Wednesday, September 19th, 2018

        സ്വന്തം ലേഖകന്‍ കണ്ണൂര്‍: മധ്യവേനലവധിക്കാലത്ത് പൊതുവിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും പണം കൊള്ളയടിക്കാനുള്ള വഴിയൊരുക്കിയതായി ആക്ഷേപം. വെള്ളത്തിന്റെ ലഭ്യതക്കുറവും കടുത്ത ചൂടുമെല്ലാം മുന്‍നിര്‍ത്തിയാണ് അവധിക്കാലത്തെ അധ്യയനത്തിന് സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടത്. എന്നാല്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ സെന്ററുകളിലും ട്യൂഷന്‍ സെന്ററുകളിലും നിര്‍ബാധം ക്ലാസുകള്‍ നടക്കുകയാണ്. ജലക്ഷാമം ചൂണ്ടിക്കാട്ടിയാണ് ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സ്‌കൂളുകളിലെ ടോയ്‌ലറ്റുകളില്‍ ആവശ്യത്തിന് വെള്ളം ഉണ്ടാകില്ലെന്നും കുടിക്കാന്‍ ആവശ്യമായ വെള്ളം … Continue reading "പൊതുവിദ്യാലയങ്ങളില്‍ പഠനം പാടില്ല, ട്യൂഷന്‍ സെന്ററുകള്‍ക്ക് എന്തുമാകാം"

READ MORE
            തിരു: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷഈ മാസം എട്ടു മുതല്‍ 22 വരെ നല്‍കാം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. 10ാം ക്ലാസ് ഫലം മേയ് 20നകം വരുമെന്നാണ് സൂചന. ഇവരുടെ ഫലം വൈകിയാല്‍ ഈ വിഭാഗത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് സംസ്ഥാന സിലബസിലേക്കു മാറുന്നതിന് ചെറിയ പ്രയാസം നേരിടും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് 12നും നടത്തി 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സിലബസില്‍നിന്ന് … Continue reading "പ്ലസ് വണ്‍; എ്ട്ടുമുതല്‍ അപേക്ഷിക്കാം"
  തിരു: 2016-17 വര്‍ഷത്തെ എസ്.എസ്.എല്‍.എസി ഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയശതമാനത്തില്‍ കുറവുണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 96.59 ശതമാനം വിജയമുണ്ടായിരുന്നു. 1174 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. ഇതില്‍ 405 സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം 397 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായിരുന്നു നൂറുമേനി. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി നൂറുമേനി നേടിയ സര്‍ക്കാര്‍ വിദ്യാലയം ചാലപ്പുറം … Continue reading "എസ്എസ്എല്‍സി; 95. 9 ശതമാനം വിജയം"
      കണ്ണൂര്‍: സ്‌കൂള്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് നിരോധിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. സിബിഎസ് സി, ഐസിഎസ് ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ ഗവ. എയ്ഡഡ്, അണ്‍എയ്ഡഡ്, ലോവര്‍ പ്രൈമറി, അപ്പര്‍പ്രൈമറി ഹൈസ്‌കൂളുകളിലും അവധിക്കാലത്ത് ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പാക്കണം. ഡയറക്ടറുടെ മുന്‍വര്‍ഷങ്ങളിലെ സര്‍ക്കുലര്‍ കൂടാതെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രത്യേകം ഉറപ്പ് വരുത്തണമെന്ന് സര്‍ക്കാറിനോട് … Continue reading "അവധിക്കാല ക്ലാസുകള്‍; അച്ചടക്കം പഠിപ്പിക്കേണ്ടിവരും"
        കോഴിക്കോട്: മേയ് 2, 3 തീയതികളില്‍ നടത്തേണ്ട കാലിക്കറ്റ് സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, ബിടെക്, മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.
      സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളില്‍ പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കന്നു. ഈ തീരുമാനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തത്വത്തില്‍ അംഗീകാരം നല്‍കി. അതേസമയം,ഹിന്ദി നിര്‍ബന്ധമാക്കുന്നത് സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കുമെന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റി 117 നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. ഇതില്‍ ഭൂരിഭാഗവും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. ദൂരദര്‍ശനിലും ആള്‍ ഇന്ത്യ റേഡിയോയിലും ഹിന്ദി പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് സമയപരിധി … Continue reading "സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദി നിര്‍ബന്ധം"
        മെഡിക്കല്‍ പ്രവേശനത്തിനുള്ള ഒറ്റപ്രവേശന പരീക്ഷ (നീറ്റ്) മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ വിദ്യാര്‍ത്ഥികളുടെ ആശങ്കയകന്നു. പരീക്ഷയ്ക്ക് മൂന്നാഴ്ച മാത്രം ശേഷിക്കേയായിരുന്നു തീയതി തര്‍ക്കം കോടതി കയറിയത്. നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 വയസായി നിജപ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നീറ്റ് പരീക്ഷക്ക് പ്രായപരിധി ബാധകമല്ലെന്ന ഉത്തരവ് ഈ മാസം ആദ്യമാണ് പ്രാബല്യത്തില്‍ വന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിന് മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് സങ്കല്‍പ്പ് … Continue reading "നീറ്റ് പരീക്ഷ മെയ് ഏഴിന് തന്നെ"
        ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ ചെന്നെ ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലുള്ള ഏഴ് ക്യമ്പസുകളിലും മാരിടൈം, നോട്ടിക്കല്‍ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്(ഐഎംയുസിഇടി) മെയ് 27ന് നടത്തും. ബിടെക് മറൈന്‍ എന്‍ജിനിയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിങ്, ബിഎസ്സി ഷിപ്പ്ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍, ബിഎസ്സി നോട്ടിക്കല്‍ സയന്‍സ്, ബിഎസ്സി മാരിടൈം സയന്‍സ്, ഡിഎന്‍എസ് പാസായവര്‍ക്കുള്ള ലാറ്ററല്‍ എന്‍ട്രി ബിഎസ്സി നോട്ടിക്കല്‍ സയന്‍സ്, എന്നിവയാണ് ബിരുദ കോഴ്‌സുകള്‍. ഇന്ത്യന്‍ മാരിടൈം … Continue reading "ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല എന്‍ട്രന്‍സ് മെയ് 27ന്"

LIVE NEWS - ONLINE

 • 1
  2 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 2
  3 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 3
  4 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 4
  5 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 5
  7 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 6
  7 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 7
  7 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 8
  8 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 9
  8 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല