Health

        കണ്ണൂര്‍: പല്ലുവേദന കൊണ്ട് പുളയുന്ന തടവുകാര്‍ ജയില്‍ ജീവനക്കാര്‍ക്ക് തലവേദനയാകുന്ന കാലത്തിന് വിട. ഇത് പരിഹരിക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചികിത്സാവിഭാഗം തുടങ്ങുന്നു. ആരോഗ്യ വകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ശനിയാഴ്ച പകല്‍ 2.30ന് മന്ത്രി കെ കെ ശൈലജ ദന്തല്‍ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ആശുപത്രിയിലെ ദന്തഡോക്ടരും നഴ്‌സുമാരും ആഴ്ചയില്‍ മൂന്നുദിവസം ക്ലിനിക്കിലെത്തും. മരുന്ന്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ആരോഗ്യവകുപ്പ് നല്‍കും. ഇതിനായി പ്രാദേശിക ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. പല്ലുപറിക്കാനും റൂട്ട് കനാല്‍ ചെയ്യാനും അലോപ്പതി സംവിധാനമുണ്ട്. അലോപ്പതി, ആയുര്‍വേദം അടക്കമുള്ള ചികിത്സാസൗകര്യങ്ങളും നിലവില്‍ സെന്‍ട്രല്‍ ജയില്‍ ആശുപത്രിയിലുണ്ട്. മാനസികരോഗമുള്ളവരെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. മദ്യാസക്തിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കാന്‍ ജയില്‍ ആശുപത്രിയില്‍ ലഹരിമുക്ത ക്ലിനിക്ക് നടപ്പാക്കാന്‍ ജയില്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. മദ്യാസക്തി ബാധിച്ച ചില തടവുകാര്‍ ചികിത്സ ലഭിക്കാതെ മരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം

ആരോഗ്യമുള്ളവരിലും ഹൃദ്രോഗം

      പൂര്‍ണ ആരോഗ്യവാന്‍മാരായ 100 പേരില്‍ ഒരാള്‍ ഗുരുതര ഹൃദയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ജീനുകളെ വഹിക്കുന്നുവെന്ന് പഠനം. ലണ്ടന്‍ ഇംപീയല്‍ കോളജിലെയും എം.ആര്‍.സി ക്ലിനിക്കല്‍ സയന്‍സ് സെന്ററിലേയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ലോകജന സംഖ്യയുടെ ഒരു ശതമാനം പേര്‍ ഹൃദ്രോഗ ഭീഷണിയലാണ്. മദ്യപാനം മൂലമോ ഗര്‍ഭാവസ്ഥയിലോ ഉണ്ടാകുന്ന അസാധാരണ പിരിമുറുക്കങ്ങള്‍ ആളുകള്‍ പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ പോലും ഹൃദ്രോഗത്തിനിടയാക്കും. നാച്വര്‍ ജനറ്റിക്‌സ് എന്ന ജേണലിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചത്. പരിവര്‍ത്തനം സംഭവിച്ച ജീനുകളുള്ള എലികളെ നിരീക്ഷിച്ചാണ് നിഗമനത്തിലെത്തിയത്. ഇത്തരം ജീനുകളുള്ള എലികള്‍ ആരോഗ്യമുള്ളവയായി കാണുന്നുവെങ്കിലും പെട്ടെന്ന് പിരിമുറുക്കം ഉണ്ടാകുമ്പോള്‍ ഹൃദയ പേശികള്‍ക്ക് അസാധാരണ മാറ്റം സംഭവിക്കുന്നു. ഹൃദയ പേശികള്‍ നീണ്ട് മെലിയുകയും ഇതുമൂലം ശരീരത്തിലേക്ക് ആവശ്യാനുസരണം രക്തം പമ്പ് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഡിലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമാണിത്. ഹൃദയം മാറ്റി വെക്കേണ്ടി വരുന്നതിന് ഏറ്റവും പ്രധാന കാരണം ഡിലേറ്റഡ് കാര്‍ഡിയോ മയോപതിയാണ്. ആരോഗ്യമുള്ള 1,400 പേരെ നിരീക്ഷിച്ചതില്‍ 15 പേര്‍ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ടിടിന്‍ ജീനുണ്ട്. കമ്പ്യൂട്ടര്‍ സ്‌കാനിങ്ങ് വഴി ഇവരുടെ ഹൃദയത്തിന്റെ ത്രിമാന മാതൃക തയാറാക്കിയതില്‍ നിന്നും പരിവര്‍ത്തനം ചെയ്ത ജീനുള്ളവരുടെ ഹൃദയം മറ്റുള്ളവരുടേതിനേക്കാള്‍ അല്‍പ്പം വികസിച്ചവയാണെന്നും കണ്ടെത്തിയിട്ടുണ്ട്

സംസ്ഥാനത്ത് 29221 പേര്‍ എച്ച് ഐ വി ബാധിതര്‍; കണ്ണൂരില്‍ 1641 പേര്‍
മദ്യത്തിലൂടെ മഞ്ഞപ്പിത്തം
വിഷന്‍ സിന്‍ഡ്രോം ശ്രദ്ധിക്കണം
എച്ച്.ഐ.വിക്ക് മരുന്നുമായി ഇസ്രയേല്‍ ഗവേഷക സംഘം

      എച്ച്.ഐ.വിക്ക് മരുന്നുമായി ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ഇസ്രയാലേലില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. രോഗബാധിതനായ വ്യക്തിയിലെ വൈറസ് ബാധ എട്ടുദിവസങ്ങള്‍ക്കുള്ളില്‍ 97 ശതമാനം കുറക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടുപിടുത്തത്തിന്റെ മേന്മയായി ഇവര്‍ അവകാശപ്പെടുന്നത്. 2015 ല്‍ മാത്രം ദശലക്ഷക്കണക്കിന് ആളുകളാണ് ലോകത്തിന്റെ പലയിടങ്ങളിലായി എച്ച്.ഐ.വി വൈറസ് കാരണം മരണപ്പെട്ടതെന്നാണ് കണക്കുകള്‍ പറയുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ആണ് എച്ച്.ഐ.വി വൈറസ് ആക്രമിക്കുക. ജെറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയിലാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടന്നത്. എയ്ഡ്‌സ് രോഗികളായ പത്തുപേരുടെ രക്തസാമ്പിളുകളില്‍ പുതിയ മരുന്ന് കുത്തിവച്ചാണ് പഠനം നത്തിയത്

സംസ്ഥാനത്ത് മരുന്ന് കലക്കിയ പാല്‍ വ്യാപകമാവുന്നു
തുടര്‍ച്ചയായ ക്ഷീണം ശ്രദ്ധിക്കണം
തൊണ്ട വേദനയെ അവഗണിക്കരുത്
ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തി ചൈനീസ് മുട്ട വ്യാപകമാവുന്നു

        മലപ്പുറം: ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചൈനീസ് മുട്ട വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തെ വൈലോങ്ങരയിലും കിട്ടി. വൈലോങ്ങര മേചിരിപറമ്പിലെ മാങ്കാവില്‍ ബാലന്റെ വീട്ടിലാണ് മുട്ട ലഭിച്ചത്. കഴിഞ്ഞ ദിവസം ബാലന്‍ 10 കോഴി മുട്ടകള്‍ കടയില്‍ നിന്നും വാങ്ങിയതായിരുന്നു. ഇതില്‍ നിന്ന് പുഴുങ്ങാനായെടുത്ത രണ്ടെണ്ണം ചുടു വെള്ളത്തില്‍ ഇട്ടതോടെ പൊളിയാന്‍ തുടങ്ങി. പിന്നീട് ഓംലെറ്റ് ഉണ്ടാക്കാനായി മുട്ട പൊട്ടിച്ചപ്പോള്‍ തോടിന് ഉള്‍വശത്ത് മെഴുക് പോലെ ഉറപ്പുള്ളതായും വീട്ടുകാര്‍ക്ക് അനുഭവപ്പെട്ടു. അതിനു പുറമേ മുട്ട പൊട്ടിക്കുമ്പോള്‍ സാധാരണ പോലുളള അനുഭവമല്ലെന്നും മറിച്ച് വേഗത്തില്‍ കലങ്ങുകയായിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു. പാചകം ആരംഭിച്ചതോടെ പതഞ്ഞ് പൊങ്ങുന്ന അവസ്ഥയാണ് കാണാനായതെന്നും വീട്ടുകാര്‍ വ്യക്തമാക്കി. ഇതൊടെ തങ്ങള്‍ക്ക് ലഭിച്ച മുട്ട കൃത്രിമമായി നിര്‍മിച്ചെടുത്തതാണന്ന വീട്ടുകാരുടെ സംശയവും ഭീതിയും വര്‍ധിച്ചു. അതെ സമയം മറ്റൊരു കടയില്‍ നിന്നും വാങ്ങിയ മുട്ടക്ക് ഈ തരത്തില്‍ വ്യത്യാസം കണ്ടില്ലെന്നും ഇവര്‍ പറയുന്നു. സാധാരണ പാചകം ചെയ്യാറുള്ള ഒരു വീട്ടമ്മ ഈ മുട്ട പാചകം ചെയ്തപ്പോഴുണ്ടായ മാറ്റമാണ് വീട്ടുകാര്‍ സംഭവം ശ്രദ്ധിക്കാനിടയായത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ കുടുംബാംഗങ്ങള്‍ അയല്‍വാസികളെയും വിവരം അറിയിക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് മുട്ടയുടെ തോട് കത്തിച്ചപ്പോള്‍ മെഴുക് പോലെ കത്തി നല്ല വാസനയും അനുഭവപ്പെട്ടതായി വീട്ടുകാര്‍ വ്യക്തമാക്കി

കഞ്ചാവ് ഉപയോഗിക്കുന്നവരെ പിടികൂടാന്‍ ഇനി ഉപകരണവും

        വാഷിംഗ്ടണ്‍: കഞ്ചാവ് ഉപയോഗിക്കുന്നവരെ പിടികൂടാന്‍ ഇനി പുതിയ ഉപകരണവും. പോറ്റലൈസര്‍ എന്നാണ് ഉപകരണത്തിന്റെ പേര്. അമേരിക്കയിലെ സ്റ്റാഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കഞ്ചാവ് ഉപയോഗം പിടികൂടുന്ന ഉപകരണം കണ്ടെത്തിയത്. വാഹനമോടിക്കുന്നവരുടെ ഉമിനീര്‍ പരിശോധിച്ചാല്‍ മൂന്ന് മിനിറ്റ് കൊണ്ട് ലഹരി ഉപയോഗിച്ചോ എന്ന് വ്യക്തമാകുന്നതാണ് ഉപകരണം. നിലവില്‍ ഇത്തരത്തില്‍ പരിശോധന നടത്തുന്ന ഉപകരണങ്ങളൊന്നുമില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഷാന്‍ വാംഗ് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനൊപ്പം ലഹരിയുടെ അളവ് കൂടി കണക്കാക്കുന്നതാണ് പുതിയ ഉപകരണം

ലെഗ്ഗിംഗ്‌സിന് ഗുണത്തേക്കാളേറെ ദോഷവുമുണ്ട്

          ചെറുപ്പക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിംഗസ്. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ലെഗ്ഗിംഗ്‌സിന്റെ രൂപകല്‍പ്പനയെങ്കിലും ചുരുങ്ങിയ കാലയളവില്‍ ഇന്നു കാണുന്ന തരത്തിലുളള ലെഗ്ഗിംഗ്‌സ് വിപണിയിലെത്തി തുടങ്ങി. തണുപ്പുകാലത്ത് ചര്‍മ്മത്തിന്റെ ചൂട് നിലനിര്‍ത്താനാണ് ആദ്യകാലത്ത് ലെഗ്ഗിങ്ങ്‌സ് കൂടുതലും ഉപയോഗിച്ചിരുന്നത്. വ്യായാമം ചെയ്യുമ്പോഴും ലെഗ്ഗിങ്ങ്‌സ് ഉപയോഗപ്രദമായിരുന്നു. എന്നാല്‍ കാലക്രമേണ എല്ലാ കാലാവസ്ഥയിലും എല്ലാ അവസരത്തിലും ലെഗ്ഗിംഗ്‌സ് ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിംഗ്‌സ് യാത്രകളില്‍ വളരെ സൗകര്യപ്രദമായി തീര്‍ന്നു. ഇതിനെല്ലാമുപരിയായി ഫിറ്റ് ഇന്‍ ഷേപ്പ് എന്ന ചിന്താഗതി ശക്തിയാര്‍ജ്ജിച്ചത് ലെഗ്ഗിംഗ്‌സിന്റെ ജനപ്രിയത കൂട്ടി. കണങ്കാല്‍ വരെയുളള ലെഗ്ഗിംഗ്‌സാണ് കൂടുതല്‍ പ്രചാരത്തിലുളളതെങ്കിലും കാലുകളുടെ പകുതി നീളം വരെയുളളതും കാല്‍മുട്ട് വരെ മാത്രം എത്തുന്ന തരത്തിലുളളതുമായ ലെഗ്ഗിംഗ്‌സും ലഭ്യമാണ്. സ്പാന്‍ഡെക്‌സ് (Spandex) അഥവാ ലൈക്രാ(Lycra) എന്ന പോളീയൂറിത്തീന്‍ നാരുകളാണ് ലെഗ്ഗിങ്ങ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഇലാസ്തികത അതിനു നല്‍കുന്നത്. അഞ്ചിരട്ടി വരെ നീളം കൂട്ടി തിരികെ പഴയ നീളത്തിലെത്താനുളള കഴിവാണ് ഈ നാരുകള്‍ക്കുളളത്. സ്പാന്‍ഡെക്‌സ് നാരുകള്‍ നൈലോണ്‍, കോട്ടണ്‍, സില്‍ക്, കമ്പിളി എന്നിവയില്‍ ഏതെങ്കിലുമായി ഇഴചേര്‍ത്താണ് ലെഗ്ഗിംഗ്‌സ് ഉണ്ടാക്കുന്നത്. കാലുകളുടെ രൂപസൗകുമാര്യം എടുത്തുകാട്ടാന്‍ സഹായിക്കുന്ന ലെഗ്ഗിംഗ്‌സിന്റെ ഉപയോഗത്തെച്ചൊല്ലി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം, പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത്. ചില ലെഗ്ഗിംഗ്‌സുകളുടെ തുണി വിയര്‍പ്പ് വലിച്ചെടുക്കുന്ന തരത്തിലുളളതാണെങ്കിലും അനേകം മണിക്കൂറുകള്‍ ചര്‍മത്തോട് ചേര്‍ന്നു കിടക്കുന്ന ഇവ ചര്‍മത്തിനു മുകളിലെ വായു സഞ്ചാരത്തെ സാരമായി ബാധിക്കും. ഇതു കാരണം കാലിന്റെ ഇടുക്കുകളില്‍ വിയര്‍പ്പ് തങ്ങി നിന്ന് പൂപ്പല്‍ ബാധയുണ്ടാകാന്‍ വളരെയേറെ സാധ്യതയുണ്ട്. ഈ ഫംഗസ്ബാധയുടെ ചികിത്സയില്‍ ചര്‍മത്തിനു മുകളിലെ വായുസഞ്ചാരം പ്രധാനമാണ്. ഈ അവസ്ഥയില്‍ സ്ഥിരമായി ലെഗ്ഗിംഗ്‌സ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് ഒരു പരിഹാരം

ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം 10 കോടി കവിയും

          അടുത്ത 15 വര്‍ഷത്തിനകം ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 10 കോടി കവിയുമെന്ന് കണക്കുകള്‍. ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ടിലാണ് ആശങ്കയുണര്‍ത്തുന്ന വിവരങ്ങള്‍ ഉള്ളത്. ഇന്ത്യക്കാരില്‍ പൊണ്ണത്തടി വ്യാപകമാകുന്നതാണ് പ്രമേഹരോഗികളുടെ എണ്ണം കൂടാനിടയാക്കുന്നതെന്നാണ് ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. 2015ല്‍ ഇന്ത്യയിലെ പ്രമേഹരോഗികള്‍ 9.5 ശതമാനമായിരുന്നു. ആഗോള ശരാശരിയേക്കാള്‍ കൂടുതലാണിത്. 9 ശതമാനമാണ് ആഗോള തലത്തില്‍ പ്രമേഹരോഗികളുടെ എണ്ണം. ഈ പ്രവണത തുടരുകയാണെങ്കില്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 10.12 കോടി പ്രമേഹരോഗികളാകും ഇന്ത്യയില്‍ ഉണ്ടാകുക. പ്രമേഹ രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2000ത്തില്‍ 3.2 കോടി ആളുകളായിരുന്നു ഇന്ത്യയില്‍ പ്രമേഹരോഗികളായി ഉണ്ടായിരുന്നതെങ്കില്‍ 2013ല്‍ ഇരട്ടിയോളം വര്‍ധിച്ച് 6.3 കോടിയായി എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മുമ്പ് പോഷകാഹാരക്കുറവായിരുന്നു ഇന്ത്യ നേരിട്ടിരുന്ന പ്രതിസന്ധിയെങ്കില്‍ ഇന്നത് പ്രമേഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹരോഗികളുടെ എണ്ണം കൂടുന്നത് രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കും. യൂണിസെഫിന്റെയും ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെയും സംയുക്ത പഠനമാണ് ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ട്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.