE NEWS - ONLINE

 • 1
  31 mins ago

  ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

 • 2
  51 mins ago

  മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

 • 3
  55 mins ago

  സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

 • 4
  1 hour ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

 • 5
  1 hour ago

  സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

 • 6
  1 hour ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

 • 7
  3 hours ago

  കഞ്ചാവ്, മയക്കുമരുന്ന് സംഘം പിടിയില്‍

 • 8
  3 hours ago

  കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

 • 9
  3 hours ago

  കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി