Friday, November 16th, 2018

      കണ്ണൂര്‍ സര്‍വകലാശാല എല്‍എല്‍.ബി പ്രവേശനപരീക്ഷ റദ്ദാക്കി. സിന്‍ഡിക്കേറ്റ് നിയോഗിച്ച രണ്ടംഗ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 20ന് പാലയാട് കാമ്പസില്‍ നടന്ന പ്രവേശന പരീക്ഷ റദ്ദാക്കിയത്. പുതിയ പരീക്ഷ പരീക്ഷ കണ്‍ട്രോളറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഈമാസം 21ന് രാവിലെ 10ന് താവക്കര സര്‍വകലാശാല ആസ്ഥാനത്തെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രവേശനത്തിന് അര്‍ഹരായവരുടെ പട്ടിക 24ന് വൈകീട്ട് അഞ്ചിന് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ 27, 28 തീയതികളില്‍ പാലയാട് ലീഗല്‍ … Continue reading "എല്‍എല്‍.ബി പ്രവേശനപരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ ഈ മാസം 21ന്"

READ MORE
        കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനത്തിനു പിന്നാലെ രാജ്യത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ കറന്‍സി രഹിതമാകുന്നു. 2017 ജനുവരിമുതല്‍ ഫീസ് ഓണ്‍ലൈനായി സ്വീകരിക്കാനാണ് സിബിഎസ്ഇ സ്‌കൂളുകളുടെ നീക്കം. സിബിഎസ്സി സെക്രട്ടറി ഇമ്മാനുവല്‍ ജോസഫ് സ്‌കൂളുകള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം സംബന്ധിച്ച നിര്‍ദേശമുള്ളത്. വിദ്യാര്‍ഥികളില്‍ നിന്ന് ഫീസുള്‍പ്പെടെ ഓണ്‍ലൈനായി സ്വീകരിക്കുന്നതായിരിക്കും എളുപ്പമെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അതിനാല്‍ സ്‌കൂളുകള്‍ ഇ–പേമെന്റ് സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. ഫീസ് സ്വീകരിക്കുന്നതിനു പുറമേ മറ്റ് ആവശ്യങ്ങള്‍ക്കും ഇപേമെന്റ് സംവിധാനമൊരുക്കണമെന്നും വിദ്യാര്‍ഥികളില്‍ ഇതു സംബന്ധിച്ച് അറിവുണ്ടാക്കണമെന്നും … Continue reading "സിബിഎസ്ഇ സ്‌കൂളുകള്‍ കറന്‍സി രഹിതമാകുന്നു"
        തിരു: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ജനുവരിയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനിലെ പ്രോഗ്രാമുകളിലേക്ക് ഫൈനില്ലാതെ അപേക്ഷിക്കാനുള്ള അവസാനതീയതി 30വരെ നീട്ടി. വിവരങ്ങള്‍ www.ignou.ac.in ല്‍ ലഭ്യമാണ്. വിദൂരവിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര, പിജി ഡിപ്ലോാമ, ഡിപ്ലോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എംഎ, എംസിഎ, എംകോം, എംഎല്‍ഐഎസ്, എംഎസ്സി, ബിഎ, ബികോം, ബിസിഎ, ബിഎസ്സി, ബിഎല്‍ഐഎസ്, ബിഎസ്ഡബ്‌ള്യു, വിവിധ വിഷയങ്ങളില്‍ പിജി ഡിപ്‌ളോമ, ഡിപ്‌ളോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കാണ് … Continue reading "ഇഗ്നോ; അപേക്ഷ 30 വരെ"
      ജയലളിതയോടുള്ള ആദര സൂചകമായി കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. കേരള, എം.ജി, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍, ആരോഗ്യ, കുസാറ്റ് സര്‍വകലാശാലകളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. സബ് ജില്ലാ സ്‌കൂള്‍ കലോല്‍സവങ്ങള്‍ മാറ്റിവെച്ചതായി ഡി.പി.ഐ അറിയിച്ചു.
        സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് മൂന്നുമാസത്തിനകം തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ദേശീയ യോഗനയം, ഒന്നുമുതല്‍ എട്ടാം ക്ലാസ് വരെ രാജ്യവ്യാപകമായി യോഗ നിര്‍ബന്ധമാക്കല്‍ എന്നീ വിഷയങ്ങളിലാണ് തീരുമാനമെടുക്കേണ്ടത്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് യോഗയും ആരോഗ്യവിദ്യാഭ്യാസവും എന്ന വിഷയത്തില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കിനല്‍കാന്‍ മാനവവിഭവശേഷി മന്ത്രാലയം, എന്‍.സി.ഇ.ആര്‍.ടി., എന്‍.സി.ടി.ഇ., സി.ബി.എസ്.ഇ. എന്നിവയ്ക്ക് നിര്‍ദേശം നല്‍കണമെന്നാണ് പൊതു താല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യം. ജീവിക്കാനുള്ള അവകാശം, തുല്യത, വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവ മുന്‍നിര്‍ത്തി ഇക്കാര്യം … Continue reading "സ്‌കൂളില്‍ യോഗ; തീരുമാനം മൂന്നുമാസത്തിനകം"
        സ്‌കൂളുകള്‍ ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്ഥാപനങ്ങളില്‍ പല്‍സ്റ്റിക് ഉപയോഗം വിലക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനുള്ള തീരുമാനത്തത്തെുടര്‍ന്നാണിത്. പല്‍സ്റ്റിക് ഉപയോഗിച്ചുള്ള ബാനര്‍, കൊടിതോരണങ്ങള്‍ എന്നിവ ഒഴിവാക്കണം. യോഗങ്ങളില്‍ കുടിവെള്ളം നല്‍കുന്നതിന് പല്‍സ്റ്റിക് ഗ്ലാസ് പാടില്ല. സ്റ്റീല്‍, ചില്ല് ഗല്‍സുകള്‍ മാത്രം ഉപയോഗിക്കാം. പൊതുവേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും പാടില്ല. അതിഥികളെ സ്വീകരിക്കുമ്പോഴും സ്വാഗതം ആശംസിക്കുമ്പോഴും നല്‍കുന്ന ബൊക്കെകള്‍ പല്‍സ്റ്റിക് കൊണ്ട് പൊതിഞ്ഞവയാകരുത്. അതിഥികള്‍ക്ക് പൂവോ ചെറിയ … Continue reading "സ്‌കൂളുകള്‍ ഇനി പ്ലാസ്റ്റിക് മുക്തം"
      കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന 2016-17 അധ്യയനവര്‍ഷത്തേക്ക് വിവിധ യുജി കോഴ്‌സുകളിലേക്ക് 500 രൂപ പിഴയോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തീയതി 23 വരെ നീട്ടി. വിവിധ പിജി കോഴ്‌സുകളിലേക്ക് 100 രൂപ പിഴയോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തീയതി 26 വരെയും നീട്ടി. അപേക്ഷാ ഫോമും ഒപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഹോം പേജില്‍ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍/ജനസേവന കേന്ദ്രങ്ങള്‍/എസ്ബിടി ഓണ്‍ലൈന്‍ എന്നീ രീതിയില്‍ … Continue reading "കാലിക്കറ്റ് സര്‍വകലാശാല യുജി കോഴ്‌സ് അപേക്ഷാ തീയതി നീട്ടി"
    തിരു: രണ്ടു മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനം ജസ്റ്റീസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരേയാണ് നടപടി. ഇവിടെ നടത്തിയ പ്രവേശന പ്രക്രിയ സുതാര്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി. ഇതോടെ ഈ രണ്ടു കോളജുകളില്‍ നിന്നായി പ്രവേശനം നേടിയ 150 ഓളം കുട്ടികളുടെ ഭാവി പ്രതിസന്ധിയിലായി.

LIVE NEWS - ONLINE

 • 1
  22 mins ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 2
  2 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 3
  2 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 4
  3 hours ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 5
  3 hours ago

  ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

 • 6
  3 hours ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

 • 7
  3 hours ago

  ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

 • 8
  4 hours ago

  വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

 • 9
  5 hours ago

  വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍പന നടത്തി മടങ്ങയ 2 യുവാക്കള്‍ പിടിയില്‍