Wednesday, July 17th, 2019

        കൊച്ചി: വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കൂടി വ്യാപിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതുവരെ പത്താം ക്ലാസ് വരെ മാത്രമേ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഉണ്ടായിരുന്നുള്ളൂ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ഉത്തമ പൗരബോധം സൃഷ്ടിക്കാനും ജാതിമതവര്‍ഗഭാഷാ വ്യത്യാസങ്ങള്‍ക്ക് അതീതമായ സമ്പൂര്‍ണ വ്യക്തിത്വ വികാസം ഉണ്ടാക്കാനും സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഇടയാക്കുമെന്ന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദേശം പരിഗണിച്ചാണ് … Continue reading "സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഇനി ഹയര്‍സെക്കന്ററിയിലും"

READ MORE
        സംസ്ഥാനത്ത് ഒന്ന് മുതല്‍ പഌസ് ടു വരെയുള്ള സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ 2015-6 അധ്യയനവര്‍ഷം മുതല്‍ പൂര്‍ണമായും പഴയ ലിപിയിലേക്ക് (യുനീകോഡ്) മാറ്റാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു. വിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും നടപടികള്‍ തീരുമാനിക്കുക. നേരത്തേ അഞ്ച്, ഏഴ് കഌസുകളിലെ മലയാളം പാഠപുസ്തകം 2014-15 അധ്യയനവര്‍ഷം മുതല്‍ പഴയ ലിപിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഭാഗികമായ ലിപി പരിഷ്‌കരണം വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പത്തിനിടയാക്കുമെന്നും വിശദമായ പഠനത്തിനുശേഷം സമഗ്രപരിഷ്‌കരണം … Continue reading "സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്ക്"
        തൃശൂര്‍: രണ്ടായിരത്തി അഞ്ഞൂറുരൂപ ഫീസ് വാങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷ നടത്തുന്നില്ലെന്ന് പരാതി. സ്‌പെഷല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എന്ന പേരില്‍ 2012 നവംബറിലാണ് സര്‍വ്വകലാശാല ഫീസ് ഈടാക്കിയത്. ഒരു പേപ്പറിന് 2500 രൂപയായിരുന്നു ഫീസ്. എം.എ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് ലഭിക്കാതെ പോയവര്‍ക്ക് ഒറ്റത്തവണ അവസരം നല്‍കുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊരു പരീക്ഷ പ്രഖ്യാപിച്ചത്. 1990-98 കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായിരുന്നു അവസരം. ഫീസ് വാങ്ങുന്നതില്‍ കാണിച്ച ശുഷ്‌കാന്തി … Continue reading "കനത്ത ഫീസ് വാങ്ങിയിട്ടും യൂണിവേഴ്സ്റ്റി പരീക്ഷ നടത്തിയില്ല"
      ഉത്തരാഖണ്ഡ് സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത സാങ്കേതികവിദ്യാ സ്ഥാപനമായ ഡെറാഡൂണിലെ യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് (യു പി ഇ എസ്) പെട്രോളിയം രംഗത്തെ വിവിധ മേഖലകളിലെ സ്‌പെഷലൈസേഷനുകളില്‍ എം ബി എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 2014 ഫെബ്രുവരി 22ന് നടക്കുന്ന പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. പെട്രോളിയം വ്യവസായത്തിലെ എല്ലാ മേഖലയുമായും ബന്ധപ്പെടുന്ന സ്‌പെഷലൈസേഷനുകളിലാണ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ Bidholi Campus Office Energy … Continue reading "പെട്രോളിയം മാനേജ്‌മെന്റില്‍ എം ബി എ"
    തിരു: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫിബ്രവരി പത്തുമുതല്‍ 19 വരെ നടക്കും. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെ നടക്കും. അധ്യാപകരുടെ കുറവുമൂലം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് നിര്‍ബന്ധിത നിയമനങ്ങളായിരിക്കും നല്‍കുക. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അധ്യാപകര്‍ക്ക് ഓപ്ഷന്‍ നല്‍കാം. മറ്റ് വിഷയങ്ങള്‍ക്ക് സാധാരണപോലെ അപേക്ഷ വിളിച്ചായിരിക്കും നിയമനം. ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാപരിശോധനാ സമിതിയിലാണ് തീരുമാനം. എല്‍.എസ്.എസ്. പരീക്ഷ ഫിബ്രവരി … Continue reading "എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫിബ്രവരി പത്തിന് തുടങ്ങും"
        കൊച്ചി: 2014 15 അധ്യയനവര്‍ഷത്തേക്കുള്ള കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 2014 ഏപ്രില്‍ 26, 27 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു. വിവിധ പി ജി, ബി ടെക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം 2014 ജനുവരി ആദ്യവാരം പ്രസിദ്ധീകരിക്കും.
        കാസര്‍കോട് : കാസര്‍കോട് സിവില്‍ സര്‍വീസ് മേഖലാ അക്കാദമി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. അടുക്കത്ത്ബയല്‍ ഹൈസ്‌കൂള്‍, ബിഎഡ് സെന്ററില്‍ ഐടിഇസികെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിവില്‍ സര്‍വീസിന് യുവാക്കള്‍ പ്രാധാന്യം നല്‍കിവരുന്ന സാഹചര്യത്തില്‍ പാലക്കാടും കോഴിക്കോടും സിവില്‍ സര്‍വീസ് മേഖലാ അക്കാദമികള്‍ അടുത്ത മാസം തുറക്കും. ഈ കേന്ദ്രങ്ങളില്‍നിന്ന് സിവില്‍ സര്‍വീസ് മല്‍സര പരീക്ഷയ്ക്കുള്ള പരിശീലനം നല്‍കും. മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് … Continue reading "കാസര്‍കോട് സിവില്‍ സര്‍വീസ് മേഖലാ അക്കാദമി പരിഗണനയില്‍ : മന്ത്രി"
        ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പത്താം ക്ലാസിലും പ്ലസ് ടുവിലും ഗ്രേസ് മാര്‍ക്ക് നല്‍കും. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 27 മുതല്‍ 31 വരെ ഭോപ്പാലിലാണു ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്. ഊര്‍ജ പര്യവേക്ഷണവും സംരക്ഷണവുമായിരുന്നു ഇത്തവമത്തെ വിഷയം. ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ആറും, സീനിയര്‍ വിഭാഗത്തില്‍ നിന്നു പത്തും പ്രോജക്ടുകളാണു ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുത്തത്. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സംസ്ഥാന അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. സി.പി. … Continue reading "ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ; ഗ്രേസ് മാര്‍ക്ക് നല്‍കും"

LIVE NEWS - ONLINE

 • 1
  6 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  8 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  11 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  11 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  12 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  13 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  14 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  15 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ