Monday, November 19th, 2018

തിരു: വാഹനപണിമുടക്കിനെ തുടര്‍ന്ന് ബുധനാഴ്ച സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്താനിരുന്ന ഓണപ്പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ഈ മാസം 23-ന് നടത്തും. എംജി സര്‍വകലാശാലയും ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

READ MORE
  കൊച്ചി: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി 31 വരെ നീട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അംഗീകാരം ലഭിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ പുറപ്പെടുവിച്ച വ്യവസ്ഥകള്‍ ചോദ്യംചെയ്ത് കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ശാസ്ത്രവിഷയങ്ങളില്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാല വകുപ്പുകളിലും കോളജുകളിലും അധ്യാപകരാകാന്‍ യോഗ്യരായവരെ തെരഞ്ഞെടുക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും സംയുക്തമായി നടത്തുന്ന പരീക്ഷയാണിത്. ലൈഫ് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്ഓഷ്യന്‍ ആന്‍ഡ് പഌനെറ്ററി സയന്‍സസ്, എര്‍ത്ത്, അറ്റ്‌മോസ്ഫിയര്‍ തുടങ്ങി ശാസ്ത്രവിഷയങ്ങളിലാണ് ഇപ്പോള്‍ അപേക്ഷിക്കാനാകുക. ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. www.csirhrdg.res.in ല്‍ … Continue reading "ശാസ്ത്രവിഷയങ്ങളില്‍ നെറ്റ്: ആഗസ്റ്റ് 22 വരെ അപേക്ഷിക്കാം"
  തിരു: ഹയര്‍ സെക്കന്ററി അധ്യാപക യോഗ്യതാ പരീക്ഷയായ സെറ്റില്‍ ഉയര്‍ന്ന വിജയ ശതമാനം മലപ്പുറത്ത്. 24.34 ശതമാനമാണ് മലപ്പുറത്തെ വിജയം. മൊത്തം 33,946 പേര്‍ പരീക്ഷയെഴുതിയതില്‍ വിജയിച്ചത് 6543 പേര്‍ മാത്രം. വിജയ ശതമാനം 19.27. www.lbskerala.com, www.lbscetnre.org എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. കോഴിക്കോട് 21.57, പാലക്കാട് 21.12 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇടുക്കിയിലാണ് കുറവ് വിജയം 13.39 ശതമാനം. യോഗ്യത നേടിയവര്‍ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി അപേക്ഷാഫോറം എല്‍.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് … Continue reading "സെറ്റ് പരീക്ഷ;വിജയശതമാനം കൂടുതല്‍ മലപ്പുറത്ത്"
തിരു: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് 17വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 17 വയസ് പൂര്‍ത്തീകരിച്ച ഏഴാം ക്ലാസോ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതയോ പാസായവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്എസ്എല്‍സിക്ക് തുല്യമായ കോഴ്‌സ് പാസാകുന്നതിലൂടെ ഉപരിപഠനത്തിനും സര്‍ക്കാര്‍ ഉദ്യോഗക്കയറ്റത്തിനും യോഗ്യത നേടാം. കോഴ്‌സ് ഫീസ് 1,500 രൂപയും പരീക്ഷാ ഫീസ് 300 രൂപയുമാണ്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തുടര്‍വിദ്യാകേന്ദ്രങ്ങള്‍, ജില്ലാ ഓഫീസുകള്‍, സംസ്ഥാന … Continue reading "പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ 17 വരെ"
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്‍റുകളിലെയും ഇതര പ്രമുഖ മാനേജ്‌മെന്‍റ്‌ പഠന സ്ഥാപനങ്ങളിലെയും മാനേജ്‌മെന്‍റ്‌ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും പി എച്ച്‌ ഡിക്ക്‌ തുല്യമായ മാനേജ്‌മെന്‍റ്‌ ഫെലോ പ്രോഗ്രാമിലും പ്രവേശത്തിനുള്ള പൊതു പ്രവേശന പരീക്ഷ ( കാറ്റ്‌ 2013 ) 2013 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടത്തും. ബംഗളൂരു, അഹമ്മദാബാദ്‌, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കോഴിക്കോട്‌, ലഖ്‌നോ, റായ്‌പൂര്‍, റാഞ്ചി, രോഹ്‌തക്‌, ഷില്‌ളോങ്‌, കാശിപൂര്‍, തിരുച്ചിറപ്പള്ളി, ഉദയപൂര്‍ ഐ.ഐ.എമ്മുകളിലാണ്‌ മാനേജ്‌മെന്‍റ്‌ പി.ജി കോഴ്‌സുകള്‍. ഫെലോ പ്രോഗ്രാമുകള്‍ നടത്തുന്നത്‌ അഹമ്മദാബാദ്‌, ബംഗളൂരു, … Continue reading "ഐ ഐ എം പൊതു പ്രവേശന പരീക്ഷക്ക്‌ സെപ്‌റ്റംബര്‍ 26നകം അപേക്ഷിക്കം"
തിരു: സ്‌കൂള്‍ തുറന്ന് രണ്ടുമാസം കഴിഞ്ഞു, ഓണപ്പരീക്ഷയടുത്തു പാഠപുസ്തകവിതരണം ഇന്നും പൂര്‍ത്തിയായിട്ടില്ല. പുസ്തകങ്ങള്‍ ലഭിക്കാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ എ ഇ ഒമാര്‍ മുഖേന ഡിഡി ഓഫീസുകളെ ശരണംപ്രാപിച്ചിട്ടും ഗുണമൊന്നുമുണ്ടായില്ല. ഇപ്പോള്‍ പാഠപുസ്തക വിതരണച്ചുമതല വിദ്യാഭ്യാസ വകുപ്പിനല്ലെന്നും. കെ ബി പി എസില്‍നിന്ന് പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചാണ് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതെന്നും സ്വകാര്യ കൊറിയര്‍ സര്‍വീസ് വഴിയാണ് പുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിക്കുതെന്നുമാണ് അന്വേഷിച്ചപ്പോള്‍ അറിയുവാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം തപാല്‍ വകുപ്പിനായിരുന്നു വിതരണച്ചുമതല. അന്ന് വിതരണം … Continue reading "ഓണപ്പരീക്ഷ അടുത്തു; കുട്ടികള്‍ പാഠപുസ്തകങ്ങളും കാത്ത്"
കൊച്ചി: കേരളത്തിലെ 8 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേയ്ക്ക് ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവേശനപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 315 സീറ്റുകളിലേയ്ക്ക് 408 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത.് മെയ് 31ന് കോഴിക്കോട്ട് നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവില്‍ പരീക്ഷ റദ്ദാക്കുകയും ഈ നടപടി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. തുടര്‍ന്നാണ് മെയ് 21ന് വീണ്ടും ജെയിംസ് കമ്മിറ്റിയുടെ മേല്‍നേട്ടത്തില്‍ പരീക്ഷാ കണ്‍ട്രോളര്‍ വീണ്ടും … Continue reading "സ്വകാര്യ സ്വാശ്രയ മെഡി. പ്രവേശനം: 408 പേര്‍ക്ക്"

LIVE NEWS - ONLINE

 • 1
  3 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  4 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  6 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  10 hours ago

  ശബരിമല കത്തിക്കരുത്

 • 5
  10 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  10 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  10 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  12 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  12 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’