Sunday, July 21st, 2019

      ബദാം മനുഷ്യ ശരീരത്തിന് ഏറ്റവും പറ്റിയതാണെന്ന് കണ്ടെത്തല്‍.. ബദാമില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് ഹൃദയത്തില്‍ സുഗമമയാ രക്തപ്രവാഹം സാധ്യമാക്കുന്നു വെന്നാണ് കണ്ടെത്തല്‍. ആസ്‌റ്റോണ്‍ സര്‍വകലാശാലയിലെ ബ്രട്ടിഷ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ബദാം ഹൃദയത്തിനുത്തമെന്ന് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ബദാം പതിവായി കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദത്തിനുളള സാധ്യത കുറയുന്നു. ആരോഗ്യത്തിനാവശ്യമായ കൊഴുപ്പിനാല്‍ സമ്പുഷ്ടമാണ് ബദാം. മാത്രമല്ല വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇവ കാര്‍ബോഹൈഡ്രേറ്റുകളുടെ തോതും ശരീരഭാരവും നിയന്ത്രിക്കും. മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം, ബികോംപ്ലക്‌സ് വൈറ്റമിനുകളായ നിയാസിന്‍, ബയോടിന്‍ … Continue reading "ബദാം ആരോഗ്യത്തിന്റെ വിത്ത്…"

READ MORE
      കുട്ടികളുടെ ആഹാര കാര്യം നാം ഏപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അവര്‍ക്കത് ഒഴിച്ചു കൂടാനാവാത്തത് തന്നെ. പ്രത്യേകിച്ച് പാല്‍ ഒരു സമീകൃതാഹാരമാണ്. മുലപ്പാലാണ് ഏറ്റവും നല്ല പാല്‍ എന്നു പറയാം. ജനിച്ച് ആറു മാസം വരെ കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കാനാണ് പറയുക. മുലപ്പാലല്ലാതെ കുട്ടികള്‍ക്ക് പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍ എന്നിവയും നല്‍കാറുണ്ട്. ആട്ടിന്‍പാല്‍ കുട്ടികള്‍ക്കു നല്‍കാമോ, ഇത് ദഹിയ്ക്കുമോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ പശുവിന്‍ പാലിനേക്കാള്‍ ആട്ടിന്‍പാലാണ് കുഞ്ഞുങ്ങള്‍ക്കു കൂടുതല്‍ … Continue reading "കുട്ടികള്‍ക്ക് ആട്ടിന്‍ പാല്‍ ഉത്തമം"
        കരള്‍രോഗങ്ങള്‍ക്ക് പ്രതിവിധിയായ ആല്‍ബുമിന്‍ കിട്ടാനില്ലാതെ രോഗികള്‍ വലയുന്നു. പ്രമുഖ ആശുപത്രികളില്‍ പോലും മരുന്നു ലഭിക്കുന്നില്ല. കമ്പനി പുതിയ സ്‌റ്റോക്ക് നല്‍കുന്നില്ലെന്നാണ് ഏജന്‍സികളുടെ വാദം. അതേസമയം, കരിഞ്ചന്തയില്‍ വിലകൂട്ടി ഈ അവശ്യമരുന്ന് യഥേഷ്ടം വില്‍ക്കുന്നുമുണ്ട്. കടുത്ത കരള്‍രോഗം ബാധിച്ചവര്‍ക്ക് രക്തത്തില്‍ ആല്‍ബുമിന്റെ അളവ് കുറയാതിരിക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ശരീരത്തില്‍ നീര്‍ക്കെട്ടു മുതല്‍ ഹൃദയസ്തംഭനം വരെയാണ് മരുന്നു കിട്ടിയില്ലെങ്കിലുള്ള പ്രത്യാഘാതം. എന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൊന്നും ആല്‍ബുമിന്‍ കിട്ടാനില്ല. പുറത്തു നിന്നു വാങ്ങണമെന്ന … Continue reading "ആല്‍ബുമിന്‍ കിട്ടാനില്ലാതെ രോഗികള്‍ വലയുന്നു"
      ന്യൂഡല്‍ഹി : ഗര്‍ഭസ്ഥ ശിശുവിന് 24 ആഴ്ച വരെ പ്രായമുള്ള സമയത്തും ഗര്‍ഭഛിദ്രം നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ . കേന്ദ്ര സര്‍ക്കാരിന്റെ ഈ തയ്യാറാക്കിയ നിയമഭേദഗതി കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സംസഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് ഇപ്പോള്‍ . നേരത്തെ 20 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രങ്ങള്‍ക്ക് മാത്രമേ നിയമപ്രകാരം അനുമതി ലഭിച്ചിരുന്നുള്ളൂ. പലപ്പോഴും 20 ആഴ്ചകള്‍ക്ക് ശേഷമാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനാകൂ എന്ന കാര്യം മുന്‍ നിര്‍ത്തി ഡോക്ടര്‍മാര്‍ … Continue reading "ആറ് മാസം വരെ ഗര്‍ഭഛിദ്രം നടത്താം"
          ലയോണ്‍: ഡങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യ മരുന്ന് ഇന്ത്യയില്‍ പരീക്ഷിച്ച് വിജയിച്ചതായി വാക്‌സിന്‍ നിര്‍മാതാക്കള്‍. സി വൈഡി-ടിഡിവി എന്ന വാക്‌സിനാണ് ഇന്ത്യയില്‍ 18നും 45നും ഇടയിലുള്ളവരില്‍ പരീക്ഷിച്ച് വിജയിച്ചതെന്ന് മരുന്നു നിര്‍മാതാക്കളായ സനോഫി പാസ്ചര്‍ അറിയിച്ചു. ഇതോടെ ഈ വാക്‌സിന്‍ അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി, ലുധിയാന, ബെംഗളുരു, പുണെ, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങളിലാണ് ജനങ്ങളില്‍ പരീക്ഷണം നടത്തിയത്. ഡങ്കിപ്പനി പിടിപെട്ട് കേരളത്തിലടക്കം ഇന്ത്യയില്‍ നിരവധി … Continue reading "ഡങ്കിപ്പനി മരുന്ന് ഇന്ത്യയില്‍ ഫലപ്രദം"
    നമ്മുടെ നാട്ടില്‍ യഥേഷ്ടം വളരുന്ന ചെടിയാണ് കറിവേപ്പില. ഭക്ഷണത്തിന് ഒഴിച്ചു കൂടാനാവാത്തതാണ് കറിവെപ്പിലയെങ്കിലും പലപ്പോഴും കറിവേപ്പിലലയുടെ സ്ഥാനം എച്ചില്‍ പാത്രത്തിലാണ്. കുറ്റിച്ചെടിയായി വളരുന്ന ഒന്നാണ്, കറിവേപ്പ്. ഭക്ഷണത്തിനു സ്വാദ് വര്‍ധിപ്പിക്കുക എന്നതിനപ്പുറം നിരവധി ഔഷധ ഗുണങ്ങളും ഈ ചെടിക്കുണ്ട്. കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ പെട്ടെന്നു ദഹിക്കുന്നതിന് കറിവേപ്പില ശരീരത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ് ഭക്ഷണ ശേഷം മോരുംവെള്ളത്തില്‍ കറിവേപ്പിലയിട്ട് യോജിപ്പിച്ചത് കുടിക്കണമെന്ന് പറയുന്നത്. നല്ലൊരു ദാഹശമനി കൂടിയാണ് കറിവേപ്പില ചേര്‍ത്ത മോരുംവെള്ളം. തലമുടി കറുപ്പിക്കാനും കറിവേപ്പില ഉപയോഗിച്ചു … Continue reading "കറിവേപ്പിലയെ എച്ചിലാക്കരുത്"
          തിരു: സംസ്ഥാനത്ത് എബോള രോഗപ്രതിരോധ, നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 109 പേരാണ് കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. എബോള മരണം വിതക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, സിയാറാ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെയാണ് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നത്. ചെറിയ തോതിലെങ്കിലും പനിയുള്ളവരെ വീട്ടിലേക്ക് അയക്കുമെങ്കിലും ആരോഗ്യവിദഗ്ധരുടെ നിരീക്ഷണത്തിലാക്കും. കഴിഞ്ഞ … Continue reading "എബോള; സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നു"
        കണ്ണൂര്‍ : പലയിടത്തും ചെങ്കണ്ണ് പടരുന്നു. രോഗം കൂടുതലും കുട്ടികളിലായതിനാല്‍ വിദ്യാലയങ്ങളില്‍ ഹാജര്‍ നിലയില്‍ വലിയ കുറവാണുള്ളത്. മലയോരങ്ങളിലും ഈരോഗം വ്യാപകമാണ്. കണ്ണില്‍ നീര്‍കെട്ടിവീങ്ങുക. പോളകള്‍ തടിച്ചുവീര്‍ക്കുക, കണ്ണിനകത്ത് ചോര വരിക, കണ്ണില്‍ പീളനിറയുക, കണ്‍പോളകള്‍ മൂടിക്കെട്ടുക, അസഹ്യമായ ചൊറിച്ചിലും വേദനയും അനുഭവപ്പെടുക തുടങ്ങിയവയാണ് ചെങ്കണ്ണിന്റെ ലക്ഷണം. മുതിര്‍ന്നവരിലും ഈരോഗം വ്യാപകമാണ്. ചെങ്കണ്ണ് രോഗം സംബന്ധിച്ച് ആരോഗ്യവകുപ്പ് വിദ്യാലയങ്ങളില്‍ ബോധവല്‍കരണം നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. കാലാവസ്ഥാവ്യതിയാനവും ചൂടുമാണ് രോഗം പടരാന്‍ പ്രധാന … Continue reading "നാടെങ്ങും ചെങ്കണ്ണ് പടരുന്നു"

LIVE NEWS - ONLINE

 • 1
  2 hours ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 2
  7 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 3
  7 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 4
  9 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 5
  10 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 6
  22 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 7
  24 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 8
  1 day ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 9
  1 day ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു