Tuesday, July 16th, 2019

      വേനല്‍ കാലം പൊതുവെ ജീവജാലങ്ങള്‍ക്ക് അസഹ്യതയുടെ കാലമാണ്. വേനല്‍ചൂട് കൂടുന്തോറും ശരീരം വെന്തുരുകാന്‍ തുടങ്ങുന്നു. വിശപ്പിന് പകരം ദാഹവും ഊര്‍ജസ്വലതക്കു പകരം ക്ഷീണവും ശരീരത്തെ വലക്കുന്നു. ഇതു മാത്രമല്ല പ്രശ്‌നം ഉഷ്ണകാല രോഗങ്ങളുമുണ്ട്. ഒരുപക്ഷേ, മഴക്കാല രോഗങ്ങളെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് വേനല്‍കാലരോഗങ്ങളാണ്. ജലാംശത്തിന്റെ നഷ്ടമാണ് ശരീരം നേരിടുന്ന ഒരു പ്രധാന ഭീഷണി. ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം മരണത്തിനുതന്നെ കാരണമാകുന്നു. വേനലിന്റെ ആധിക്യത്തില്‍ നിര്‍ജലീകരണംമൂലം കുഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനു പേരാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വര്‍ഷംതോറും … Continue reading "ഉഷ്ണകാല രോഗങ്ങളെ ശ്രദ്ധിക്കണം"

READ MORE
        ഡോക്ടര്‍മാരുടെ രോഗചികിത്സ, മരുന്നു കുറിക്കല്‍, ശസ്ത്രക്രിയ, പരിശോധനകള്‍ എന്നിവയിലെ ചൂഷണം നിയന്ത്രിക്കാന്‍ പാകത്തില്‍ മെഡിക്കല്‍ പ്രാക്ടിസ് സ്വതന്ത്രമായ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശ. മരുന്നു കമ്പനികളുടെയും ആശുപത്രി മാനേജ്‌മെന്റിന്റെയും പ്രേരണക്കു വഴങ്ങി അനുചിതമായ മരുന്നു കുറിക്കലും രോഗനിര്‍ണയ പരിശോധനകളും വിധിക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും അനാവശ്യ ചികിത്സ വിധിക്കുന്ന സ്വകാര്യ ക്ലിനിക്കല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് വഴി നിയന്ത്രിക്കണമെന്നും സമിതി നിര്‍ദേശിച്ചു. മൂല്യങ്ങളും നിലവാരവും കാറ്റില്‍പറത്തി ചികിത്സയും മെഡിക്കല്‍ വിദ്യാഭ്യാസവും വെറും … Continue reading "ആശുപത്രികളുടെ ചൂഷണം തടയാന്‍ പ്രത്യേക സമിതി"
      നാട്ടിന്‍പുറങ്ങളില്‍ സുലഭമാണ് ചക്ക. എന്നാല്‍ ഇന്ന് ചക്ക കഴിക്കുന്നവര്‍ തന്നെ കുറവ്. പക്ഷെ കാന്‍സറിനെപ്പോലും ചെറുക്കുന്ന അത്ഭുതഗുണങ്ങളുള്ള ഭക്ഷണമാണ് ചക്ക. അര്‍ബുദം വരാതിരിക്കാന്‍ തീര്‍ച്ചയായും ശീലിക്കേണ്ട ആഹാരങ്ങളാണ് ചക്ക. കൊല്ലം ആയുര്‍വേദ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സി.എ രവീന്ദ്രന്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വരിക്കച്ചക്കയാണ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഏറ്റവും മെച്ചം. പ്രകൃതി ഓരോ കാലത്തും ഓരോ കായ്കനികള്‍ നല്‍കും. അതതു കാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിച്ച് ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. ചക്കക്കുരു ഉപയോഗിച്ച് കുട്ടികള്‍ക്കായി … Continue reading "ചക്ക കഴിച്ചാല്‍ കാന്‍സര്‍ പമ്പകടക്കും"
         വേനലിന്റെ തുടത്തില്‍ തന്നെ സംസ്ഥാനത്ത് ഉഷ്ണം അസഹീനയമായിരിക്കുന്നു. ഇനിയുടെ രണ്ടു മാസം അതികഠിന ഉഷ്ണമായിരിക്കുമെന്നതിനാല്‍ സൂര്യതാപം ഏല്‍ക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളായിരിക്കും നാം നേരിടുക. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലെ താപം പുറത്തേക്കു കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നതുമൂലം ശാരീരിക പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത … Continue reading "സൂര്യാഘാതം ശ്രദ്ധിക്കണം"
        സംഗീതം പ്രകൃതിയുടെ ഒരു ഭാഷയാണ്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സംഗീതം സ്വാധീനിക്കുന്നുവെന്നതാണ് സത്യം. ആര്യസംസ്‌കാരത്തിന് 3000 വര്‍ഷം മുന്‍മ്പ് ഭരത സംഗീതം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ഭാരതത്തില്‍ നിലനിന്നിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രവും കര്‍ണ്ണാടക സംഗീതവും ബന്ധിപ്പിച്ചുകൊണ്ട് ഒരു ഗ്രന്ഥം തന്നെയുണ്ട്. ഭാരതത്തില്‍ വേദങ്ങളുടെ ഉല്‍പത്തികാലം മുതല്‍സംഗീതത്തിന് ഉന്നതമായ സ്ഥാനം നല്‍കിപ്പോരുന്നു. വേദങ്ങളില്‍ സാമവേദത്തിന് വളരെ പ്രാധാന്യമുണ്ട്. കാരണം സംഗീതം സാമവേദത്തില്‍നിന്നാണ് ഉല്‍ഭവിച്ചിട്ടുള്ളത്്. ഈ കാലഘട്ടത്തില്‍ ആയുര്‍വേദത്തില്‍ ഭാരതീയ ചികിത്സാ രീതിയില്‍ … Continue reading "സംഗീതവും ചികിത്സയും"
        അമിതവണ്ണം ശരീരത്തിനാപത്ത്. ഇത് ഒരു സൗന്ദര്യ പ്രശ്‌നമല്ല മറിച്ച് ആരോഗ്യ പ്രശ്‌നമാണ്. ഇന്നത്തെ ജീവിതസാഹചര്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ഹൃദ്‌രോഗം, സന്ധിവേദനകള്‍ മുതലായവ പിടിപെടാനുള്ള സാദ്ധ്യത അമിതഭാരം ഉള്ളവരില്‍ വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൗമാരക്കാലം മുതല്‍ നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലവും കാര്യമായ ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകുന്നു. പലപ്പോഴും ശരീരഭാരം അമിതമായി കൂടുന്നതില്‍ പാരമ്പര്യവും ഒരു ഘടകമായി കണ്ടുവരുന്നു. എന്നാല്‍ മിക്ക ആള്‍ക്കാരിലും കണ്ടുവരുന്ന അമിതശരീരഭാരം വ്യായാമക്കുറവു മൂലവും … Continue reading "അമിത വണ്ണം ശരീരത്തിനാപത്ത്"
      സിക വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാന്‍ രാജ്യാന്തര മരുന്നു കമ്പനികളുടെ ശ്രമം തുടരവേ ഇന്ത്യയില്‍നിന്ന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് എന്ന സ്ഥാപനം സിക വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ സുപ്രധാന ചുവടു വെച്ചതായി അവകാശപ്പെട്ടു. രണ്ടു വാക്‌സിനുകളാണ് ഭാരത് ബയോടെക് തയാറാക്കുന്നത്. ഇവയില്‍ ഒരെണ്ണം മൃഗങ്ങളില്‍ പരീക്ഷിക്കാവുന്ന ഘട്ടത്തിലാണെന്നും പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് മേധാവി കൃഷ്ണ ഇള പറഞ്ഞു. അനുമതി ലഭിച്ചാല്‍ നാലുമാസത്തിനുള്ളില്‍ 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കും.
      കുഞ്ഞുങ്ങളെ മാരകമായി ബാധിക്കുന്ന സിക വൈറസ് വ്യാപനത്തിനെതിരെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിക വൈറസിന്റെ വ്യാപനം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഭീതിജനകമാം വിധം വര്‍ധിക്കുകയാണെന്ന് വിലയിരുത്തിയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. തെക്കന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഭീതിവിതച്ച സിക വൈറസ് വ്യാപനം അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍. ലോകത്തിന്റെ മറ്റുഭഗങ്ങളിലേക്ക് പ്രതിസന്ധി വ്യാപിക്കാനും പൊതുജനാരോഗ്യത്തിന് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ജനീവയില്‍ ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ യോഗം വിലയിരുത്തി. … Continue reading "സിക വൈറസ്; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു"

LIVE NEWS - ONLINE

 • 1
  2 hours ago

  ധോണി വിരമിക്കുമോ ?

 • 2
  2 hours ago

  കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

 • 3
  2 hours ago

  കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

 • 4
  2 hours ago

  അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

 • 5
  2 hours ago

  തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

 • 6
  2 hours ago

  പൂജാ സൗന്ദര്യത്തിന്റെ രഹസ്യം

 • 7
  16 hours ago

  സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

 • 8
  16 hours ago

  കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

 • 9
  19 hours ago

  പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി