Thursday, January 17th, 2019

      കണ്ണൂര്‍: സ്‌കൂള്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് നിരോധിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. സിബിഎസ് സി, ഐസിഎസ് ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ ഗവ. എയ്ഡഡ്, അണ്‍എയ്ഡഡ്, ലോവര്‍ പ്രൈമറി, അപ്പര്‍പ്രൈമറി ഹൈസ്‌കൂളുകളിലും അവധിക്കാലത്ത് ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പാക്കണം. ഡയറക്ടറുടെ മുന്‍വര്‍ഷങ്ങളിലെ സര്‍ക്കുലര്‍ കൂടാതെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രത്യേകം ഉറപ്പ് വരുത്തണമെന്ന് സര്‍ക്കാറിനോട് … Continue reading "അവധിക്കാല ക്ലാസുകള്‍; അച്ചടക്കം പഠിപ്പിക്കേണ്ടിവരും"

READ MORE
        മെഡിക്കല്‍ പ്രവേശനത്തിനുള്ള ഒറ്റപ്രവേശന പരീക്ഷ (നീറ്റ്) മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ വിദ്യാര്‍ത്ഥികളുടെ ആശങ്കയകന്നു. പരീക്ഷയ്ക്ക് മൂന്നാഴ്ച മാത്രം ശേഷിക്കേയായിരുന്നു തീയതി തര്‍ക്കം കോടതി കയറിയത്. നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 വയസായി നിജപ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നീറ്റ് പരീക്ഷക്ക് പ്രായപരിധി ബാധകമല്ലെന്ന ഉത്തരവ് ഈ മാസം ആദ്യമാണ് പ്രാബല്യത്തില്‍ വന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിന് മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് സങ്കല്‍പ്പ് … Continue reading "നീറ്റ് പരീക്ഷ മെയ് ഏഴിന് തന്നെ"
        ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ ചെന്നെ ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലുള്ള ഏഴ് ക്യമ്പസുകളിലും മാരിടൈം, നോട്ടിക്കല്‍ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്(ഐഎംയുസിഇടി) മെയ് 27ന് നടത്തും. ബിടെക് മറൈന്‍ എന്‍ജിനിയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിങ്, ബിഎസ്സി ഷിപ്പ്ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍, ബിഎസ്സി നോട്ടിക്കല്‍ സയന്‍സ്, ബിഎസ്സി മാരിടൈം സയന്‍സ്, ഡിഎന്‍എസ് പാസായവര്‍ക്കുള്ള ലാറ്ററല്‍ എന്‍ട്രി ബിഎസ്സി നോട്ടിക്കല്‍ സയന്‍സ്, എന്നിവയാണ് ബിരുദ കോഴ്‌സുകള്‍. ഇന്ത്യന്‍ മാരിടൈം … Continue reading "ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല എന്‍ട്രന്‍സ് മെയ് 27ന്"
      2017 ഏപ്രില്‍ എട്ട് മുതല്‍ 12 വരെ ഖത്തറില്‍ നടക്കുന്ന നാലാം ഖത്തര്‍ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ത്ഥി ഡിബേറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശീലനം കാലിക്കറ്റ് സര്‍വകലാശാലയില്‍ ആരംഭിച്ചു. ഇന്നത്തെ സംവാദകര്‍ നാളത്തെ നേതാക്കള്‍ എന്ന ആശയത്തില്‍ ഖത്തര്‍ ഫൗണ്ടേഷനാണ് കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പരിപാടി സംഘടിപ്പിച്ചു വരുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്തുള്ള ഡിബേറ്റ് അക്കാദമിയില്‍ വെച്ച് പരിശീലനം നല്‍കാറുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്നും ഖത്തര്‍ … Continue reading "അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ത്ഥി ഡിബേറ്റ്"
      ന്യൂഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 23 സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ റിപ്പോര്‍ട്ട്. സാങ്കേതിക വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന അംഗീകാരമില്ലാത്ത 279 കോളജുകളുടെ വിശദാംശങ്ങള്‍ ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡുക്കേഷനും പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന വാര്‍ഷിക അവലോകനത്തിലാണ് യു ജി സിയും എ ഐ സി ടിയും വ്യാജന്‍മാരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തലസ്ഥാനമായ ഡല്‍ഹി തന്നെയാണ് മുന്‍പന്തിയില്‍. … Continue reading "രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍"
    കണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികള്‍ പഠന ചൂടില്‍. അത്യുഷ്ണത്തിനും കത്തുന്ന പകല്‍ ചൂടിനുമൊപ്പം പരീക്ഷക്കുള്ള അവസാന മിനുക്കുപണികളിലാണ് കുട്ടികളും രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റുകളുമെല്ലാം. ചൂടിന്റെ അസ്വസ്ഥതകള്‍ അസഹ്യമാണെങ്കിലും എല്ലാം സഹിച്ച് നല്ല ഭാവി ലക്ഷ്യം വെച്ചുള്ള പഠനത്തിരക്കുകളിലാണ് വിദ്യാര്‍ത്ഥികള്‍. എല്‍ കെ ജി മുതല്‍ക്കുള്ള പഠനത്തിന്റെ നെല്ലും പതിരും തിരിക്കുന്ന പരീക്ഷണ ഘട്ടമാണിത്. ജീവിതത്തിന്റെ വഴിത്തിരിവ് ഒരു പക്ഷെ ഇത് തന്നെയാവും. എങ്ങനെയെങ്കിലും പാസായാലും ഇന്ന് രക്ഷയില്ല. … Continue reading "ഇത് പരീക്ഷക്കാലം; വിദ്യാര്‍ത്ഥികള്‍ പഠനച്ചൂടില്‍"
        കണ്ണൂര്‍: ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. വിവിധ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ എത്തിക്കുന്നതിന് മുന്നോടിയായി തരം തിരിക്കല്‍ ജോലി പൂര്‍ത്തിയായി. ഇന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ മാറ്റിവരികയാണ്. പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ചാണ് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ചോദ്യപേപ്പറുകളുടെ തരംതിരിക്കല്‍ നടത്തിയത്. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലെ 204 സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിനുള്ള ചോദ്യ പേപ്പറുകളും ഉത്തരമെഴുതുന്നതിനുള്ള കടലാസും മറ്റ് അനുബന്ധ സാമഗ്രികളുമാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. അടുത്ത … Continue reading "എസ് എസ് എല്‍ സി: ചോദ്യപേപ്പര്‍ തരം തിരിക്കല്‍ പൂര്‍ത്തിയായി"
      കണ്ണൂര്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഗവ. കോളേജ്, കാസര്‍കോട്, ജിപിഎം ഗവ. കോളേജ്, മഞ്ചേശ്വരം, എന്‍എഎസ് കോളേജ്, കാഞ്ഞങ്ങാട്, സെന്റ് പയസ് ടെന്‍ത്ത് കോളേജ്, രാജപുരം. ഇകെഎന്‍എം ഗവ. കോളേജ്, എളേരിത്തട്ട് എന്നിവ പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെയും ഗവ. കോളേജ്, കാസര്‍കോട്്, ജിപിഎം ഗവ. കോളേജ്, മഞ്ചേശ്വരം, എന്‍എഎസ് കോളേജ്, കാഞ്ഞങ്ങാട് എന്നിവ പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാം വര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ (പ്രിലിമിനറി) വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ … Continue reading "ഒന്നാം വര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ"

LIVE NEWS - ONLINE

 • 1
  11 hours ago

  അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

 • 2
  13 hours ago

  കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

 • 3
  15 hours ago

  കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

 • 4
  15 hours ago

  വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

 • 5
  18 hours ago

  ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

 • 6
  19 hours ago

  വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

 • 7
  20 hours ago

  ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

 • 8
  20 hours ago

  വേദനയോടെ സാമുവല്‍ കുറിക്കുന്നു…

 • 9
  20 hours ago

  വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം