Saturday, February 23rd, 2019

      തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ കാണുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് കണ്ടെത്തല്‍. ജര്‍മ്മനിയിലാണ് ഇത് സംബന്ധിച്ച പഠനംനടന്നത്. 25 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള 65 ആളുകളെയാണ് സംഘം പഠനത്തിനായി നിരീക്ഷിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്  ‘ജാമാ സൈക്യാട്രി’ എന്ന ലേഖനത്തിലാണ് വിശദമാക്കിയിട്ടുള്ളത്. ലൈംഗീക വീഡിയോകള്‍ തുടര്‍ച്ചയായി കാണുന്നത് മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുമെന്ന് പഠനത്തില്‍ പറയുന്നു. ചില പ്രത്യേക മസ്തിഷ്‌ക ഘടനയോടെ പിറക്കുന്നവര്‍ക്ക് അമിതമായ ലൈംഗീക താത്പര്യം കാണാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ലൈംഗിക … Continue reading "അശ്ലീല വീഡിയോ തുടര്‍ച്ചയായി കണ്ടാല്‍"

READ MORE
        കണ്ണൂര്‍ : പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴി, താറാവ് എന്നിവയുമായി അടുത്തിടപഴകുന്ന വരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ജില്ലയില്‍ ഇത് വരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ പനി, ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് മനുഷ്യരിലെ രോഗലക്ഷണങ്ങള്‍. ശരിയായ ചികിത്സതേടാതിരുന്നാല്‍ ന്യുമോണിയ ബാധിക്കുകയും അത് മരണ കാരണമാവുകയും ചെയ്യും. പക്ഷികള്‍ക്ക് രോഗബാധയുണ്ടായാല്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരുടെയോ ആരോഗ്യ വകുപ്പിന്റെയോ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അവയെ നശിപ്പിക്കണം. … Continue reading "ന്യുമോണിയ ബാധിക്കും… അത് മരണകാരണമാകാം!"
      രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശരീരഭാരം കൂടുന്നുവെന്ന് പഠനങ്ങളില്‍ തെളിഞ്ഞു. 14 ആളുകളില്‍ നടത്തിയ പഠനത്തിലാണ് പകല്‍ ജോലി ചെയ്യുന്ന ആളുകളെക്കാളും ഭാരവും മറ്റ് ശരീരിക പ്രശ്‌നങ്ങളും ഇവര്‍ക്ക് കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പകല്‍ ജോലി ചെയ്യുന്ന ഒരാളെക്കാളും 52 മുതല്‍ 59 കലോറി വരെ കുറച്ചുമാത്രമാണ് രാത്രി ജോലി ചെയ്യുന്നവര്‍ ഒരേ ജോലിക്ക് ഉപയോഗിക്കുന്നതെന്നും പഠനം പറയുന്നു. രാത്രിയില്‍ ജോലി ചെയ്ത ശേഷം ഇവര്‍ പകല്‍ കിടന്നുറങ്ങുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. അടിസ്ഥാന ജീവശാസ്ത്രത്തിനെതിരാണ് … Continue reading "രാത്രി ജോലിക്കാര്‍ക്ക് ഭാരക്കൂടുതല്‍"
      കുട്ടികളുടെ ആഹാര കാര്യം നാം ഏപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അവര്‍ക്കത് ഒഴിച്ചു കൂടാനാവാത്തത് തന്നെ. പ്രത്യേകിച്ച് പാല്‍ ഒരു സമീകൃതാഹാരമാണ്. മുലപ്പാലാണ് ഏറ്റവും നല്ല പാല്‍ എന്നു പറയാം. ജനിച്ച് ആറു മാസം വരെ കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കാനാണ് പറയുക. മുലപ്പാലല്ലാതെ കുട്ടികള്‍ക്ക് പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍ എന്നിവയും നല്‍കാറുണ്ട്. ആട്ടിന്‍പാല്‍ കുട്ടികള്‍ക്കു നല്‍കാമോ, ഇത് ദഹിയ്ക്കുമോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ പശുവിന്‍ പാലിനേക്കാള്‍ ആട്ടിന്‍പാലാണ് കുഞ്ഞുങ്ങള്‍ക്കു കൂടുതല്‍ … Continue reading "കുട്ടികള്‍ക്ക് ആട്ടിന്‍ പാല്‍ ഉത്തമം"
        കരള്‍രോഗങ്ങള്‍ക്ക് പ്രതിവിധിയായ ആല്‍ബുമിന്‍ കിട്ടാനില്ലാതെ രോഗികള്‍ വലയുന്നു. പ്രമുഖ ആശുപത്രികളില്‍ പോലും മരുന്നു ലഭിക്കുന്നില്ല. കമ്പനി പുതിയ സ്‌റ്റോക്ക് നല്‍കുന്നില്ലെന്നാണ് ഏജന്‍സികളുടെ വാദം. അതേസമയം, കരിഞ്ചന്തയില്‍ വിലകൂട്ടി ഈ അവശ്യമരുന്ന് യഥേഷ്ടം വില്‍ക്കുന്നുമുണ്ട്. കടുത്ത കരള്‍രോഗം ബാധിച്ചവര്‍ക്ക് രക്തത്തില്‍ ആല്‍ബുമിന്റെ അളവ് കുറയാതിരിക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ശരീരത്തില്‍ നീര്‍ക്കെട്ടു മുതല്‍ ഹൃദയസ്തംഭനം വരെയാണ് മരുന്നു കിട്ടിയില്ലെങ്കിലുള്ള പ്രത്യാഘാതം. എന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൊന്നും ആല്‍ബുമിന്‍ കിട്ടാനില്ല. പുറത്തു നിന്നു വാങ്ങണമെന്ന … Continue reading "ആല്‍ബുമിന്‍ കിട്ടാനില്ലാതെ രോഗികള്‍ വലയുന്നു"
      ന്യൂഡല്‍ഹി : ഗര്‍ഭസ്ഥ ശിശുവിന് 24 ആഴ്ച വരെ പ്രായമുള്ള സമയത്തും ഗര്‍ഭഛിദ്രം നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ . കേന്ദ്ര സര്‍ക്കാരിന്റെ ഈ തയ്യാറാക്കിയ നിയമഭേദഗതി കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സംസഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് ഇപ്പോള്‍ . നേരത്തെ 20 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രങ്ങള്‍ക്ക് മാത്രമേ നിയമപ്രകാരം അനുമതി ലഭിച്ചിരുന്നുള്ളൂ. പലപ്പോഴും 20 ആഴ്ചകള്‍ക്ക് ശേഷമാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനാകൂ എന്ന കാര്യം മുന്‍ നിര്‍ത്തി ഡോക്ടര്‍മാര്‍ … Continue reading "ആറ് മാസം വരെ ഗര്‍ഭഛിദ്രം നടത്താം"
          ലയോണ്‍: ഡങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യ മരുന്ന് ഇന്ത്യയില്‍ പരീക്ഷിച്ച് വിജയിച്ചതായി വാക്‌സിന്‍ നിര്‍മാതാക്കള്‍. സി വൈഡി-ടിഡിവി എന്ന വാക്‌സിനാണ് ഇന്ത്യയില്‍ 18നും 45നും ഇടയിലുള്ളവരില്‍ പരീക്ഷിച്ച് വിജയിച്ചതെന്ന് മരുന്നു നിര്‍മാതാക്കളായ സനോഫി പാസ്ചര്‍ അറിയിച്ചു. ഇതോടെ ഈ വാക്‌സിന്‍ അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി, ലുധിയാന, ബെംഗളുരു, പുണെ, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങളിലാണ് ജനങ്ങളില്‍ പരീക്ഷണം നടത്തിയത്. ഡങ്കിപ്പനി പിടിപെട്ട് കേരളത്തിലടക്കം ഇന്ത്യയില്‍ നിരവധി … Continue reading "ഡങ്കിപ്പനി മരുന്ന് ഇന്ത്യയില്‍ ഫലപ്രദം"
    നമ്മുടെ നാട്ടില്‍ യഥേഷ്ടം വളരുന്ന ചെടിയാണ് കറിവേപ്പില. ഭക്ഷണത്തിന് ഒഴിച്ചു കൂടാനാവാത്തതാണ് കറിവെപ്പിലയെങ്കിലും പലപ്പോഴും കറിവേപ്പിലലയുടെ സ്ഥാനം എച്ചില്‍ പാത്രത്തിലാണ്. കുറ്റിച്ചെടിയായി വളരുന്ന ഒന്നാണ്, കറിവേപ്പ്. ഭക്ഷണത്തിനു സ്വാദ് വര്‍ധിപ്പിക്കുക എന്നതിനപ്പുറം നിരവധി ഔഷധ ഗുണങ്ങളും ഈ ചെടിക്കുണ്ട്. കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ പെട്ടെന്നു ദഹിക്കുന്നതിന് കറിവേപ്പില ശരീരത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ് ഭക്ഷണ ശേഷം മോരുംവെള്ളത്തില്‍ കറിവേപ്പിലയിട്ട് യോജിപ്പിച്ചത് കുടിക്കണമെന്ന് പറയുന്നത്. നല്ലൊരു ദാഹശമനി കൂടിയാണ് കറിവേപ്പില ചേര്‍ത്ത മോരുംവെള്ളം. തലമുടി കറുപ്പിക്കാനും കറിവേപ്പില ഉപയോഗിച്ചു … Continue reading "കറിവേപ്പിലയെ എച്ചിലാക്കരുത്"

LIVE NEWS - ONLINE

 • 1
  11 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  12 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  14 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  16 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  17 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  18 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  19 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  20 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  21 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം