Friday, April 19th, 2019

        ഇടുക്കി: സംസ്ഥാനത്ത് സ്‌കൂളുകളില്‍ സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. ഹയര്‍ സെക്കന്‍ഡറി മുതലാണിതു നടപ്പാക്കുന്നത്. മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് രാത്രിയിലും മറ്റ് സമയങ്ങളിലും പരിശീലനം ലഭിക്കുന്ന തരത്തിലാവും പദ്ധതി നടപ്പാക്കുതെന്നും മന്ത്രി പറഞ്ഞു. അടിമാലി ടെക്‌നിക്കള്‍ സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പുതിയ പോളിടെക്‌നിക്കുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമം തടസമാകുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്തിന് പുതിയ തൊഴില്‍ സാങ്കേതിക സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയുന്നില്ല. … Continue reading "സ്‌കൂളുകളില്‍ സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കും : മന്ത്രി"

READ MORE
          അവധിക്കാല മാത്തമാറ്റിക്‌സ് ട്രെയിനിങ് ആന്‍ഡ് ടാലന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്‌സിന്റെ ധനപൂര്‍ണ സാമ്പത്തിക സഹായത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ www.mtts.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മൈസൂരിലെ റീജനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജുക്കേഷനാണ് പരിശീലനത്തിന്റെ പ്രധാന കേന്ദ്രം. 2014 മേയ് 19 മുതല്‍ ജൂണ്‍ 14 വരെയാണ് പരിശീലന കാലാവധി. മൂന്നു ഘട്ടങ്ങളിലായാണ് പരിശീലനം. ലവല്‍ 0, ലവല്‍ 1, ലവല്‍ … Continue reading "മാത്തമാറ്റിക്‌സ് ട്രെയിനിംഗ് ആന്റ് ടാലന്റ് പ്രോഗ്രാം"
        കൊല്ലം: മണ്ഡലത്തില്‍ നടപ്പാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടി ‘അമ്മയ്‌ക്കൊരുമ്മ സംസ്ഥാന തലത്തില്‍ നടപ്പാക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ്. ചവറയിലെ പ്രൈമറി സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആദ്ദേഹം. കുരുന്നു മനസ്സുകളിലെ മൂല്യങ്ങള്‍ വളര്‍ത്തുന്ന പദ്ധതി മാതൃകാപരമാണ്. ശാസ്ത്ര – സാങ്കേതിക വിദ്യയുടെ മോശം വശങ്ങള്‍ ഇക്കാലത്ത് ഏറെ വിദ്യാര്‍ഥികളെ ബാധിക്കുന്നുണ്ട്. അടുത്ത അധ്യയനവര്‍ഷം അംഗീകാരമില്ലാത്ത ഒരു സ്‌കൂളിനും പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. എല്‍പി, യുപി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് … Continue reading "‘അമ്മയ്‌ക്കൊരുമ്മ’ സംസ്ഥാന തലത്തില്‍ നടപ്പാക്കും : മന്ത്രി അബ്ദുറബ്ബ്"
          ന്യൂഡല്‍ഹി: അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ചുദിവസം മതിയെന്ന് കേന്ദ്രീയ വിദ്യാലയ സംഘാതന്‍ സമിതി തീരുമാനിച്ചു. ഇപ്പോള്‍ ആറ് പ്രവൃത്തിദിനങ്ങളാണുള്ളത്. അതേസമയം, അഞ്ച് മുതലുള്ള ക്ലാസ്സുകള്‍ക്ക് ആറ് പ്രവൃത്തിദിനം തന്നെ തുടരും. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് അഞ്ചുവരെ ക്ലാസ്സുകള്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 200 ദിവസമാണ് പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോഴിത് 234 ദിവസമാണ്. പുതിയ തീരുമാനം വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കും. വിദ്യാഭ്യാസപരവും ഭരണപരവുമായ … Continue reading "കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ചുദിവസം മാത്രം പഠനം"
        കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിനുകീഴില്‍ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ പി ടി ഐ) 2014 – 16 വര്‍ഷത്തെ എംബിഎ പ്രോഗ്രാമിന് അപേക്ഷക്ഷണിച്ചു. എ ഐ സി ടിയുടെ അംഗീകാരത്തോടെ റോത്തക്കിലെ മഹാഋഷി ദയാനന്ദ് യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്താണ് എന്‍ പി ടി ഐ എംബിഎ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. യോഗ്യത: ഏതെങ്കിലും ശാഖയില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ അല്‌ളെങ്കില്‍ തത്തുല്യ യോഗ്യത. എ സ് സി, … Continue reading "നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എംബിഎ"
  മലപ്പുറം: സ്‌കൂള്‍ ക്ലാസ്മുറികളില്‍ കറുത്ത ബോര്‍ഡുകള്‍ക്ക് പകരം ഇനി മുതല്‍ പച്ച ബോര്‍ഡുകള്‍. തിരൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലുമാണ് പുതിയ പദ്ധതി വരുന്നത്. എം.എല്‍.എ സി. മമ്മുട്ടി നടപ്പാക്കുന്ന സ്‌കൂള്‍ പരിഷ്‌കരണ പരിപാടിയിലാണ് ഈ നിറംമാറ്റം !. കറുപ്പിനേക്കാള്‍ കണ്ണിന് കുളിര്‍മ നല്‍കുന്നത് പച്ചയാണ് എന്നതാണ് നിറംമാറ്റത്തിന് കാരണമായി പറയുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളെല്ലാം സ്റ്റുഡന്റ്‌സ് ഫ്രണ്ട്‌ലിയാക്കാനാണ് പദ്ധതി. ക്ലാസ്മുറികള്‍ മുഴുവന്‍ ടൈല്‍സ് പാകും. സ്‌കൂള്‍ ചായമടിക്കും. പൂന്തോട്ടങ്ങള്‍ നിര്‍മിക്കും. സ്മാര്‍ട്ട് … Continue reading "ക്ലസ്മുറികളില്‍ ഇനി പച്ച ബോര്‍ഡുകള്‍"
  കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിന്‍ ഏവിയേഷന്‍ സുരക്ഷാ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നു. ഫിബ്ര. ഒന്നിന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിമാനത്താവളത്തില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ഇത്തരം പരിശീലന പദ്ധതിക്ക് മുന്‍കയ്യെടുത്തത്. രണ്ടുകോടി രൂപയാണ് ചെലവ്. ആധുനിക പരിശീലന ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എക്‌സ്‌റേ സിമുലേറ്റര്‍, സ്‌ഫോടന മാതൃകാ കേന്ദ്രം, വായനശാല, ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. … Continue reading "കൊച്ചി വിമാനത്താവളത്തിന്‍ സുരക്ഷാ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ട്‌"
        കൊച്ചി: വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കൂടി വ്യാപിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതുവരെ പത്താം ക്ലാസ് വരെ മാത്രമേ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഉണ്ടായിരുന്നുള്ളൂ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ഉത്തമ പൗരബോധം സൃഷ്ടിക്കാനും ജാതിമതവര്‍ഗഭാഷാ വ്യത്യാസങ്ങള്‍ക്ക് അതീതമായ സമ്പൂര്‍ണ വ്യക്തിത്വ വികാസം ഉണ്ടാക്കാനും സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഇടയാക്കുമെന്ന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദേശം പരിഗണിച്ചാണ് … Continue reading "സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഇനി ഹയര്‍സെക്കന്ററിയിലും"

LIVE NEWS - ONLINE

 • 1
  4 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  5 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  7 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  9 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  10 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  11 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  12 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം