Friday, September 21st, 2018

    സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പുതുതായി അഞ്ച് സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ തുടങ്ങും. കാട്ടാക്കട, ചേലക്കര, തൃത്താല, ബാലുശ്ശേരി, തലശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ കോളേജുകള്‍. ഓരോ കോളേജിലും മൂന്ന് കോഴ്‌സുകള്‍ വീതം ആദ്യവര്‍ഷം തുടങ്ങും. പിന്നിട് സമയ ബന്ധിതമായി മറ്റ് കോഴ്‌സുകളും ആരംഭിക്കും. ഇതിനായുള്ള പ്രാഥമിക നടപടികള്‍ വൈകാതെ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലസ് ടു കഴിഞ്ഞ് പുറത്തു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ … Continue reading "സംസ്ഥാനത്ത് 5 സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ തുടങ്ങും"

READ MORE
കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി വിഭാഗത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ 30 രാവിലെ 10 മണിക്ക് അക്വാട്ടിക് ബയോളജി വിഭ
കാഞ്ഞങ്ങാട്: നെഹ്‌റു കോളജില്‍ മലയാളം ബിരുദ കോഴ്‌സ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഈ വര്‍ഷംതന്നെ കോഴ്‌സ് ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോളജില്‍നിന്ന് അപേക്ഷാ ഫോം ഉടന്‍ വിതരണം ചെയ്യും. മലയാളത്തിനൊപ്പം കോളജിന് അനുവദിച്ച എംകോം കോഴ്‌സും ഈ വര്‍ഷംതന്നെ ആരംഭിക്കും. ഭരണഭാഷ മലയാളമായി പ്രഖ്യാപിക്കപ്പെട്ടതിനും കലാലയങ്ങളില്‍ ഒന്നാം ഭാഷയായി തീരുമാനിക്കപ്പെട്ടതിനും പിന്നാലെ പിന്നാക്ക ജില്ലയായ കാസര്‍കോട് മലയാളം കോഴ്‌സ് അനുവദിച്ചത് ഭാഷാ സ്‌നേഹികളില്‍ സന്തോഷത്തിന്റെ ആഹ്ലാദമുയര്‍ത്തി. അനവധി പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെയും ശില്‍പ്പശാലകളിലൂടെ മലയാള വിഭാഗം നടത്തുന്ന സാഹിത്യവേദി … Continue reading "നെഹ്‌റു കോളജില്‍ മലയാളം ബിരുദ കോഴ്‌സ്"
ന്യൂഡല്‍ഹി: ദേശീയ അധ്യാപകയോഗ്യതാ പരീക്ഷയായ ‘നെറ്റി’ന്റെ വിജയമാനദണ്ഡം മാറ്റിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ യു. ജി. സി. സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി. (നെറ്റ്) വിജയമാനദണ്ഡത്തില്‍ പരീക്ഷാഫലം വരുന്നതുവരെയും മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് യു.ജി.സി. കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. 2012 ജൂണ്‍ 24ന് യു.ജി.സി. നടത്തിയ പരീക്ഷയാണ് തര്‍ക്കത്തിനിടയാക്കിയത്. വിജ്ഞാപനമനുസരിച്ച് ജനറല്‍ വിഭാഗത്തില്‍ ഒന്നും രണ്ടും പേപ്പറുകള്‍ക്ക് 40 ശതമാനവും മൂന്നാം പേപ്പറിന് 50 ശതമാനവും മാര്‍ക്കാണ് അധ്യാപകയോഗ്യതാ മാനദണ്ഡം. മൂന്നു പേപ്പറുകള്‍ക്ക് വെവ്വേറെ … Continue reading "നെറ്റ് പരീക്ഷ; കേസ് വിധിപറയാനായി മാറ്റി"
    തിരൂ: കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കമ്യൂണിറ്റി കോളജ് പദ്ധതിയിലേക്ക് കേരളത്തിലെ അഞ്ച് പോളിടെക്‌നിക്കുകളെ തെരഞ്ഞെടുത്തതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. ഗ്രാമീണ മേഖലയിലെ പോളിടെക്‌നിക് കോളജുകള്‍ നവീകരിച്ച് തൊഴില്‍ നൈപുണ്യം ഉറപ്പു വരുത്താനും വിദ്യാര്‍ഥികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. ആറ്റിങ്ങല്‍ ഗവ. പോളിടെക്‌നിക്കിന് 1,80,17,968 രൂപയും തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് 1,29,12,968 രൂപയും ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളജിന് 1,58,95,000 രൂപയും … Continue reading "കമ്യൂണിറ്റി കോളജ് പദ്ധതിയില്‍ അഞ്ച് പോളിടെക്‌നിക്കുകള്‍"
      പാലക്കാട് : ചാലക്കുടി കസ്തൂര്‍ബാഭായി ബാലികാ വിദ്യാലയത്തിന്റെ മാതൃകയില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി അട്ടപ്പാടിയില്‍ വിദ്യാലയം ആരംഭിക്കുന്നതിനു കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കും. സിബിഎസ്ഇ സിലബസില്‍ ആധുനിക സൗകര്യങ്ങളുള്ള വിദ്യാലയത്തിനാണു ശ്രമം. ഇതുസംബന്ധിച്ചു രൂപരേഖ തയാറാക്കാന്‍ എസ്എസ്എയെ ചുമതലപ്പെടുത്തി. നിലവില്‍ ഇത്തരം വിദ്യാലയത്തിന് അട്ടപ്പാടിക്ക് അര്‍ഹതയില്ല. പ്രദേശത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാണു പദ്ധതിക്കു ശ്രമിക്കുന്നത്. മേഖലയില്‍ ആദിവാസികളുമായി ഇടപെടുന്ന വിവിധ വകുപ്പുകളിലെ സന്നദ്ധപ്രവര്‍ത്തകരുടെ സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതിനും ശാസ്ത്രീയമായ പരിശീലനം നല്‍കാനും അട്ടപ്പാടിക്കുള്ള കേന്ദ്ര … Continue reading "അട്ടപ്പാടിയില്‍ വിദ്യാലയം ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കും"
തിരു: വാഹനപണിമുടക്കിനെ തുടര്‍ന്ന് ബുധനാഴ്ച സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്താനിരുന്ന ഓണപ്പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ഈ മാസം 23-ന് നടത്തും. എംജി സര്‍വകലാശാലയും ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
തിരു: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്‌മെന്റിനുള്ള ഓപ്ഷന്‍ റജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും. വിദ്യാര്‍ഥികള്‍ക്കു ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ റദ്ദാക്കാനും പുതിയ രണ്ടു കോളജുകളിലേക്ക് ഓപ്ഷന്‍ നല്‍കാനും ഇന്നു മുതല്‍ 30നു മൂന്നു മണി വരെ സമയം ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നിനു രണ്ടാം ഘട്ട അലോട്‌മെന്റ് നടത്തും. രണ്ടാം ഘട്ട അലോട്‌മെന്റ് ലഭിക്കുന്നവര്‍ നാലു മുതല്‍ ഏഴു വരെ തീയതികളില്‍ എസ്ബിടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ ഫീസ് അടച്ചു കോളജുകളില്‍ പ്രവേശനം നേടണം. അലോട്‌മെന്റ് മെമ്മോയുടെ … Continue reading "എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട ഓപ്ഷന്‍ റജിസ്‌ട്രേഷന്‍"

LIVE NEWS - ONLINE

 • 1
  33 mins ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  2 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  3 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  4 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  6 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  7 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  11 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  11 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  12 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി