Wednesday, September 26th, 2018

        കോട്ടയം: എസ്എസ്എല്‍സി പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 10 മുതല്‍ 22 വരെയാണു പരീക്ഷ. ഇത്തവണ വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. പകരം പരീക്ഷ ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.45ന് ആരംഭിച്ചു 3.30 വരെയാണു പരീക്ഷാ സമയം. ചില പരീക്ഷകള്‍ 4.30 വരെ നീണ്ടുനില്‍ക്കും. 12നു നടക്കുന്ന സെക്കന്‍ഡ്് ലാംഗ്വേജ് ഇംഗ്ലിഷ്, 15നു നടക്കുന്ന സോഷ്യല്‍ സയന്‍സ്, 17നു നടക്കുന്ന മാത്തമാറ്റിക്‌സ് എന്നിവയാണു 4.30 വരെ നീളുന്ന പരീക്ഷകള്‍. ചോദ്യപേപ്പറുകള്‍ ബാങ്ക് ലോക്കറുകളിലും ട്രഷറികളിലും സൂക്ഷിച്ചിട്ടുണ്ട്. … Continue reading "എസ്എസ്എല്‍സി പരീക്ഷ 10 മുതല്‍"

READ MORE
        ഇടുക്കി: സംസ്ഥാനത്ത് സ്‌കൂളുകളില്‍ സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. ഹയര്‍ സെക്കന്‍ഡറി മുതലാണിതു നടപ്പാക്കുന്നത്. മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് രാത്രിയിലും മറ്റ് സമയങ്ങളിലും പരിശീലനം ലഭിക്കുന്ന തരത്തിലാവും പദ്ധതി നടപ്പാക്കുതെന്നും മന്ത്രി പറഞ്ഞു. അടിമാലി ടെക്‌നിക്കള്‍ സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പുതിയ പോളിടെക്‌നിക്കുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമം തടസമാകുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്തിന് പുതിയ തൊഴില്‍ സാങ്കേതിക സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയുന്നില്ല. … Continue reading "സ്‌കൂളുകളില്‍ സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കും : മന്ത്രി"
        ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ചിന്റെ (ഐസര്‍) തിരുവനന്തപുരം കേന്ദ്രത്തില്‍ ഇന്റഗ്രേറ്റഡ് പി.എച്ച് ഡി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഭാഗത്തിലാണ് പ്രവേശം. യോഗ്യത: ബയോളജിക്കല്‍ സയന്‍സസ് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ (10ല്‍ 6 സി.ജി.പി.എ) ബയോളജിക്കല്‍/കെമിക്കല്‍/ ഫിസിക്കല്‍/ മാത്തമാറ്റിക്കല്‍ /എന്‍ജിനീയറിങ് ബിരുദം. കെമിക്കല്‍ സയന്‍സസ് കെമിക്കല്‍ സയന്‍സസില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ (10ല്‍ ആറ് … Continue reading "ഇന്റഗ്രേറ്റഡ് പി എച്ച് ഡി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു"
          ശാസ്ത്രവിഷയങ്ങളില്‍ നെറ്റ് പരീക്ഷക്കായി അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് നാലുവരെ അപേക്ഷിക്കാം. എര്‍ത്ത്, അറ്റ്‌മോസ്ഫിയര്‍, ഓഷ്യന്‍ ആന്‍ഡ് പ്‌ളാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എന്‍ജിനീയറിങ് സയന്‍സസ് എന്നീ ശാസ്ത്രവിഷയങ്ങളിലെ നെറ്റ് പരീക്ഷ യു.ജി.സിയും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും സംയുക്തമായാണ് നടത്തുന്നത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. … Continue reading "നെറ്റ് പരീക്ഷക്കായി അപേക്ഷ ക്ഷണിച്ചു"
          അവധിക്കാല മാത്തമാറ്റിക്‌സ് ട്രെയിനിങ് ആന്‍ഡ് ടാലന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്‌സിന്റെ ധനപൂര്‍ണ സാമ്പത്തിക സഹായത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ www.mtts.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മൈസൂരിലെ റീജനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജുക്കേഷനാണ് പരിശീലനത്തിന്റെ പ്രധാന കേന്ദ്രം. 2014 മേയ് 19 മുതല്‍ ജൂണ്‍ 14 വരെയാണ് പരിശീലന കാലാവധി. മൂന്നു ഘട്ടങ്ങളിലായാണ് പരിശീലനം. ലവല്‍ 0, ലവല്‍ 1, ലവല്‍ … Continue reading "മാത്തമാറ്റിക്‌സ് ട്രെയിനിംഗ് ആന്റ് ടാലന്റ് പ്രോഗ്രാം"
        കൊല്ലം: മണ്ഡലത്തില്‍ നടപ്പാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടി ‘അമ്മയ്‌ക്കൊരുമ്മ സംസ്ഥാന തലത്തില്‍ നടപ്പാക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ്. ചവറയിലെ പ്രൈമറി സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആദ്ദേഹം. കുരുന്നു മനസ്സുകളിലെ മൂല്യങ്ങള്‍ വളര്‍ത്തുന്ന പദ്ധതി മാതൃകാപരമാണ്. ശാസ്ത്ര – സാങ്കേതിക വിദ്യയുടെ മോശം വശങ്ങള്‍ ഇക്കാലത്ത് ഏറെ വിദ്യാര്‍ഥികളെ ബാധിക്കുന്നുണ്ട്. അടുത്ത അധ്യയനവര്‍ഷം അംഗീകാരമില്ലാത്ത ഒരു സ്‌കൂളിനും പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. എല്‍പി, യുപി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് … Continue reading "‘അമ്മയ്‌ക്കൊരുമ്മ’ സംസ്ഥാന തലത്തില്‍ നടപ്പാക്കും : മന്ത്രി അബ്ദുറബ്ബ്"
          ന്യൂഡല്‍ഹി: അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ചുദിവസം മതിയെന്ന് കേന്ദ്രീയ വിദ്യാലയ സംഘാതന്‍ സമിതി തീരുമാനിച്ചു. ഇപ്പോള്‍ ആറ് പ്രവൃത്തിദിനങ്ങളാണുള്ളത്. അതേസമയം, അഞ്ച് മുതലുള്ള ക്ലാസ്സുകള്‍ക്ക് ആറ് പ്രവൃത്തിദിനം തന്നെ തുടരും. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് അഞ്ചുവരെ ക്ലാസ്സുകള്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 200 ദിവസമാണ് പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോഴിത് 234 ദിവസമാണ്. പുതിയ തീരുമാനം വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കും. വിദ്യാഭ്യാസപരവും ഭരണപരവുമായ … Continue reading "കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ചുദിവസം മാത്രം പഠനം"
        കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിനുകീഴില്‍ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ പി ടി ഐ) 2014 – 16 വര്‍ഷത്തെ എംബിഎ പ്രോഗ്രാമിന് അപേക്ഷക്ഷണിച്ചു. എ ഐ സി ടിയുടെ അംഗീകാരത്തോടെ റോത്തക്കിലെ മഹാഋഷി ദയാനന്ദ് യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്താണ് എന്‍ പി ടി ഐ എംബിഎ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. യോഗ്യത: ഏതെങ്കിലും ശാഖയില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ അല്‌ളെങ്കില്‍ തത്തുല്യ യോഗ്യത. എ സ് സി, … Continue reading "നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എംബിഎ"

LIVE NEWS - ONLINE

 • 1
  51 mins ago

  തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

 • 2
  1 hour ago

  സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

 • 3
  4 hours ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 4
  7 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 5
  8 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 6
  8 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 7
  8 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 8
  8 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 9
  8 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി