Saturday, September 22nd, 2018

      ആലപ്പുഴ: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. ഇതിന് വേണ്ടി യൂണിവേഴ്‌സിറ്റികളുടെ സഹായത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി മാന്നാര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാന്നാറില്‍ ഇപ്പോള്‍ ആരംഭിച്ച സെന്ററിന് സ്വന്തമായി സ്ഥലം കണ്ടെത്തി കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ. … Continue reading "എല്ലാ വിഭാഗങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസം"

READ MORE
വിദ്യാലയങ്ങളിലെ വാര്‍ഷിക പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ കുനിശേരി ഫോറം ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സെക്രട്ടറി വി. സുബ്രഹ്മണ്യന്‍ നല്‍കിയ നിവേദനം കണക്കിലെടുത്താണ് ഉത്തരവ്. കേരള വിദ്യാഭ്യാസ നിയമത്തിലെ പതിനഞ്ചാം അധ്യായത്തിലെ ചട്ടങ്ങള്‍ പ്രകാരം എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും അവരുടെ അധികാരപരിധിയിലുള്ള സ്‌കൂളുകളില്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും പരിശോധന നടത്തണം. അധ്യാപന മികവ്, പോരായ്മ തുടങ്ങിയവ വിലയിരുത്തി ചൂണ്ടിക്കാണിക്കണം. പരിശോധനയ്ക്കു … Continue reading "വിദ്യാലയ പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി"
സ്‌കൂള്‍ കലോല്‍സവ സോഫ്റ്റ വേര്‍ തയാറായി. ഐടി അറ്റ് സ് കൂള്‍ പ്രോജക്ടാണ് കലോല്‍സവ സോഫ്റ്റ്‌വേര്‍ പൂര്‍ത്തിയാക്കിയത്. കലോല്‍സവ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയിരുന്ന സോഫ്റ്റ്‌വെയറിന്റെ മാതൃകയില്‍ തന്നെയാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഉപജില്ലാതല സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നതിനു സ്‌കൂള്‍തല മല്‍സര വിജയികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ എന്‍ട്രി നടത്തുന്നതിനുള്ള സൗകര്യമാണു ലഭ്യമാക്കിയിരിക്കുന്നത്. രെവീീസമഹീഹമെ്മാ.ശി എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭിക്കും.  
കൊച്ചി : കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, എം.ജി, കാലിക്കറ്റ്, കാലടി സര്‍വ്വകലാശാലകളുടെ ഇന്ന് (28 തിങ്കള്‍) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
ആലപ്പുഴ: ദീര്‍ഘനാളത്തെ മുറവിളിക്ക് ശേഷം ആലപ്പുഴ ജില്ലയില്‍ മലയാളം ബിരുദാനന്തര ബിരുദ കോഴ്‌സ് അനുവദിച്ചു. ആലപ്പുഴ എസ്ഡി കോളജിലാണ് ജില്ലയില്‍ ആദ്യമായി മലയാളം എംഎ കോഴ്‌സ് അനുവദിച്ചിരിക്കുന്നത്. ഈമാസം 28 ന് ക്ലാസുകള്‍ തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ ജില്ലയിലെ ഭാഷാ വിദ്യാര്‍ത്ഥികള്‍ നേരിട്ട പ്രയാസങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരാമമായി.
കോഴിക്കോട്: വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കടലുണ്ടി കമ്യൂണിറ്റി റിസര്‍വില്‍ പ്രകൃതി പഠന ക്യാംപുകള്‍നടത്തുന്നു. കണ്ടല്‍ക്കാടുകളുടെ ജൈവവൈവിധ്യം കണ്ടുപഠിക്കുകയാണ് ലക്ഷ്യം. ഹീറോസ് നഗറിലുള്ള വനം വകുപ്പിന്റെ ക്യാംപ് ഓഫിസിലും പരിസരത്തുമായാണ് ക്യാംപുകള്‍. പക്ഷിസങ്കേതവും കണ്ടല്‍ക്കാടുകളും സന്ദര്‍ശിക്കാനും അവസരമുണ്ട്. സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി.വി. രാജന്‍, കമ്യൂണിറ്റി റിസര്‍വ് സെക്രട്ടറി പി. പ്രഭാകരന്‍ എന്നിവര്‍ക്കാണു ക്യാംപുകളുടെ നേതൃത്വം. ചുള്ളിക്കണ്ടല്‍, പീക്കണ്ടല്‍ (പ്രാന്തന്‍ കണ്ടല്‍), കുറ്റിക്കണ്ടല്‍, ചെറുകണ്ടല്‍, കണ്ണാമ്പൊട്ടി (കൊമട്ടി), ഉപ്പട്ടി … Continue reading "കടലുണ്ടി കമ്യൂണിറ്റി റിസര്‍വില്‍ പ്രകൃതി പഠന ക്യാമ്പ്"
കേരള ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മാത്‌സ് ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ 2013 ഒക്‌ടോബര്‍ 31 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ganithasasthraparishad.org സന്ധര്‍ശിക്കുക
കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളജ് ശിലാസ്ഥാപനം നവംബര്‍ 30ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ബദിയടുക്ക ഉക്കിനടുക്കയിലാണ് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. മെഡിക്കല്‍ കോളജിനായി സംസ്ഥാന സര്‍ക്കാര്‍ ഉക്കിനടുക്കയില്‍ 60 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്. 300 ബെഡുകളോട് കൂടിയ ആശുപത്രിയായിരിക്കും മെഡിക്കല്‍ കോളജിന് വേണ്ടി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ കിറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയത്. മെഡിക്കല്‍ കോളജിന്റെ സ്‌പെഷ്യല്‍ ഓഫിസറായി ഡോ. പി ജി ആര്‍ പിള്ളയെ നേരത്തെ നിയമിച്ചിരുന്നു. മെഡിക്കല്‍ കോളജും സബ് സ്‌റ്റേഷനും ഉള്‍പ്പടെ 16 വിഭാഗങ്ങളായാണ് കോളജ് … Continue reading "കാസര്‍കോട് മെഡിക്കല്‍ കോളജ് ശിലാസ്ഥാപനം 30ന്"

LIVE NEWS - ONLINE

 • 1
  1 hour ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 2
  2 hours ago

  യുവതി വാഹനാപകടത്തില്‍ മരിച്ചു

 • 3
  2 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 4
  2 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  2 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 6
  2 hours ago

  ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

 • 7
  3 hours ago

  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

 • 8
  3 hours ago

  ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

 • 9
  3 hours ago

  മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും