Thursday, April 25th, 2019

കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഫീസ്‌ വര്‍ധിപ്പിച്ചതു ഹൈക്കോടതി തടഞ്ഞു. കേന്ദ്രീയ വിദ്യാലയ പേരന്റ്‌സ്‌ അസോസിയേഷനു വേണ്ടി സെക്രട്ടറി കൊച്ചി പനയപ്പള്ളി ജോര്‍ജ്‌ ഫെലിക്‌സ്‌ ആന്റണി സമര്‍പ്പിച്ച ഹര്‍ജിയിലാണു കേരളാ ഹൈക്കോടതി ജസ്‌റ്റിസ്‌ പി. ആര്‍. രാമചന്ദ്രമേനോന്റെ ഉത്തരവ്‌. വിദ്യാലയ വികാസ്‌ നിധിയെന്ന പേരില്‍ ഫീസ്‌ കുത്തനെ വര്‍ധിപ്പിച്ചത്‌ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തസ്സത്തയ്‌ക്കു നിരക്കുന്നതല്ലെന്ന്‌ ആരോപിച്ചാണു ഹര്‍ജി. 

READ MORE
കേരളത്തിലെ എന്‍ജിനിയറിങ്‌, ആര്‍ക്കിടെക്‌ചര്‍, എംബിബിഎസ്‌/ബിഡിഎസ്‌ ഒഴികെ മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്‌. 30ന്‌ പകല്‍ മൂന്നുവരെ ഓപ്‌ഷന്‍ രജിസ്റ്റര്‍ ചെയ്യാം. ഓപ്‌ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രധിക്കേണ്ട കാര്യങ്ങള്‍: 1. താല്‍പ്പര്യമുള്ള ഓപ്‌ഷനുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്യുക. ഒരു ഓപ്‌ഷന്‍ അനുവദിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥി അത്‌ സ്വീകരിക്കേണ്ടതാണ്‌. സ്വീകരിച്ചില്ലെങ്കില്‍ നഷ്ടപ്പെടുമെന്നു മാത്രമല്ല, അലോട്ട്‌മെന്റ്‌ പ്രക്രിയയില്‍നിന്നുതന്നെ പുറത്താകും. 2. രജിസ്റ്റര്‍ ചെയ്യുന്ന ഓപ്‌ഷനുകളിലേക്കു മാത്രമേ വിദ്യാര്‍ഥിയെ പരിഗണിക്കുകയുള്ളു. 3. ഏറ്റവുമധികം ആഗ്രഹമുള്ള ഓപ്‌ഷന്‍, ഒന്നാം ഓപ്‌ഷനായി കണക്കാക്കണം. അതു … Continue reading "പ്രൊഫഷണല്‍ കോഴ്‌സ്‌ ഓപ്‌ഷന്‍ 30ന്‌ വരെ രജിസ്റ്റര്‍ ചെയ്യാം"
തൊഴില്‍ സാധ്യതയുള്ള ഉപരിപഠനത്തിനും ട്രെയിനിങ്ങിനും 40% അംഗവൈകല്യമുള്ളവര്‍ക്ക്‌ 4% മാത്രം വാര്‍ഷിക പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്‌പയ്‌ക്ക്‌ അവസരം. വൈകല്യമുള്ള പെണ്‍കുട്ടികള്‍ 3.5% പലിശനല്‍കിയാല്‍ മതി. കോളജ്‌, പുസ്‌തകങ്ങള്‍, ഹോസ്‌റ്റല്‍, പരീക്ഷ, ലാബ്‌ ഫീസ്‌, ലൈബ്രറി, കോഷന്‍ ഡിപ്പോസിറ്റ്‌, പഠനോപകരണങ്ങള്‍, ബില്‍ഡിങ്‌ ഫണ്ട്‌, റീഫണ്ടബിള്‍ഡിപ്പോസിറ്റ്‌ (ഇത്‌ മുഴുവന്‍ കോഴ്‌സിനു നല്‍കേണ്ട ഫീസിന്റെ 10% ല്‍ കവിയരുത്‌), വിദേശപഠനത്തിനു യാത്രച്ചെലവ്‌, കോഴ്‌സിനാവശ്യമെങ്കില്‍ കമ്പ്യൂട്ടര്‍, പ്രോജക്‌റ്റ്‌ വര്‍ക്‌, ഇരുചക്രവാഹനം, സ്‌റ്റഡി ടൂര്‍, എന്നിവയ്‌ക്കെല്ലാം കടം കിട്ടും. ഇന്ത്യയിലെ പഠനത്തിന്‌ 10 … Continue reading "NHFDC വിദ്യാഭ്യാസ വായ്‌പ"
കാലിക്കറ്റ്‌ സര്‍വകലാശാല സൈക്കോളജി എം.എസ്സി അപൈ്‌ളഡ്‌ സൈക്കോളജി പ്രവേശത്തിന്‌ അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25 വരെ നീട്ടി. താല്‍പര്യമുള്ളവര്‍ www.universtiyofcalicut.info എന്ന വെബ്‌സൈറ്റില്‍ അപേക്ഷിച്ച്‌ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും ഡിപാര്‍ട്‌മെന്‍റ്‌ ഓഫ്‌ സൈക്കോളജി, യൂനിവേഴ്‌സിറ്റി ഓഫ്‌ കാലിക്കറ്റ്‌, കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി പി.ഒ, മലപ്പുറം – 673635 എന്ന വിലാസത്തില്‍ ജൂണ്‍ 25ന്‌ മുമ്പ്‌ ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷകര്‍ ജൂലൈ ഒന്നിന്‌ രാവിലെ 10 മണിക്ക്‌ സര്‍വകലാശാല സൈക്കോളജി പഠനവകുപ്പില്‍ ഹാജരാകണം. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവ … Continue reading "കാലിക്കറ്റ്‌ എം.എസ്സി അപൈ്‌ളഡ്‌ സൈക്കോളജി : ജൂണ്‍ 25 വരെ നീട്ടി"
തിരു: എന്‍ജിനീയറിങ്‌ പ്രവേശപരീക്ഷയുടെ റാങ്ക്‌ ലിസ്റ്റ്‌ ഇന്ന്‌ പ്രസിദ്ധീകരിക്കും. ഉച്ചക്ക്‌ 12.30ന്‌ സെക്രട്ടേറിയറ്റ്‌ പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്‌ റാങ്കുകള്‍ പ്രഖ്യാപിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്സ്‌ എന്നിവയില്‍ ലഭിച്ച മാര്‍ക്ക്‌ കൂടി ചേര്‍ത്ത റാങ്ക്‌പട്ടികയാണ്‌ പ്രസിദ്ധീകരിക്കുക. www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക്‌ ലിസ്റ്റ്‌ ലഭ്യമാകും. 
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഫിസിക്‌സ് പഠനവകുപ്പ് എം.എസ്സി റേഡിയേഷന്‍ ഫിസിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി ജൂണ്‍ 29. അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധരേഖകള്‍ സഹിതം കോഓഡിനേറ്റര്‍, എം.എസ്സി റേഡിയേഷന്‍ ഫിസിക്‌സ്, ഡിപാര്‍ട്‌മെന്റ് ഓഫ് ഫിസിക്‌സ്, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി (പി.ഒ), കോഴിക്കോട് – 673 635 എന്ന വിലാസത്തില്‍ ജൂണ്‍ 30ന് മുമ്പായി സമര്‍പ്പിക്കണം. പ്രവേശ പരീക്ഷ ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ഫിസിക്‌സ് ഡിപാര്‍ട്‌മെന്റില്‍ നടത്തും.
ചെന്നൈ: ചെന്നൈ റീജ്യനിലെ സി.ബി.എസ്‌.ഇ. പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രപ്രദേശ്‌, പുതുച്ചേരി, ലക്ഷദ്വീപ്‌ എന്നിവ ഉള്‍പ്പെടുന്നതാണ്‌ ചെന്നൈ റീജ്യന്‍. കേരളത്തില്‍ പരീക്ഷയെഴുതിയ 92.90 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടി. സി.ബി.എസ്‌.ഇ പത്താം ക്ലാസ്‌ പരീക്ഷാഫലം ഞായറാഴ്‌ച പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ 99.97 ശതമാനവും ലക്ഷദ്വീപില്‍ 100 ശതമാനവും ആയിരുന്നു വിജയം.
ന്യൂഡല്‍ഹി : ഐ എ എസ് പരീക്ഷയില്‍ മലയാളികളുടെ അഭിമാനമായി മാറിയ ഹരിതക്ക് ലഭിച്ചത് 53 ശതമാനം മാര്‍ക്ക്. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ചരിത്രത്തില്‍ ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയുടെ മാര്‍ക്ക് പരസ്യപ്പെടുത്തിയത്. 2250 മാര്‍ക്കില്‍ ഹരിതക്ക് ലഭിച്ചത് 1193 മാര്‍ക്ക്. എഴുത്ത് പരീക്ഷയില്‍ 1013മാര്‍ക്കും അഭിമുഖത്തില്‍ 180 മാര്‍ക്കുമാണ് ഹരിതയുടെ നേട്ടം. അമ്പത് ശതമാനത്തിലധികം മാര്‍ക്ക് നേടിയ നാല് പേരില്‍ മൂന്നു പേരും മലയാളികളാണ്. രണ്ടാം റാങ്ക് ലഭിച്ച ഡോ.ശ്രീറാം വെങ്കിട്ടരാമന് ആകെ 1149 … Continue reading "സിവില്‍ സര്‍വീസ് പരീക്ഷ : ഹരിതക്ക് ലഭിച്ചത് 53 ശതമാനം മാര്‍ക്ക്"

LIVE NEWS - ONLINE

 • 1
  33 mins ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 2
  33 mins ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 3
  54 mins ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 4
  55 mins ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 5
  1 hour ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 6
  2 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 7
  2 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

 • 8
  3 hours ago

  കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

 • 9
  3 hours ago

  ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം