Saturday, September 22nd, 2018

        മലപ്പുറം: നിലമ്പൂര്‍ കരുളായി ഉള്‍വനത്തിലെ ആദിവാസികളില്‍ നാലുപേര്‍ക്ക് കുരങ്ങുപനിയുണ്ടെന്ന് സ്ഥിരീകരിച്ചു. മാഞ്ചീരിനിന്ന് ഏറെ ഉള്‍ക്കാട്ടിലുള്ള നാഗമലയിലെ ഹരിദാസന്റെ ഭാര്യ വെള്ളക (35), വരിച്ചില്‍ മലയിലെ ചാത്തി (13) എന്നിവര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇവരുടെ രക്തസാമ്പിളുകള്‍ പുണെയിലെ ലബോറട്ടറിയില്‍ വിദഗ്ധ പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കുരങ്ങുപനിയാണെന്ന് ഉറപ്പാക്കിയത്. മെയ് ആദ്യത്തിലാണ് നാഗമലയിലെ വെള്ളകയെ പനിയെതുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വനത്തിലെത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വനത്തില്‍ പരിശോധനനടത്തിയ ഡോ. ഷിജിന്‍ … Continue reading "നിലമ്പൂരില്‍ നാലുപേര്‍ക്ക് കുരങ്ങുപനി"

READ MORE
        കൊച്ചി: വെയിലേല്‍ക്കുന്നത് കുട്ടികള്‍ക്ക് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ . കുട്ടികളിലെ പ്രതിരോധ ശേഷിയില്ലായ്മ, എല്ലുകളുടെ ബലക്കുറവ് ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വൈറ്റമിന്‍ ഡി 3 യുടെ അഭാവംമൂലമാണെന്നും അര മണിക്കൂര്‍ വെയിലേറ്റാല്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി.) ഡ്രഗ് ഫോര്‍മുലറിയുടെ മൂന്നാമത് ദേശീയ സമ്മേളനം വിലയിരുത്തി. രാവിലെ 10നും വൈകീട്ട് മൂന്നിനും മദ്ധ്യേ അര മണിക്കൂര്‍ വെയിലേല്‍ക്കുന്നത് മുതിര്‍ന്നവര്‍ക്കും ഗുണകരമാണെന്ന് … Continue reading "വെയിലേറ്റാല്‍ കുട്ടികള്‍ക്ക് നല്ലത്"
        അയ്യോ..! നടുവേദന എന്ന് കേള്‍ക്കാത്ത മലയാളികള്‍ കുറവാണ്. ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ആരോഗ്യപ്രശ്‌നമാണിത്. ഇരുന്നുള്ള ജോലികള്‍ കൂടിയതോടെ നടുവേദനക്കാരുടെ എണ്ണവും കൂടി. ഇരിക്കുമ്പോള്‍ 40 ശതമാനമാണ് നട്ടെല്ലിന് ഏല്‍ക്കുന്ന സമ്മര്‍ദ്ദം. നില്‍ക്കുമ്പോള്‍ അത് പത്തു ശതമാനവും ഉറങ്ങുമ്പോള്‍ കേവലം ഒരു ശതമാനം മാത്രവുമാണ്. നടുഭാഗത്തെ വേദന, കാലിലോട്ട് വ്യാപിക്കുന്ന വേദന, തരിപ്പ്, കടച്ചില്‍, കയറ്റം കയറാനുള്ള ബുദ്ധിമുട്ട്, കാല് ചലിപ്പിക്കാനുള്ള വിഷമം എന്നിങ്ങനെ വ്യത്യസ്ത പ്രശ്‌നങ്ങളാണ് രോഗികള്‍ക്ക് അനുഭവപ്പെടുന്നത്. നടുവേദനയും ഇരിപ്പും … Continue reading "അയ്യോ..! നടുവേദന"
      പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ്ക്കടക്കമുള്ള മരുന്നുകളുടെ വില കൂടിത്തുടങ്ങി. കയറ്റുമതി വളര്‍ച്ചാനിരക്ക് ഇടിഞ്ഞതിനെത്തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ വില കൂട്ടാന്‍ കമ്പനികള്‍ നീക്കംതുടങ്ങിയത്. മരുന്ന് വില നിയന്ത്രണ നിയമത്തിലെ അധികാരങ്ങളും ഇക്കാര്യത്തില്‍ ഉപയോഗിക്കപ്പെടുകയാണ്.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണ്ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കിയിരുന്നതുപോലെ മരുന്ന് വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയതിനെപ്പറ്റി നേരത്തേത്തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്. ഓരോ ജൂണ്‍മാസത്തിലും കഴിഞ്ഞതവണത്തെ ചെലവിന്റെ അടിസ്ഥാനത്തില്‍ പത്തുശതമാനം വില കൂട്ടാനാണ് അധികാരം നല്‍കിയിട്ടുള്ളത്. വില നിയന്ത്രണം നിലവില്‍ വന്നപ്പോള്‍ ഉണ്ടായ … Continue reading "മരുന്നിനും വിലകൂടുന്നു"
      ഞരമ്പുകളുടെ ക്ഷതം പരിഹരിക്കാനുള്ള ബ്രാക്കിയല്‍ പ്ലക്‌സസ്് ശസ്ത്രക്രിയ ഇനി കോഴിക്കോട് മെഡിക്കല്‍ കോളേജിലും. ഈ ശസ്ത്രക്രിയ സൗകര്യമുള്ള കേരളത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയായിരിക്കും മെഡിക്കല്‍ കോളജ് ആശുപത്രി. ഇതിന്റെ ഭാഗമായി ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബ്രാക്കിയല്‍ പ്ലക്‌സസ് ശസ്ത്രക്രിയ കോണ്‍ഫറന്‍സ് നടന്നു. പ്രിന്‍സിപ്പല്‍ ഡോ.എ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഴുത്തില്‍ നിന്നു കൈകളിലേക്കുള്ള ഞരമ്പുകളുടെ കൂട്ടശൃംഖലയായ ബ്രാക്കിയല്‍ പ്ലക്‌സസ് ഞരമ്പുകള്‍ക്കുള്ള ക്ഷതം, ബലക്കുറവ്,തളര്‍ച്ച എന്നിവ പരിഹരിക്കുന്നതിനാവശ്യമായ ശസ്ത്രക്രിയയാണു ബ്രാക്കിയല്‍ പ്ലക്‌സസ് … Continue reading "കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്രാക്കിയല്‍ പ്ലക്‌സസ്് ശസ്ത്രക്രിയ"
      മൂത്രക്കല്ല് രോഗികളുടെ എണ്ണം കഴിഞ്ഞ 20 കൊല്ലം കൊണ്ട് ഇരട്ടിയായിട്ടുണ്ട്. ഈ രോഗം ജീവിതകാലം മുഴുവനും നിലനില്‍ക്കുന്നതും വീണ്ടും ഉണ്ടാവാന്‍ സാധ്യതയുള്ളതുമാണ്. മിക്ക രോഗികളും മെറ്റബോളിക് പരിശോധനകള്‍ ചെയ്യാറില്ല. സാധാരണ കാണാത്തതും എന്നാല്‍ ഗൗരവമായ പരിഗണന അര്‍ഹിക്കുന്നതുമായ സിസ്റ്റിന്തറിയ, പ്രൈമറി ഹൈപ്പര്‍ പാരാതൈറോയ്ഡിസം, റീനല്‍ ട്യൂബുലാര്‍ അസിഡോസിസ് മുതലായ അവസ്ഥകള്‍ നേരത്തെ കണ്ടുപിടിക്കുന്നതുകൊണ്ട് പ്രതിരോധ ചികിത്സാമാര്‍ഗ്ഗങ്ങള്‍ ആരംഭിക്കുവാനും ത•ൂലം മൂത്രക്കല്ലുകളെ പ്രതിരോധിക്കുവാനും സാധിക്കും.വിശദമായ രോഗ ചരിത്രം, വിശദമായ പരിശോധന, ലാബ് പരിശോധനകള്‍ മുതലായവയും … Continue reading "മൂത്രക്കല്ല് രോഗികളുടെ എണ്ണത്തില്‍ വര്‍ധന"
        രക്തപരിശോധനയിലൂടെ ഏതുതരം അര്‍ബുദമാണ് ശരീരത്തെ ബാധിച്ചതെന്ന് കണ്ടെത്തുന്നതിനുളള വഴി സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ കണ്ടെത്തി. സങ്കീര്‍ണമായ ശ്വാസകോശാര്‍ബുദം ഉള്‍പ്പെടെയുളളവ കൃത്യമായി കണ്ടെത്തുന്നതിന് പുതിയ രീതി സഹായകമായിട്ടുണ്ട്. ചികിത്സയുടെ അഭാവത്തിലും അര്‍ബുദകോശങ്ങള്‍ പെരുകുകയും നശിക്കുകയും ചെയ്യുന്നുണ്ട്. നശിക്കുമ്പോള്‍ ഈ കോശങ്ങള്‍ രക്തത്തിലേക്ക് പ്രത്യേക സന്ദേശവുമായി ഡിഎന്‍എയെ പുറന്തള്ളകയും അവ പുതിയ ട്യൂമറുകളുടെ വളര്‍ച്ചയെ സഹായിക്കുന്നതായും നേരത്തെ കണ്ടെത്തിയിരുന്നതായി റേഡിയേഷന്‍ ഓങ്കോളജി അസി. പ്രഫസര്‍ മാക്‌സിമിലിയന്‍ ഡീന്‍ പറഞ്ഞു. ഈ … Continue reading "അര്‍ബുദം കണ്ടെത്താന്‍ രക്ത പരിശോധന"
        സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സൗജന്യ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനോട് മരുന്ന് കമ്പനികള്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നതും ആശുപത്രികളില്‍ നിന്ന് മരുന്നുകളുടെ ഇന്‍ഡന്റ് നല്‍കുന്ന സോഫ്ട് വെയറിന്റെ തകരാറുമാണ് കാരണം. തിരു,കൊച്ചി, കോട്ടയം, കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും നാല് മാസമായി മരുന്ന് ക്ഷാമം രൂക്ഷമാണ്. ഹൃദ്രോഗം, വൃക്ക രോഗം, അള്‍സര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, അപസ്മാരം തുടങ്ങിയവയ്ക്കുള്ള … Continue reading "സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം"

LIVE NEWS - ONLINE

 • 1
  2 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 2
  2 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 3
  2 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 4
  5 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 5
  5 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 6
  5 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 7
  5 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 8
  6 hours ago

  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

 • 9
  6 hours ago

  ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി