Wednesday, April 24th, 2019

          വിവാഹ ജീവിതത്തിലെ വില്ലന്‍മാരായ ഫോബിയകളെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിവാഹ മോചനം വരെ എത്തിയേക്കാവുന്ന ഈ അവസ്ഥാ വിശേഷത്തെ തുടക്കത്തിലെ കണ്ടെത്തി ചികില്‍സിച്ചില്ലെങ്കില്‍ വന്‍ വിപത്തിലേക്കാണ് നാം ചെന്നെത്തുക. പെണ്ണുകാണല്‍ ചടങ്ങില്‍ പരസ്പരം കാണുന്നതിലും ബന്ധുക്കള്‍ അന്വേഷണം നടത്തി കണ്ടത്തെുന്ന വിവരങ്ങള്‍ക്കുമൊക്കെ അതീതമായിരിക്കും എതൊരു വ്യക്തിയുടെയും വ്യക്തിത്വം. മാനസികമായ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് വ്യക്തികളുടെ സാമൂഹിക ജീവിതത്തില്‍ പ്രത്യക്ഷമായിക്കൊള്ളണമെന്നില്ല. എന്നാല്‍, ഇത്തരം പോരായ്മകള്‍ വിവാഹ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. ഉദാഹരണമായി കൗമാരക്കാരില്‍ … Continue reading "വിവാഹ ജീവിതത്തിലെ വില്ലന്‍മാര്‍….."

READ MORE
          തിരു: സംസ്ഥാനത്തു പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മാലിന്യനീക്കം നിലച്ചതും കാലാവസ്ഥാ വ്യതിയാനവും രോഗങ്ങള്‍ക്കു കാരണമാകും. ജലജന്യ രോഗങ്ങളും എലിപ്പനിയും പടരാന്‍ സാധ്യതയുണ്ട്. ഡെങ്കിപ്പനിയടക്കമുള്ള വൈറസ് രോഗങ്ങള്‍ക്കു സാധ്യത കൂടുതലാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ പത്തുലക്ഷത്തിലധികം പേര്‍ക്കാണു പകര്‍ച്ചവ്യാധി ഉണ്ടായത്. 66 പേര്‍ മരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കാലത്തിന്റെ വരവോട് കൂടെ കൂടുതല്‍ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.  
      മുരിങ്ങയിലയെ നിസാരമായി കാണേണ്ട. കാരണം ഈ പാവം ഇലക്കറിയില്‍ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങള്‍ കേട്ടാല്‍ അങ്ങനെയെ പറയാന്‍ തോന്നു. ഔഷധ ഗുണങ്ങളുടെ കലവറയാണ് മുരിങ്ങയില. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അര്‍ശസ്, ഗ്രഹണി എന്നിവക്കെല്ലാം മുരിങ്ങ ഫലപ്രദമായ ഔഷധമായാണ് ആയുര്‍വേദാചര്യന്മാര്‍ മുരിങ്ങയെ കാണുന്നത്.  മുരിങ്ങയുടെ വേര്, പൂവ്, തൊലി, ഇല,  കായ എന്നിവയെല്ലാം ഔഷധ സമ്പുഷ്ടമാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും മുരിങ്ങയില ഫലപ്രദമാണ്. രക്തസമ്മര്‍ദ്ധവും  പ്രമേഹവും … Continue reading "മുരിങ്ങ ഇലയുടെ ഗുണങ്ങള്‍"
        രക്തസ്രാവരോഗങ്ങളുടെ വാഹകരായ സ്ത്രീകളുെട എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തല്‍. അമിതമായ മരുന്നുപയോഗമാണ് വര്‍ധനക്ക് കാരണമെന്നാണ് വിലയിരുത്തല്‍. രക്തസ്രാവത്തെ നിയന്ത്രിക്കുന്ന ആദ്യ ഘടകമായ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നത് 99 ശതമാനവും സ്ത്രീകളിലാണ്. രക്തഘടകങ്ങളെ ഉറപ്പിച്ചുനിര്‍ത്തുന്ന വോണ്‍വില്ലിബ്രാന്‍ഡ് ഘടകം കുറയുന്നതിന്റെ കാരണം ശാസ്ത്രീയമായി കണ്ടുപിടിക്കാനാവാത്തത് രോഗവര്‍ധനക്ക് തീവ്രത കൂട്ടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം രക്തസ്രാവരോഗികളുടെ വര്‍ധനയാണുള്ളത്. ജനിതകമായ മാറ്റങ്ങള്‍ (മ്യൂട്ടേഷന്‍)കൊണ്ട് സംഭവിക്കുന്നതാണിത്. പതിമൂന്ന് രക്തഘടകങ്ങളില്‍ 8,9 ഘടകങ്ങള്‍ കുറയുന്ന അവസ്ഥയാണ് ഹീമോഫീലിയ. ഇത്തരം … Continue reading "സ്ത്രീകളില്‍ രക്തസ്രാവ രോഗങ്ങള്‍ കൂടുന്നതായി കണ്ടെത്തല്‍"
          ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കണ്ടു വരുന്ന ഒരു രോഗമാണ് ഹെര്‍ണിയ. തുടക്കത്തിലെ കണ്ടെത്തി ചികില്‍സ നല്‍കിയില്ലെങ്കില്‍ മറ്റ് പല രോഗങ്ങളിലേക്കും മാറാവുന്നതാണ് ഹെര്‍ണിയ. മാസം തികയാതെ പിറക്കുന്ന കുട്ടികളിലാണ് ഹെര്‍ണിയ കൂടുതലായി കണ്ടു വരുന്നത്. ആണ്‍കുട്ടികളുടെ വൃഷണ സഞ്ചിയില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണിത്. പെണ്‍കുട്ടികളില്‍ കുടല്‍ തളളിവരുന്ന അവസ്ഥയും ഉണ്ട്. ഇങ്ങനെയുളള കുട്ടികള്‍ കരയുന്ന സമയത്ത് അവരുടെ വയറില്‍ മുഴ പ്രത്യക്ഷപ്പെടും. ഗര്‍ഭാവസ്ഥയിലെ പരിശോധനയില്‍ ഇത് തിരിച്ചറിയപ്പെടാനുളള സാധ്യത കുറവാണ്. … Continue reading "ഹെര്‍ണിയ തുടക്കത്തിലെ കണ്ടെത്തി ചികില്‍സിക്കണം"
      നന്നായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്നതുപോലെതന്നെ നല്ല ആഹാരശൈലി വളര്‍ത്തിയെടുക്കുകയെന്നത് ഒരു കലയാണ്. അതിനായുള്ള തയാറെടുപ്പുകള്‍ ചെറുപ്പത്തിലേ തുടങ്ങണം.ഹെല്‍ത്തി ഈറ്റിംഗ് അഥവാ ആരോഗ്യകരമായ ഭക്ഷണരീതി ഇന്ന് എല്ലാ ആഹാര ആരോഗ്യ ചര്‍ച്ചകളിലും ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്. നല്ല ആരോഗ്യത്തിന്റെ അടിത്തറയാണ് ഹെല്‍ത്തി ഈറ്റിങ്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ ശരിയായ ഭക്ഷണരീതിയാണ്. നല്ലൊരു വസ്ത്രം തെരഞ്ഞെടുക്കാനുള്ള ക്ഷമയോ സമയമോ പോലും ആഹാര കാര്യത്തില്‍ മലയാളിക്കില്ല. ആഹാര ആരോഗ്യ കാര്യത്തില്‍ വരുത്തുന്ന ഈ … Continue reading "നല്ല ആഹാര ശൈലിയും വളര്‍ത്തിയെടുക്കണം"
      കണ്ണൂര്‍ : തേയ്മാനം സംഭവിച്ച രണ്ട് കാല്‍മുട്ടുകള്‍ക്കും ഒരേസമയം ശസ്ത്രക്രിയ നടത്തി ജില്ലാ ആശുപത്രി ചരിത്രംകുറിച്ചു. കണ്ണപുരം മൊട്ടമ്മലെ മീത്തലെ വീട്ടില്‍ നാരായണി (70)യുടെ കാല്‍മുട്ടുകള്‍ക്കാണ് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി മുട്ടുവേദന കാരണം നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് നാരായണി പറയുന്നു. ഇതിനകം ആയുര്‍വ്വേദ ആശുപത്രിയിലും മംഗലാപുരം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. കാല്‍മുട്ടിന് ശസ്ത്രക്രിയ വേണമെന്ന് ഒടുവില്‍ മംഗലാപുരം … Continue reading "കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം: ജില്ലാ ആശുപത്രിക്ക് ഒരു പൊന്‍തൂവല്‍കൂടി"
  കോട്ടയം: അവശ്യമരുന്നുകളില്‍ ചിലതിന്റെ വില ദേശീയ മരുന്നുവില നിയന്ത്രണസമിതി  വീണ്ടും പുതുക്കി. 57 മൂലകങ്ങളുടെ വിലയാണിപ്പോള്‍ പുതുക്കിയത്. പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെപ്പിന്റെ വില കുതിക്കും. പ്രമേഹരോഗികള്‍ക്ക് അനിവാര്യമായ ഇന്‍സുലിന്റെ വിലയും മുകളിലോട്ടാണ്. എന്നാല്‍ പാരസെറ്റമോളടക്കം ചില മരുന്നുകളുടെ വില കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ഫിബ്രവരി 26ന് പുറത്തിറക്കിയ ഉത്തരവില്‍ റാബീസ് ഇമ്യൂണോഗ്ലോബിന്‍ കുത്തിവെപ്പ് ഒരുമില്ലിക്ക് 1386 രൂപയാണ് പരമാവധി പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ ഉത്തരവെത്തിയപ്പോള്‍ വില 3132.95 ആയി കുതിച്ചു. കഴിഞ്ഞ ഉത്തരവ് അട്ടിമറിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. 2013ല്‍ ഇപ്പോഴത്തെ … Continue reading "മരുന്നു വില വീണ്ടും പുതുക്കി"

LIVE NEWS - ONLINE

 • 1
  29 mins ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 2
  3 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 3
  3 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 4
  5 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 5
  6 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 6
  6 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 7
  8 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 8
  10 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 9
  10 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍