Saturday, February 23rd, 2019

ഇടുക്കി: മൂലമറ്റം ജലന്തര്‍ സിറ്റിയില്‍ കൃഷിയിടത്തില്‍ തീപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു അഗ്നിബാധ ഉണ്ടായത്. ഒന്നര ഏക്കറോളം പ്രദേശത്ത് തീപടര്‍ന്നു. പൂപ്പക്കാട്ടില്‍ ചാണ്ടി, ഓലിക്കല്‍ ടോമി എന്നിവരുടെ കൃഷിയിടത്തിലാണ് തീ പടര്‍ന്നത്. ടോമിയുടെ 30ഓളം റബ്ബര്‍ മരങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ചാണ്ടിയുടെ കപ്പ, വാഴ, തേക്കിന്‍തൈകള്‍ എന്നിവ കത്തിപ്പോയി. അഗ്‌നിരക്ഷാ സ്‌റ്റേഷന്‍ മാസ്റ്റര്‍ ശശീന്ദ്രബാബു, അസി. സ്‌റ്റേഷന്‍ മാസ്റ്റര്‍ അബ്ദുള്‍ അസീസ് എന്നിവരുടെ നേതൃത്വത്തില്‍ മൂലമറ്റത്തുനിന്നെത്തിയ അഗ്‌നിരക്ഷാസേനയാണ് തീയണച്ചത്.

READ MORE
ഇടുക്കി: മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലയിലെ വെളുത്തുള്ളിക്ക് ഭൗമസൂചിക പദവിയില്‍ ഇടംപിടിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍കൊണ്ട് ഇവിടങ്ങളില്‍ വിളയുന്ന വെളുത്തുള്ളി തൈലത്തിന്റെ അളവും കൂടുതലാണ്. കാന്തല്ലൂര്‍, വട്ടവട മലനിരകളില്‍ കൃഷി ചെയ്യുന്ന വെളുത്തുള്ളിയുടെ ഗുണമേന്‍മയും ഔഷധഗുണവും കണക്കിലെടുത്തുകൊണ്ട് കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ 2017 മാര്‍ച്ച് മാസം പ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും വെളുത്തുള്ളിക്കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് കാന്തല്ലൂരില്‍ ശില്‍പശാലയും സെമിനാറും സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് അഞ്ചുനാട്ടില്‍ വിളയുന്ന വെളുത്തുള്ളിയുടെ കാലപ്പഴക്കവും ഔഷധ നിര്‍മാണവും … Continue reading "വെളുത്തുള്ളിക്കര്‍ഷകര്‍ക്ക് അഞ്ചു ലക്ഷം ധനസഹായം"
ഇടുക്കി: നെടുങ്കണ്ടത്ത് കവുന്തിക്കു സമീപം എസ്‌ഐയും സംഘവും സഞ്ചരിച്ച പോലീസ് ജീപ്പിന് നേരെ കല്ലേറിഞ്ഞതിന് 4 യുവാക്കളെ അറസ്റ്റ്‌ചെയ്തു. നെടുങ്കണ്ടം താഴത്തേടത്ത് ജസ്റ്റിന്‍ ജോസഫ്(22), പുളിക്കക്കുന്നേല്‍ സച്ചിന്‍(21), കാക്കനാട്ട് ജോബി(21), പാത്തിക്കല്‍ സുബിന്‍(20) എന്നിവരാണ് അറസ്റ്റിലായത്. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ സിബി റെജിമോന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ പോലീസ് വാഹനത്തിന്റെ മുകള്‍ ഭാഗത്തും വശങ്ങളിലും കേടുപാടുകള്‍ സംഭവിച്ചു. ഗാനമേളക്കിടെ ബഹളം ഉണ്ടാക്കിയതിന് താക്കീത് നല്‍കി മടങ്ങിയ പോലീസ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് … Continue reading "പോലീസ് ജീപ്പിന് നേരെ കല്ലേറിഞ്ഞതിന് 4 യുവാക്കള്‍ പിടിയില്‍"
ഇടുക്കി: കാന്തല്ലൂരിലെ കൃഷിത്തോട്ടങ്ങളില്‍ കാട്ടാനകള്‍ കൃഷി നാശിപ്പിച്ചു. വിളകള്‍ തിന്നൊടുക്കി വ്യാപക നാശം വരുത്തി. ആടിവയല്‍, കീഴാന്തൂര്‍, പെരടിപള്ളം, വെട്ടുകാട് എന്നീ മേഖലകളിലെ കൃഷിത്തോട്ടങ്ങളിലാണ് കാട്ടാനക്കൂട്ടം രാത്രികാലങ്ങളില്‍ വിളകള്‍ തിന്നും ചവിട്ടിയും നശിപ്പിച്ചിരിക്കുന്നത്. കര്‍ഷകര്‍ വിളവിറക്കിയിരിക്കുന്ന കാരറ്റ്, കവുങ്ങ്, വാഴ, ബീന്‍സ്, കാബേജ്, കരിമ്പ് തുടങ്ങിയ വിളകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. നാലു മാസം മുമ്പ് പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നതിനെത്തുടര്‍ന്ന് രാത്രികാലങ്ങളില്‍ മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ ഗ്രാമത്തിലുള്ളവര്‍ തീ കൂട്ടി കാവലിരുന്നാണ് ആനകളെ ഓടിച്ചിരുന്നത്. … Continue reading "കാന്തല്ലൂരില്‍ കാട്ടാനകള്‍ കൃഷി നാശിപ്പിച്ചു"
ഇടുക്കി: മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസിക്ക് ഗുരുതര പരിക്ക്. കാന്തല്ലൂര്‍ ഒള്ളവയല്‍ ആദിവാസികുടി സ്വദേശി സ്വാമി(50)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ആടുകളെ മേയ്ക്കുന്നതിന് കൊണ്ടുപോയി തിരികെ വരും വഴിയാണ് പിന്നിലൂടെ എത്തിയ കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ സ്വാമിയെ പ്രദേശവാസികള്‍ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ് .
ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കേസില്‍ പറവൂര്‍ നടുവിലേപ്പറമ്പില്‍ സുല്‍ഫിക്കറിനു(30) 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം. തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതിയാണു ശിക്ഷ വിധിച്ചത്. 2015 ജൂണ്‍ 22 നു വണ്ടിപ്പെരിയാര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സികെ സുനില്‍രാജും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയ കേസാണിത്. തമിഴ്‌നാട്ടില്‍നിന്നു കഞ്ചാവുമായി വന്ന ഇയാളെ കുമളിയിലാണ് അറസ്റ്റ് ചെയ്തത്. 1.150 കിലോഗ്രാം … Continue reading "കഞ്ചാവ് കടത്ത്; പ്രതിക്ക് തടവും പിഴയും"
ഇടുക്കി: തങ്കമണിയില്‍ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ കോട സൂക്ഷിച്ച് ചാരായം വാറ്റി വില്‍പന നടത്തിയിരുന്നയുവാവ് അറസ്റ്റില്‍. മേലേചിന്നാര്‍ പ്ലാക്കല്‍ ബിജു(45) ആണ് പിടിയിലായത്. തങ്കമണി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫിസര്‍ ഇഎച്ച് യൂനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇടുക്കി ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ഇടുക്കി: കട്ടപ്പനയില്‍ അനധികൃത മദ്യം കടത്തുന്നതിനിടെ അഞ്ച് യുവാക്കള്‍ അറസ്റ്റിലായി. ഇവരുടെ പക്കല്‍നിന്ന് 31 കുപ്പി മദ്യവും പിടിച്ചെടുത്തു. ഇവര്‍ മദ്യം കടത്താനുപയോഗിച്ച ഒരു ബൈക്കും ഒരു ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാലി മേഖലയില്‍ വ്യാപകമായി അനധികൃത മദ്യവില്‍പന നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് തുടര്‍ച്ചയായി രാത്രിയില്‍ നിരീക്ഷണം നടത്തിവരുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ പോലീസ് പെട്രോളിങ് നടത്തുന്നതിനിടയില്‍ സംശയാസ്പദമായി കണ്ട ഓട്ടോറിക്ഷയും ബൈക്കും പരിശോധിക്കുന്നതിനിടെയാണ് മദ്യം കണ്ടെത്തിയത്. പിടികൂടിയ പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.

LIVE NEWS - ONLINE

 • 1
  9 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  10 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  11 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  13 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  13 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  15 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  16 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  17 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  17 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം