Wednesday, September 19th, 2018

കൊച്ചി: നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മത്സരിച്ചുവെന്ന് ആരോപിച്ച് ഓണപ്പരിപാടികളില്‍ നിന്നും പ്രമുഖതാരങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് സൂചന. ഇത്തരത്തില്‍ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് താരങ്ങള്‍ അനൗദ്യോഗികമായെടുത്ത തീരുമാനം. ഓണച്ചിത്രങ്ങളുടെ പ്രചരണങ്ങള്‍ക്കായി ചാനലുകളിലേക്ക് പോകേണ്ടതില്ലെന്നാണ് തീരുമാനമെന്നും സൂചനകളുണ്ട്. എന്നാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഏത് തരത്തിലാണ് ഇതിനോട് പ്രതികരിക്കുക എന്ന് ഉറപ്പില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രമുഖതാരങ്ങളൊന്നും പങ്കെടുക്കുന്നില്ല. ഓണത്തിനും ഈ നിലപാട് തുടരുന്നതാണ് നല്ലതെന്നതാണ് ഇവരുടെ അഭിപ്രായം.

READ MORE
അഞ്ജു വര്‍ഗീസ് കണ്ണൂര്‍: ബോള്‍ പേനയുടെ തുമ്പുകൊണ്ട് സുരേന്ദ്രന്‍ വരച്ച ചിത്രങ്ങള്‍ക്ക് മാരിവില്ലിന്റെ അഴക്. നിറക്കൂട്ടുകളുടെയും ചായങ്ങളുടേയും വൈവിധ്യങ്ങളില്ലെങ്കിലും സുരേന്ദ്രന്റെ ഓരോ ചിത്രങ്ങളും ദുരിതപര്‍വ്വം തീര്‍ക്കുകയാണ്. ബോള്‍പേനകൊണ്ടുള്ള വരകളിലൂടെയാണ് സുരേന്ദ്രന്‍ തന്റെ ചിത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്. സ്വപ്‌നങ്ങളും പ്രതീക്ഷകളും അതിനൊപ്പം നേരിടേണ്ടിവന്ന ഒറ്റപ്പെടലുകളുമെല്ലാമാണ് വരകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സിനിമയോടും നാടകങ്ങളോടും ചെറുപ്പത്തില്‍ തന്നെ സുരേന്ദ്രന് വലിയ കമ്പമായിരുന്നു. അതുകൊണ്ട് തന്നെയാണ് പല നാടകങ്ങളുടെ പിന്നാമ്പുറത്ത് പ്രവര്‍ത്തിക്കാനും അതിലൂടെ സ്വന്തമായി വരുമാനം കണ്ടെത്താനും ഈ പത്താംക്ലാസുകാരന് കഴിഞ്ഞത്. നാടകങ്ങളിലെ മേക്കപ്പും … Continue reading "ബോള്‍ പേനത്തുമ്പില്‍ കോറിയ ജീവിതം"
ജേക്കബിന്റെ സ്വര്‍ഗരാജ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ഐമ ശ്രദ്ദേയയായത്.
  തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് മരണത്തിലേക്ക് തള്ളിവിട്ട വിനായകിന് വേണ്ടി ജിവിച്ചിരിക്കുന്ന ‘വിനായകന്മാര്‍’ സംഘടിക്കുന്നു. മുടി നീട്ടിയതിനും പെണ്‍കുട്ടിയോട് സംസാരിച്ചതിനുമാണ് വിനായകന്‍ എന്ന യുവാവിനെ പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയത്. ഇതില്‍ പ്രിതിഷേധിക്കാനാണ് തൃശൂരില്‍ ഫ്രീക്കന്‍മാര്‍ ഒത്തുകൂടുന്നത്. കേരളത്തിലെ ഫ്രീക്കന്മാരെ പാടാനും പറയാനും തൃശൂരിലേക്ക് വിളിക്കുന്നത് ഊരാളി ബാന്‍ഡിലെ കലാകാരന്മാരാണ്. നേരത്തെ ഊരാളി ബാന്‍ഡംഗം മാര്‍ട്ടിന് നേരെ പോലീസിന്റെ സമാന അതിക്രമമുണ്ടായപ്പോള്‍ കലക്ടറേറ്റിന് മുന്നിലായിരുന്നു പാട്ടുപാടിയുള്ള ഇവരുടെ സാംസ്‌കാരിക പ്രതിഷേധം. ശനിയാഴ്ച മൂന്നിന് തൃശൂരില്‍ മുടി നീട്ടിയവരും … Continue reading "വിനായകന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ ഫ്രീക്കന്‍മാര്‍ ഒത്തുചേരുന്നു"
500,1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതിനുശേഷം പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
  ഒരു തലമുറ മുഴുവന്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ ഉപയോഗിച്ച പെയിന്റ് എന്ന ഫീച്ചര്‍ വിന്‍ഡോസ് നിര്‍ത്തലാക്കാന്‍ പോകുന്നു. നീണ്ട 32 വര്‍ഷത്തിനൊടുവിലാണ്‌െൈ മക്രോസോഫ്റ്റ് വിന്‍ഡോസില്‍ നിന്നും ‘പെയിന്റ്’ എന്ന ഫീച്ചര്‍ എടുത്ത് മാറ്റുന്നത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ വിന്‍ഡോസ് 10 ല്‍ നിന്നാണ് പെയിന്റ് ഒഴിവാക്കുന്നത് പെയിന്റിനെ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് മൈക്രോസേഫ്റ്റ് അധികൃതര്‍ അറിയിക്കുന്നത്. പെയിന്റ് എന്ന ഫീച്ചര്‍ കൂടുതല്‍ വികസിപ്പിക്കില്ല. മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പുതിയ പതിപ്പുകളില്‍ നിന്ന് പെയിന്റ് ഒഴിവാക്കും. എന്നാല്‍ വിന്‍ഡോസ് സ്‌റ്റോറുകളില്‍ … Continue reading "വിന്‍ഡോസ് പെയിന്റ് നിര്‍ത്തലാക്കുന്നു"
  പേടിക്കേണ്ട പച്ച വെളുത്തുള്ളി ധൈര്യമായി കഴിച്ചോളൂ… എന്താണെന്നല്ലേ… മുഖക്കുരു പോലെയുള്ള ചര്‍മ്മ രോഗങ്ങളെ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. കൂടാതെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനും ക്ഷീണമകറ്റാനുമുള്ള ഏറ്റവും നല്ല വഴിയാണ് പച്ച വെളുത്തുള്ളി കഴിക്കുന്നത്. ദഹനം സുഗമമാക്കാനും ഉയര്‍ന്ന രക്ത സമ്മര്‍ദം കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയുന്നു. ഒപ്പം തലച്ചോറിലെ കോശങ്ങളുടെ ഓക്‌സീകരണ സമ്മര്‍ദ്ദം കുറച്ച് അല്‍ഷിമേഴ്‌സ്, ഡിമന്‍ഷ്യ എന്നീരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതുവഴി ഹൃദയരോഗം വര്‍ധിക്കുന്നത് തടയാനും കാന്‍സറിനെ ചെറുക്കാനും … Continue reading "വെളുത്തുള്ളി ധൈര്യമായി കഴിച്ചോളൂ"
  വൈവിധ്യങ്ങളൊരുക്കി പര്‍ദ വിപണികള്‍ സജീവമാവുന്നു. ഏതു പ്രായക്കാര്‍ക്കും ഇണങ്ങുന്ന പര്‍ദകളാണ് ഇപ്പോള്‍ വിപണിയിലെ കാഴ്ച. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ക്കുവരെ പര്‍ദകളോടാണ് പ്രിയം. 1000ല്‍ തുടങ്ങി 5000രൂപവരെ വിലമതിക്കുന്ന പര്‍ദകളുണ്ട്. കൊറിയന്‍ തുണിയില്‍ നിര്‍മിക്കുന്ന പര്‍ദകള്‍ക്കാണ് ആവശ്യക്കാരേറെ. അല്‍പം പുതുമ ഇഷ്ടപ്പെടുന്നവര്‍ക്കായി വ്യത്യസ്ത മോഡലുകളിലുള്ളവയുമുണ്ട്. കറുപ്പിനൊപ്പം വിവിധ നിറങ്ങളിലുള്ള പര്‍ദകള്‍ വീണ്ടും സജീവമായതാണ് വിപണിയിലെ മാറ്റം. പര്‍ദയ്‌ക്കൊപ്പം സൗദിമക്കനകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. കറുത്ത ഷേഡുകള്‍ തന്നെയാണ് പര്‍ദകളില്‍ വൈവിധ്യം ഉണ്ടാക്കുന്നത്. ജെലാബിയ, മാലായിക്ക, വാഹൂജ്, മെഹറിയ, അഫ്രീന്‍….തുടങ്ങിയവയാണവ.അഫ്രീന്‍ … Continue reading "മൊഞ്ചത്തി പര്‍ദകള്‍…"

LIVE NEWS - ONLINE

 • 1
  5 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  6 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  7 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  10 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  11 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  12 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  14 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  15 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  15 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു