Saturday, November 17th, 2018

          പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ ആണ് പാദം വിള്ളല്‍ (cracked heels). സാധാരണയായി ഇവ പാദങ്ങളില്‍ ഏറ്റവും പുറമെയുള്ള തൊലിയില്‍ ആണ് കണ്ടുവരുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പാദത്തിലെ തൊലി കൂടുതല്‍ കട്ടിയുള്ളതും വരണ്ടതുമാണ്. ത്വക്കിന് നനവ് കൊടുക്കുന്ന ഓയില്‍ ഗ്‌ളാന്‍ഡ്‌സ് ഈ ഭാഗങ്ങളിലില്ല തന്നെ. എന്നാല്‍, ഈ ഭാഗത്ത് നനവ് നിലനിര്‍ത്താന്‍ നൂറുകണക്കിന് സ്വേദഗ്രന്ഥികളുണ്ട്. പാദങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തവരിലും പ്രമേഹ രോഗികളിലും അത്‌ലറ്റ്‌സ് ഫൂട്ട് ഉള്ളവരിലും കാല്‍ വിള്ളല്‍ … Continue reading "പാദം വിണ്ടുകീറുന്നത് സൂക്ഷിക്കണം"

READ MORE
          തിരു: സ്‌കൂള്‍ കുട്ടികള്‍ക്ക് റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് റൂബെല്ല രോഗം പിടിപെടുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ കാഴ്ചവൈകല്യം, കേള്‍വി തകരാറുകള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാനായാണ് കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് റൂബെല്ല വാക്‌സിന്‍ നല്‍കുന്നത്. ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തില്‍ നടക്കുന്ന … Continue reading "റൂബെല്ല പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കകള്‍ വേണ്ട : ഡിഎംഒ"
        പ്രമേഹരോഗികളെ സഹായിക്കാനായി ഗൂഗിളിന്റെ ‘സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്’ ഒരുങ്ങുന്നു. കണ്ണീരിലെ ഗ്ലൂക്കോസ്‌നില അളക്കാന്‍ സഹായിക്കുന്ന ‘സ്മാര്‍ട്ട് ലെന്‍സ്’ പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ അറിയിച്ചു. തള്ളവിരലിന്റെ അഗ്രത്തിന്റെ അത്രമാത്രം വലിപ്പമുള്ള ‘ലെന്‍സാ’ണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്. തീരേച്ചെറിയ വയര്‍ലെസ് ചിപ്പാണ് സ്മാര്‍ട്ട് ലെന്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്. ചെറിയൊരു ഗ്ലൂക്കോസ് സെന്‍സറുമുണ്ട്. ലെന്‍സും ഗ്ലൂക്കോസ് സെന്‍സറും ലെന്‍സിലെ രണ്ട് പാളികള്‍ക്കിടയിലായി സ്ഥാപിച്ചിരിക്കുന്നു. ഗ്ലൂക്കോസ്‌നില പരിധിക്കപ്പുറത്തായാല്‍ അത് തിരിച്ചറിയാനായി ലെന്‍സില്‍ എല്‍.ഇ.ഡി. ലൈറ്റുകള്‍ സന്നിവേശിപ്പിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണെന്ന്. ഭൂമുഖത്ത് ഏറ്റവുമധികം … Continue reading "പ്രമേഹരോഗികള്‍ക്കായി ഗൂഗിള്‍ ‘സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്’"
          ഹൃദയാരോഗ്യത്തിന് നാരടങ്ങിയ ഭക്ഷണം ഉത്തമമെന്ന് പഠനം. രണ്ട് തരത്തിലുള്ള നാര് ഭക്ഷണങ്ങളാണ് ഗവേഷകര്‍ പഠനത്തിലുള്‍പ്പെടുത്തിയത്. മൊത്തത്തില്‍ നാരുകളടങ്ങിയതും ഓട്‌സ്, ബാര്‍ലി, അണ്ടി ഇനങ്ങള്‍(അലിയുന്നവ) എന്നിങ്ങനെയുള്ളവയും. ഭക്ഷ്യധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും രണ്ടാമത്തെ വിഭാഗത്തിലാണ് പെടുത്തിയത്. ഹൃദ്രോഗത്തെയും രണ്ട് തരത്തിലാക്കി പഠിച്ചു. ധമനികളില്‍ പ്ലേക്ക് അടിഞ്ഞ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നവ, ഹൃദയത്തിന്റെയും രക്തധമനികളുടെയും മറ്റ് അനാരോഗ്യംകൊണ്ട് ഉണ്ടാകുന്ന മസ്തിഷ്‌കാഘാതം, രക്തം ഒഴുക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയവ.പഠനത്തില്‍ നാരുകളടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിച്ചവരില്‍ രണ്ടുതരത്തിലുള്ള ഹൃദ്രോഗങ്ങളുടെയും സാധ്യത … Continue reading "ഹൃദയാരോഗ്യം വേണോ നാരടങ്ങിയ ഭക്ഷണം കഴിക്കൂ"
            സ്വവര്‍ഗരതി രോഗമാണോ… ഈ അടുത്ത കാലത്ത് സമൂഹത്തില്‍ ഉയര്‍ന്നുവന്ന ചോദ്യമിതാണ്. പ്രത്യേകിച്ച് യുവതി-യുവാക്കളില്‍ നിന്ന്. ഇതിന് മനശാസ്ത്രജ്ഞര്‍ നല്‍കുന്ന ഉത്തരം രോഗമല്ലെന്ന് തന്നെയാണ്. പിന്നെന്താണ് സ്വവര്‍ഗ രതിയിലെ വൈരുദ്ധ്യം? മനുഷ്യരില്‍ ഭൂരിഭാഗവും സ്ത്രീപുരുഷ ബന്ധം ആഗ്രഹിക്കുന്നവരാണ് (Hetero Sexual). ചെറിയ ഒരു ശതമാനം സ്വവര്‍ഗാനുരാഗികളും (Homosexuals), മറ്റൊരു വളരെ ചെറിയ ശതമാനം ഇതു രണ്ടും ഒരുപോലെ ആസ്വാദിക്കുന്നവരുമാണ് (Bi sexual). അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ 1973ല്‍ സ്വവര്‍ഗരതിയെ മനോരോഗങ്ങളുടെ … Continue reading "സ്വവര്‍ഗരതി രോഗമോ?"
        തിരു: ഹാന്റാ വൈറസ് രോഗം ബാധിച്ചുള്ള കേരളത്തിലെ ആദ്യമരണം തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. ടാപ്പിംഗ് തൊഴിലാളിയായ പാലോട് ഇളവട്ടം സ്വദേശി മധു(43)വാണ് മരിച്ചത്. എലികളുടെ വിസര്‍ജ്യത്തില്‍നിന്ന് വായുവിലൂടെ പടര്‍ന്നാണ് വൈറസ് രോഗബാധയുണ്ടാകുന്നത്. ശ്വാസകോശത്തെയും വൃക്കകളെയുമാണ് രോഗം ബാധിക്കുക. പനി, ശരീര വേദന എന്നിങ്ങനെ എലിപ്പനിയുടെ ലക്ഷണങ്ങളാണ് പ്രധാനമായും ഉണ്ടാവുക. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെന്നും വിദഗ്ധര്‍ പറയുന്നു. മാരകമായ ഈ വൈറസ് ബാധിച്ചുള്ള മരണം തലസ്ഥാന നഗരിയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
        ഇന്ത്യക്കാര്‍ ദിവ്യ സസ്യമായിക്കരുതുന്ന തുളസി അര്‍ബുദത്തിന് ഉത്തമമെന്ന് കണ്ടെത്തി. വെസ്‌റ്റേണ്‍ കെന്റകി സര്‍വകലാശാലയിലാണ് ഇന്ത്യന്‍ വംശജനായ ചന്ദ്രകാന്ത് ഇമാനിയുടെ നേതൃത്വത്തില്‍ തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഗവേഷണം നടക്കുന്നത്. തുളസിയിലുള്ള രാസസംയുക്തം അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. സ്തനാര്‍ബുദത്തിനെതിരെയാണ് ഇഗേ്‌നാള്‍ ഏറെ ഫലപ്രദം. അതുകൊണ്ട് ജനിതകമാറ്റം വരുത്തിയ തുളസിയിലൂടെ കൂടുതല്‍ ഇഗേ്‌നാള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് എമാനിയും സംഘവും നടത്തുന്നത്. പ്രാചീന ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങളുണ്ട്.
    തിരു: സംസ്ഥാനത്ത് കാന്‍സര്‍ രോഗ ചികില്‍സക്കും ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ചികില്‍സാസൗകര്യങ്ങള്‍ വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. ഇതിനായി നിലവിലുള്ള കാന്‍സര്‍ രോഗ ചികില്‍സ കേന്ദ്രങ്ങളില്‍ പരിഷ്‌കരിച്ച ചികില്‍സാരീതികളും പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും നടന്നു വരികയാണ്. മാത്രമല്ല കുടുതല്‍ കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാത്ത് 19 കാരുണ്യ ഫാര്‍മസികള്‍കൂടി തുടങ്ങും. ഇതോടെ സംസ്ഥാനത്തെ … Continue reading "കാന്‍സര്‍ രോഗ ചികില്‍സാസൗകര്യങ്ങള്‍ വ്യാപകമാക്കും: മന്ത്രി ശിവകുമാര്‍"

LIVE NEWS - ONLINE

 • 1
  6 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  6 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  10 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  14 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  15 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  22 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  24 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു