Friday, November 16th, 2018

    പണ്ട് നര പ്രായമായതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്‌ട്രെസും പരിസരമലിനീകരണവും ജീവിത ശൈലികളും മറ്റും ചെറുപ്പക്കാരിലും നര വളര്‍ത്തുകയാണ്. നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര്‍ ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാന്‍ ചില വഴികളിതാ… ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും. കുളിയ്ക്കുന്നതിനു മുമ്പ്് … Continue reading "നരമാറ്റാന്‍"

READ MORE
  ഗര്‍ഭാശയ ക്യാന്‍സര്‍ തടയാന്‍ കാപ്പി ഉത്തമം. ലോകക്യാന്‍സര്‍ റിസര്‍ച്ച് ഫണ്ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാപ്പിയിലെ ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ ആരോഗ്യത്തെ ശക്തമാക്കുമെന്ന് പഠനം തെളിയിക്കുന്നത്. അതേസമയം കാപ്പികുടിയിലൂടെ ഗര്‍ഭാശയ ക്യാന്‍സറിനെ അകറ്റാനാകുമെന്ന് ശുപാര്‍ശ ചെയ്യത്തക്കവിധമുളള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. അതേസമയം ദിവസവും 38 മിനിറ്റ് നീളുന്ന വ്യായമത്തിലൂടെ ഗര്‍ഭാശയ ക്യാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാനാകുമെന്ന്് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ പറയുന്നു. ഏതായാലും കാപ്പി ശീലമാക്കിയ മലയാളികള്‍ക്ക് സന്തോഷമേകുന്നതാണ് പഠന റിപ്പോര്‍ട്ട്.
  ദൈവത്തിന്റെ നാടെന്ന് പുകള്‍പെറ്റ കേരളം ആത്മഹത്യകളുടെ സ്വന്തംനാടായി മാറുന്നു. ഒറ്റ തിരിഞ്ഞുള്ള ആത്മഹത്യയും കൂട്ട ആത്മഹത്യയും കേരളത്തില്‍ പെരുകിവരികയാണ്. കഴിഞ്ഞവര്‍ഷം പന്ത്രണ്ട് കൂട്ട ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ഗണ്യമായ പുരോഗതിയാണ് കാണാനാവുന്നത്. ആത്മഹത്യയുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. പുരുഷ ആത്മഹത്യക്കു സാമൂഹ്യസാമ്പത്തിക കാരണമാണ് കൂടുതലെങ്കില്‍ വൈകാരികവും വ്യക്തിപരവുമായ കാരണങ്ങളാണ് സ്ത്രീകളുടെ ആത്മഹത്യ്ക്കു പിന്നില്‍. കൂട്ട ആത്മഹത്യ ഇന്ന് ഞെട്ടിക്കുന്ന വാര്‍ത്തയല്ലാതായിരിക്കുന്നു. ദിനംപ്രതി എത്ര ആത്മഹത്യകളാണ് … Continue reading "ആത്മഹത്യകളുടെ സ്വന്തം നാട്"
തൊടുപുഴ: മഴ കുറഞ്ഞിട്ടും ജില്ല പനിച്ചു വിറക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഇന്നലെ 190 പേര്‍ പനി ബാധിച്ചു ചികിത്സ തേടിയെത്തി. ഇതില്‍ 14 പേരെ കിടത്തിച്ചികിത്സ്‌ക്കു വിധേയമാക്കി. ഡെങ്കിപ്പനിയെന്നു സംശയിക്കുന്ന രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഇതോടെ ഈ വര്‍ഷം ജില്ലയില്‍ 369 പേര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ ജില്ലയില്‍ ആറുപേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ തൊടുപുഴയുടെ സമീപ മേഖലകളിലാണു ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മഴ കുറഞ്ഞതോടെ … Continue reading "ഇടുക്കിയില്‍ പകര്‍ച്ച വ്യാധി"
  കോഴിക്കോട്: സാന്ത്വന പരിചരണ സേവനങ്ങളെയും സര്‍ക്കാറില്‍നിന്നും മറ്റു ഏജന്‍സികളില്‍നിന്നും ലഭ്യമാകുന്ന ചികിത്സാസഹായത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.പി.എം ഡയറക്ടര്‍ ഡോ. കെ. സുരേഷ്‌കുമാര്‍, എം. ഗീത, ഡോ. എസ്. സുധ, ഷജില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എന്‍.ആര്‍.എച്ച്.എംആരോഗ്യ കേരളം പദ്ധതിക്ക് കീഴിലാണിത്. രോഗികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുള്ള വിവിധ കോഴ്‌സുകള്‍, പരിശീലന പരിപാടികള്‍ എന്നിവയെക്കുറിച്ചും വിവരം ലഭിക്കും. … Continue reading "പാലിയേറ്റിവ് ഹെല്‍പ് ഡെസ്‌ക് തുടങ്ങി"
  ഇത് ആരോഗ്യവകുപ്പിന്റെ ബോധവല്‍കരണ വാക്യമല്ല, മരുന്ന് കമ്പനികള്‍ രോഗികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണിത്. അര്‍ബുദത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിരോധിച്ച പൈറോഗഌറ്റാസോണ്‍ അടങ്ങിയ പ്രമേഹമരുന്നാണ് അര്‍ബുദ മുന്നറിയിപ്പുമായി വിപണിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. നിരോധനം നീക്കി കഴിഞ്ഞ ജൂലൈ 31ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ജാഗ്രത നിര്‍ദേശമടങ്ങിയ ലഘുലേഖകള്‍ കൂടി ഉള്‍പ്പെടുത്തി മരുന്ന് വീണ്ടും പുറത്തിറക്കിയത്. വിജ്ഞാപനപ്രകാരം സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്നറിയിപ്പുകളാണ് ലഘുലേഖയിലുള്ളത്. എന്നാല്‍, ആവശ്യമായ … Continue reading "അര്‍ബുദമുണ്ടാകും സൂക്ഷിക്കുക…"
    നമ്മുടെ നാട്ടില്‍ യഥേഷ്ടം കാണുന്ന ചെറുനാരങ്ങക്കുള്ളില്‍ പല സൗന്ദര്യ രഹസ്യങ്ങളുമുണ്ട്. ഒരു പ്രകൃതിദത്ത ബ്ലീച്ചായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന് നിറവും അഴകും കൂട്ടാന്‍ ചെറുനാരങ്ങക്ക് കഴിയും. വ്യാവസായികമായി നിര്‍മ്മിക്കുന്ന പല സൌന്ദര്യ വര്‍ധകവസ്തുക്കളിലും ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. ചെറുനാരങ്ങകൊണ്ട് ചുളിവുകളകറ്റാനുള്ള ഫേസ്പാക്ക് നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം. കുറച്ച് ചെറുനാരങ്ങാനീരില്‍ ഒന്നോ രണ്ടോ തുള്ളി മധുരമുളള ബദാം ഓയില്‍ ചേര്‍ത്താല്‍ മതി. ഈ പാക്ക് 20 മിനുട്ട് നേരം മുഖത്ത് പിടിപ്പിച്ചു വയ്ക്കുക. ശേഷം കഴുകിക്കളഞ്ഞാല്‍ മുഖത്തിന് തിളക്കം വരും.അതുപോലെ … Continue reading "ചെറുനാരങ്ങ ഒരു ചെറിയ നാരങ്ങയല്ല"
ചേരുവ മാറ്റി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന മരുന്ന് കമ്പനികള്‍ അവയുടെ ഗുണഫലം, സുരക്ഷ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് വ്യാപക പരാതി. ഇതുവരെ ആറു കമ്പനികള്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം 30ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാത്ത കമ്പനികള്‍ 2014 ജൂണ്‍ 30ന് മുമ്പായി മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. ഇന്ത്യയിലെ 5000ത്തോളം മരുന്നുകമ്പനികള്‍ പ്രതിവര്‍ഷം ആയിരത്തോളം മരുന്നുകളില്‍ ചേരുവകള്‍ മാറ്റി പുതിയ മരുന്നായി ഇറക്കുന്നുണ്ടെന്നാണ് കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ കണക്ക്. ഇത്തരം … Continue reading "ചേരുവ മാറ്റല്‍ : റിപ്പോര്‍ട്ട് നല്‍കാതെ മരുന്ന് കമ്പനികള്‍"

LIVE NEWS - ONLINE

 • 1
  14 mins ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 2
  24 mins ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 3
  58 mins ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

 • 4
  1 hour ago

  ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

 • 5
  1 hour ago

  ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

 • 6
  14 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 7
  15 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 8
  16 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 9
  18 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം