Monday, November 19th, 2018

        അയ്യോ..! നടുവേദന എന്ന് കേള്‍ക്കാത്ത മലയാളികള്‍ കുറവാണ്. ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ആരോഗ്യപ്രശ്‌നമാണിത്. ഇരുന്നുള്ള ജോലികള്‍ കൂടിയതോടെ നടുവേദനക്കാരുടെ എണ്ണവും കൂടി. ഇരിക്കുമ്പോള്‍ 40 ശതമാനമാണ് നട്ടെല്ലിന് ഏല്‍ക്കുന്ന സമ്മര്‍ദ്ദം. നില്‍ക്കുമ്പോള്‍ അത് പത്തു ശതമാനവും ഉറങ്ങുമ്പോള്‍ കേവലം ഒരു ശതമാനം മാത്രവുമാണ്. നടുഭാഗത്തെ വേദന, കാലിലോട്ട് വ്യാപിക്കുന്ന വേദന, തരിപ്പ്, കടച്ചില്‍, കയറ്റം കയറാനുള്ള ബുദ്ധിമുട്ട്, കാല് ചലിപ്പിക്കാനുള്ള വിഷമം എന്നിങ്ങനെ വ്യത്യസ്ത പ്രശ്‌നങ്ങളാണ് രോഗികള്‍ക്ക് അനുഭവപ്പെടുന്നത്. നടുവേദനയും ഇരിപ്പും … Continue reading "അയ്യോ..! നടുവേദന"

READ MORE
      മൂത്രക്കല്ല് രോഗികളുടെ എണ്ണം കഴിഞ്ഞ 20 കൊല്ലം കൊണ്ട് ഇരട്ടിയായിട്ടുണ്ട്. ഈ രോഗം ജീവിതകാലം മുഴുവനും നിലനില്‍ക്കുന്നതും വീണ്ടും ഉണ്ടാവാന്‍ സാധ്യതയുള്ളതുമാണ്. മിക്ക രോഗികളും മെറ്റബോളിക് പരിശോധനകള്‍ ചെയ്യാറില്ല. സാധാരണ കാണാത്തതും എന്നാല്‍ ഗൗരവമായ പരിഗണന അര്‍ഹിക്കുന്നതുമായ സിസ്റ്റിന്തറിയ, പ്രൈമറി ഹൈപ്പര്‍ പാരാതൈറോയ്ഡിസം, റീനല്‍ ട്യൂബുലാര്‍ അസിഡോസിസ് മുതലായ അവസ്ഥകള്‍ നേരത്തെ കണ്ടുപിടിക്കുന്നതുകൊണ്ട് പ്രതിരോധ ചികിത്സാമാര്‍ഗ്ഗങ്ങള്‍ ആരംഭിക്കുവാനും ത•ൂലം മൂത്രക്കല്ലുകളെ പ്രതിരോധിക്കുവാനും സാധിക്കും.വിശദമായ രോഗ ചരിത്രം, വിശദമായ പരിശോധന, ലാബ് പരിശോധനകള്‍ മുതലായവയും … Continue reading "മൂത്രക്കല്ല് രോഗികളുടെ എണ്ണത്തില്‍ വര്‍ധന"
        രക്തപരിശോധനയിലൂടെ ഏതുതരം അര്‍ബുദമാണ് ശരീരത്തെ ബാധിച്ചതെന്ന് കണ്ടെത്തുന്നതിനുളള വഴി സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ കണ്ടെത്തി. സങ്കീര്‍ണമായ ശ്വാസകോശാര്‍ബുദം ഉള്‍പ്പെടെയുളളവ കൃത്യമായി കണ്ടെത്തുന്നതിന് പുതിയ രീതി സഹായകമായിട്ടുണ്ട്. ചികിത്സയുടെ അഭാവത്തിലും അര്‍ബുദകോശങ്ങള്‍ പെരുകുകയും നശിക്കുകയും ചെയ്യുന്നുണ്ട്. നശിക്കുമ്പോള്‍ ഈ കോശങ്ങള്‍ രക്തത്തിലേക്ക് പ്രത്യേക സന്ദേശവുമായി ഡിഎന്‍എയെ പുറന്തള്ളകയും അവ പുതിയ ട്യൂമറുകളുടെ വളര്‍ച്ചയെ സഹായിക്കുന്നതായും നേരത്തെ കണ്ടെത്തിയിരുന്നതായി റേഡിയേഷന്‍ ഓങ്കോളജി അസി. പ്രഫസര്‍ മാക്‌സിമിലിയന്‍ ഡീന്‍ പറഞ്ഞു. ഈ … Continue reading "അര്‍ബുദം കണ്ടെത്താന്‍ രക്ത പരിശോധന"
        സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സൗജന്യ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനോട് മരുന്ന് കമ്പനികള്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നതും ആശുപത്രികളില്‍ നിന്ന് മരുന്നുകളുടെ ഇന്‍ഡന്റ് നല്‍കുന്ന സോഫ്ട് വെയറിന്റെ തകരാറുമാണ് കാരണം. തിരു,കൊച്ചി, കോട്ടയം, കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും നാല് മാസമായി മരുന്ന് ക്ഷാമം രൂക്ഷമാണ്. ഹൃദ്രോഗം, വൃക്ക രോഗം, അള്‍സര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, അപസ്മാരം തുടങ്ങിയവയ്ക്കുള്ള … Continue reading "സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം"
      പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായിയോഗം വിളിച്ചു ചേര്‍ത്തു. കലക്ടര്‍ അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനിക്കു കാരണമായ ഈഡിസ് കൊതുകു നശീകരണം ഫലപ്രദമാക്കുന്നതിന് കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. റബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ഇല്ലാത്ത സമയങ്ങളില്‍ ചിരട്ട കമഴ്ത്തി വെക്കുകയോ മഴവെള്ളം വീഴാത്ത രീതിയില്‍ മാറ്റി സൂക്ഷിക്കുകയോ ചെയ്യണം. … Continue reading "പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം"
          ജിദ്ദ: സൗദി അറേബ്യയില്‍ മെര്‍സ് രോഗബാധമരണം തുടര്‍ക്കഥയാവുന്നു. ഇപ്പോള്‍ രണ്ടു പേര്‍കൂടി മരണമടഞ്ഞു. ഇതോടെ മെര്‍സ് കൊറോണ വൈറസ് ബാധ കാരണം മരിച്ചവരുടെ എണ്ണം 94 ആയി. പുതുതായി 24 പുതിയ മെര്‍സ് കേസുകള്‍ സ്ഥിരീകരിച്ചതായും സൗദി ആരോഗ്യന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മെര്‍സ് രോഗബാധ നേരിടാന്‍ സൗദി 3 സെപെഷ്യല്‍ സെന്ററുകള്‍ കൂടി തുറന്നു. സൗദിയില്‍ ഇതുവരെ മെര്‍സ് രോഗം ബാധിച്ചവരുടെ എണ്ണം 323 ആയതായി അധികൃതര്‍ അറിയിച്ചു. ഒടുവില്‍ … Continue reading "സൗദിയില്‍ മെര്‍സ് രോഗബാധ മരണം തുടരുന്നു"
          കല്‍പറ്റ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് തീരുമാനിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍,കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷന്‍, ഉറവിട നശീകരണ പ്രവര്‍ത്തനം എന്നിവ ഉടന്‍ നടത്തും. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് അതതു വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, എസ്ടി പ്രമോട്ടര്‍മാര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. ജലജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍, എലിപ്പനി … Continue reading "മഴക്കാല രോഗത്തെ പ്രതിരോധിക്കാന്‍"
      കണ്ണൂര്‍: ഉത്തര മലബാറിലെ പ്രധാന ആധുര ശുശ്രൂഷാ കേന്ദ്രമായ പരിയാരം മെഡിക്കല്‍ കോളജിന്റെ വികസനം വഴിമുട്ടുന്നു. കോളേജ് സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്തതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 12 കോടി രൂപയും യുജിസിയുടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായവും നഷ്ടപ്പെട്ടതോടെയാണ് കോളേജിന്റെ വികസനത്തിന് കരിനിഴല്‍ വീണത്. ഹെക്ടറു കണക്കിന് സ്ഥലവും കോടിക്കണക്കിനു രൂപയുടെ കെട്ടിടങ്ങളുമുള്ള പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാരിലും സ്വാശ്രയത്തിലും തൊടാതെ മുന്നോട്ടു പോയതോടെയാണ് സര്‍ക്കാര്‍ ഫണ്ടുകള്‍ നഷ്ടമായത്. ഇടതുസര്‍ക്കാര്‍ അനുവദിച്ച പത്തുകോടി രൂപയും … Continue reading "വികസനം വഴിമുട്ടി പരിയാരം മെഡിക്കല്‍ കോളേജ്"

LIVE NEWS - ONLINE

 • 1
  1 hour ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 2
  5 hours ago

  ശബരിമല കത്തിക്കരുത്

 • 3
  5 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 4
  5 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 5
  5 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 6
  7 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 7
  7 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 8
  7 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 9
  7 hours ago

  ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള