Monday, September 24th, 2018

ന്യുഡല്‍ഹി : ദേശീയതലത്തില്‍ ഏകീകൃത മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷ (നീറ്റ്) നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം സുപ്രീം കോടതി തള്ളി. നിര്‍ദേശത്തിന് നിയമസാധുതയില്ലെന്ന് സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. അതാതു സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും പ്രവേശന പരീക്ഷ നടത്താമെന്നും ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പരീക്ഷയുടെ നിലവാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് തീരുമാനിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, ഹരജി പരിഗണിച്ച ബെഞ്ചില്‍ ഭിന്നാഭിപ്രായവും ഉയര്‍ന്നു. രണ്ട് ജഡ്ജിമാര്‍ … Continue reading "ഏകീകൃത മെഡിക്കല്‍ പരീക്ഷ വേണ്ട : സുപ്രീംകോടതി"

READ MORE
കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഫീസ്‌ വര്‍ധിപ്പിച്ചതു ഹൈക്കോടതി തടഞ്ഞു. കേന്ദ്രീയ വിദ്യാലയ പേരന്റ്‌സ്‌ അസോസിയേഷനു വേണ്ടി സെക്രട്ടറി കൊച്ചി പനയപ്പള്ളി ജോര്‍ജ്‌ ഫെലിക്‌സ്‌ ആന്റണി സമര്‍പ്പിച്ച ഹര്‍ജിയിലാണു കേരളാ ഹൈക്കോടതി ജസ്‌റ്റിസ്‌ പി. ആര്‍. രാമചന്ദ്രമേനോന്റെ ഉത്തരവ്‌. വിദ്യാലയ വികാസ്‌ നിധിയെന്ന പേരില്‍ ഫീസ്‌ കുത്തനെ വര്‍ധിപ്പിച്ചത്‌ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തസ്സത്തയ്‌ക്കു നിരക്കുന്നതല്ലെന്ന്‌ ആരോപിച്ചാണു ഹര്‍ജി. 
തിരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ചില്‍ പഞ്ചവത്സര ബി എസ്‌, എം എസ്‌ കോഴ്‌സിലേക്ക്‌ അപേക്ഷിക്കാം. തിരുവനന്തപുരം, പുണെ, കൊല്‍ക്കത്ത, മൊഹാലി, ഭോപാലിലും പ്രവര്‍ത്തിക്കുന്ന 5 വര്‍ഷ കോഴ്‌സുകളിലേക്കു അപേക്ഷകള്‍ ക്ഷണിച്ചു. IISERല്‍ പ്ലസ്‌ടുവിനുശേഷം അടിസ്ഥാനശാസ്‌ത്രത്തില്‍ വിപുലമായ ഉപരിപഠനത്തിനുവേണ്ടി ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തെ ഗവേഷണവുമായി ബന്ധിപ്പിക്കുന്നതാണ്‌ ഐസറിലെ കോഴ്‌സുകള്‍. ഓണ്‍ലൈനായി വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. കൂടുതല്‍ വിവരം www.iisertvm.ac.in വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. PH: 04712597459/2597438 
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌ സിറ്റിയുടെ 2013 ജൂലൈയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌, ഡിപ്ലോമ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ, ഡിഗ്രി മാസ്‌റ്റര്‍ ഡിഗ്രി ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം കോഴ്‌സുകളിലേയ്‌ക്ക്‌ പിഴ കൂടാതെ അപേക്‌ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. 500 രൂപയും പിഴയോടുകൂടി ജൂലൈ 31 വരെയും ഇഗ്നോ കോഴ്‌സുകള്‍ക്ക്‌ അപേക്‌ഷിക്കാവുന്നതാണ്‌. ഇഗ്നോ കോഴ്‌സ്‌ പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇഗ്നോ മേഖലാ കേന്ദ്രം കലൂര്‍ പി.ഒ കൊച്ചി 682 017 എന്ന വിലാസത്തിലോ 0484-234020 … Continue reading "ഇഗ്നോ അഡ്‌മിഷന്‍ ജൂണ്‍ 30 വരെ നീട്ടി"
കേരളത്തിലെ എന്‍ജിനിയറിങ്‌, ആര്‍ക്കിടെക്‌ചര്‍, എംബിബിഎസ്‌/ബിഡിഎസ്‌ ഒഴികെ മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്‌. 30ന്‌ പകല്‍ മൂന്നുവരെ ഓപ്‌ഷന്‍ രജിസ്റ്റര്‍ ചെയ്യാം. ഓപ്‌ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രധിക്കേണ്ട കാര്യങ്ങള്‍: 1. താല്‍പ്പര്യമുള്ള ഓപ്‌ഷനുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്യുക. ഒരു ഓപ്‌ഷന്‍ അനുവദിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥി അത്‌ സ്വീകരിക്കേണ്ടതാണ്‌. സ്വീകരിച്ചില്ലെങ്കില്‍ നഷ്ടപ്പെടുമെന്നു മാത്രമല്ല, അലോട്ട്‌മെന്റ്‌ പ്രക്രിയയില്‍നിന്നുതന്നെ പുറത്താകും. 2. രജിസ്റ്റര്‍ ചെയ്യുന്ന ഓപ്‌ഷനുകളിലേക്കു മാത്രമേ വിദ്യാര്‍ഥിയെ പരിഗണിക്കുകയുള്ളു. 3. ഏറ്റവുമധികം ആഗ്രഹമുള്ള ഓപ്‌ഷന്‍, ഒന്നാം ഓപ്‌ഷനായി കണക്കാക്കണം. അതു … Continue reading "പ്രൊഫഷണല്‍ കോഴ്‌സ്‌ ഓപ്‌ഷന്‍ 30ന്‌ വരെ രജിസ്റ്റര്‍ ചെയ്യാം"
തൊഴില്‍ സാധ്യതയുള്ള ഉപരിപഠനത്തിനും ട്രെയിനിങ്ങിനും 40% അംഗവൈകല്യമുള്ളവര്‍ക്ക്‌ 4% മാത്രം വാര്‍ഷിക പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്‌പയ്‌ക്ക്‌ അവസരം. വൈകല്യമുള്ള പെണ്‍കുട്ടികള്‍ 3.5% പലിശനല്‍കിയാല്‍ മതി. കോളജ്‌, പുസ്‌തകങ്ങള്‍, ഹോസ്‌റ്റല്‍, പരീക്ഷ, ലാബ്‌ ഫീസ്‌, ലൈബ്രറി, കോഷന്‍ ഡിപ്പോസിറ്റ്‌, പഠനോപകരണങ്ങള്‍, ബില്‍ഡിങ്‌ ഫണ്ട്‌, റീഫണ്ടബിള്‍ഡിപ്പോസിറ്റ്‌ (ഇത്‌ മുഴുവന്‍ കോഴ്‌സിനു നല്‍കേണ്ട ഫീസിന്റെ 10% ല്‍ കവിയരുത്‌), വിദേശപഠനത്തിനു യാത്രച്ചെലവ്‌, കോഴ്‌സിനാവശ്യമെങ്കില്‍ കമ്പ്യൂട്ടര്‍, പ്രോജക്‌റ്റ്‌ വര്‍ക്‌, ഇരുചക്രവാഹനം, സ്‌റ്റഡി ടൂര്‍, എന്നിവയ്‌ക്കെല്ലാം കടം കിട്ടും. ഇന്ത്യയിലെ പഠനത്തിന്‌ 10 … Continue reading "NHFDC വിദ്യാഭ്യാസ വായ്‌പ"
കാലിക്കറ്റ്‌ സര്‍വകലാശാല സൈക്കോളജി എം.എസ്സി അപൈ്‌ളഡ്‌ സൈക്കോളജി പ്രവേശത്തിന്‌ അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25 വരെ നീട്ടി. താല്‍പര്യമുള്ളവര്‍ www.universtiyofcalicut.info എന്ന വെബ്‌സൈറ്റില്‍ അപേക്ഷിച്ച്‌ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും ഡിപാര്‍ട്‌മെന്‍റ്‌ ഓഫ്‌ സൈക്കോളജി, യൂനിവേഴ്‌സിറ്റി ഓഫ്‌ കാലിക്കറ്റ്‌, കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി പി.ഒ, മലപ്പുറം – 673635 എന്ന വിലാസത്തില്‍ ജൂണ്‍ 25ന്‌ മുമ്പ്‌ ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷകര്‍ ജൂലൈ ഒന്നിന്‌ രാവിലെ 10 മണിക്ക്‌ സര്‍വകലാശാല സൈക്കോളജി പഠനവകുപ്പില്‍ ഹാജരാകണം. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവ … Continue reading "കാലിക്കറ്റ്‌ എം.എസ്സി അപൈ്‌ളഡ്‌ സൈക്കോളജി : ജൂണ്‍ 25 വരെ നീട്ടി"
തിരു: എന്‍ജിനീയറിങ്‌ പ്രവേശപരീക്ഷയുടെ റാങ്ക്‌ ലിസ്റ്റ്‌ ഇന്ന്‌ പ്രസിദ്ധീകരിക്കും. ഉച്ചക്ക്‌ 12.30ന്‌ സെക്രട്ടേറിയറ്റ്‌ പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്‌ റാങ്കുകള്‍ പ്രഖ്യാപിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്സ്‌ എന്നിവയില്‍ ലഭിച്ച മാര്‍ക്ക്‌ കൂടി ചേര്‍ത്ത റാങ്ക്‌പട്ടികയാണ്‌ പ്രസിദ്ധീകരിക്കുക. www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക്‌ ലിസ്റ്റ്‌ ലഭ്യമാകും. 

LIVE NEWS - ONLINE

 • 1
  12 mins ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

 • 2
  12 mins ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 3
  19 mins ago

  അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

 • 4
  24 mins ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  2 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  2 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  2 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  2 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  3 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍