Wednesday, November 14th, 2018

    തിരു: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, ചെന്നൈ മേഖലയിലെ പരീക്ഷഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലം ലഭിക്കാന്‍ Logon to www.cbseresults.nic.in/class10/cbse102014.thm

READ MORE
      ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള ലാത്രോബ് സര്‍വകലാശാലയില്‍ അമിതാഭ് ബച്ചന്റെ പേരില്‍ ഗവേഷണ സ്‌കോളര്‍ഷിപ്. ഡിജിറ്റല്‍ സാങ്കേതികവിദ്യാ, വാര്‍ത്താവിനിമയ മേഖലകളിലെ പഠനത്തിനു നാലു വര്‍ഷത്തിലൊരിക്കലാണു സ്‌കോളര്‍ഷിപ്. അതും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു മാത്രം. ആദ്യ സ്‌കോളര്‍ഷിപ് റാഞ്ചി സ്വദേശിയായ റോഷന്‍കുമാര്‍ എന്ന വിദ്യാര്‍ഥിക്കു ബച്ചന്‍ തന്നെയാണു സമ്മാനിച്ചത്. ഇന്ത്യയില്‍ ആരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ സംബന്ധിച്ചാകും ഗവേഷണം. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന സര്‍വകലാശാലയാണു ലാ ത്രോബ്; നിലവില്‍ 1,100 ഇന്ത്യന്‍ … Continue reading "ഓസ്‌ട്രേലിയയില്‍ അമിതാഭ് ബച്ചന്‍ സ്‌കോളര്‍ഷിപ്പ്"
        കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമി (ഐ ജി ആര്‍ യു എ) കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സ് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. 2014 ജൂണ്‍ ഒന്നിന് നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. 18 മാസം നീളുന്ന പരിശീലനത്തിന് 150 പേര്‍ക്കാണ് പ്രവേശം അനുവദിക്കുക. www.igrua.gov.in വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് പരിശീലന കേന്ദ്രം. കമേഴ്‌സ്യല്‍ പൈലറ്റ് കോഴ്‌സിന് ചേരുന്നവര്‍ക്ക് ബി.എസ്സി … Continue reading "ഇന്ദിര ഗാന്ധി അക്കാദമിയില്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു"
      ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍, എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ഇളവ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 25% സംവരണം നല്‍കേണ്ടതില്ലെന്നും സുപ്രീംകോടതി വിധിച്ചു. മറ്റു സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മാതൃഭാഷ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും പഠനഭാഷ തിരഞ്ഞെടുക്കേണ്ടത് വിദ്യാര്‍ഥികളാണ് മാത്രമല്ല വിദ്യാഭ്യാസ അവകാശം ഭരണഘടനാപരമാണെന്നും കോടതി പറഞ്ഞു.
        കണ്ണൂര്‍ സര്‍വകലാശാലയുടെ മെയ് 5ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ ഡിഗ്രി (റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രുവ്‌മെന്റ് വിദൂര വിദ്യാഭ്യാസം സി.സി.എസ്. ഗ്രേഡിംഗ് 2011 അഡ്മിഷന്‍ മുതല്‍) പരീക്ഷ്‌ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റുകള്‍ ഇന്ന് 4 മണി മുതല്‍ലഭിക്കും. പരീക്ഷാ സമയം 1.30 മുതല്‍ 4.30 വരെയാണ്. വെള്ളിയാഴ്ചകളില്‍ 2 മുതല്‍ 5 വരെ.വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഗസറ്റഡ് ഓഫീസറെകൊണ്ട് സാക്ഷ്യപ്പെടുത്തി ഹാള്‍ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചപരീക്ഷാ … Continue reading "കണ്ണൂര്‍ വാഴ്‌സിറ്റി രണ്ടാം വര്‍ഷ ഡിഗ്രി ഹാള്‍ടിക്കറ്റ് വിതരണം"
      അടച്ചുപൂട്ടല്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തെ 626 സ്വകാര്യ വിദ്യാലയങ്ങള്‍ അംഗീകാരം തേടി സര്‍ക്കാറിന് മുന്നില്‍. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന നിബന്ധന 2014-15 വര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇത്രയധികം സ്‌കൂളുകള്‍ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചത്. മലപ്പുറം ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അപേക്ഷ സമര്‍പ്പിച്ചത്. 120 സ്‌കൂളുകളുടെ അപേക്ഷയാണ് മലപ്പുറത്തുനിന്ന് എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ എന്നിവരുടെ പരിശോധനക്ക് ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ലഭിച്ചത്. … Continue reading "അംഗീകാരം തേടി 626 സ്വകാര്യ വിദ്യാലയങ്ങള്‍"
കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് അംഗീകൃത സ്‌കൂളുകളിലേക്കുള്ള പ്രവേശനം യു.ഐ.ഡി അടിസ്ഥാനത്തിലാക്കിയതോടെ വിദ്യാര്‍ഥികളുടെ സ്‌കൂള്‍മാറ്റങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രമേ നടത്താനാവൂ. ഒന്നുമുതല്‍ പത്തുവരെ സംസ്ഥാന സിലബസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെട്ട വിദ്യാലയങ്ങളില്‍ ചേര്‍ന്നുപഠിക്കാന്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ടുമായി പഠിക്കാനുദ്ദേശിക്കുന്ന സ്‌കൂളിലെത്തണം. സ്‌കൂളുകളില്‍ നടപ്പാക്കിയിട്ടുള്ള സമ്പൂര്‍ണ സോഫ്‌റ്റ്വെയറില്‍ ചേര്‍ത്തിട്ടുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖയായി പരിഗണിക്കുന്നത്. ഓണ്‍ലൈനില്‍ വിടുതല്‍ അപ്ലോഡ് ചെയ്യുന്നതോടെ പഠിച്ച സ്‌കൂളില്‍ നിന്ന് കുട്ടിയുടെ രേഖകള്‍ പുതുതായി ചേര്‍ന്നുപഠിക്കുന്ന സ്‌കൂളിനോട് … Continue reading "സ്കൂള്‍ മാറ്റവും ഓണ്‍ലൈനിലൂടെ"
        ആലപ്പുഴ : സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കൊല്ലം മുതല്‍ കലാപഠനവും ഉള്‍പ്പെടുത്തുന്നു. ഇതിന്റെ സിലബസ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി ഇ ആര്‍ ടി ) തയ്യാറാക്കി. ഇതിലേക്കാവശ്യമുള്ള അധ്യാപകരെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമായി. 1600 അധ്യാപകര്‍ക്ക് പുതിയതായി അവസരം കിട്ടുമെന്നാണ് വിവരം. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായിട്ടാണ് കലാപഠനം പാഠ്യപദ്ധതിയില്‍ സ്ഥാനംപിടിക്കുന്നത്. സംഗീതം, നൃത്തം, ചിത്രരചന, ശില്‍പകല, നാടകം,സിനിമ എന്നീ ഇനങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൈമറി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള … Continue reading "ഈ വര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍ കലാപഠനവും"

LIVE NEWS - ONLINE

 • 1
  12 mins ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 2
  3 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 3
  4 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 4
  4 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 5
  4 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 6
  5 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 7
  6 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

 • 8
  6 hours ago

  ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

 • 9
  7 hours ago

  ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല