Wednesday, July 24th, 2019

      കോഴിക്കോട്: വേനല്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിര്‍ബന്ധ അവധി ഒരാഴ്ച കൂടി നീട്ടി. നേരത്തേ മെയ് എട്ട് വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസ്സുകളുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍,എയിഡഡ് സ്വകാര്യ സ്‌കൂളുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കളക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു.

READ MORE
      തിരു: എസ്.എസ്.എല്‍.സി ഫലം 27നകവും പ്ലസ് ടു പരീക്ഷാഫലം മെയ് പത്തിനകവും പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം പൂര്‍ത്തിയായ എസ്.എസ്.എല്‍.സിയുടെ മാര്‍ക്കുപരിശോധന പരീക്ഷാഭവനില്‍ നാളെ പൂര്‍ത്തിയാകും. തുടര്‍ന്ന് ഐ.ടി പരീക്ഷയുടെ മാര്‍ക്കും നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക്, ഗ്രേസ് മാര്‍ക്ക് എന്നിവയും മാര്‍ക്കിനൊപ്പം ചേര്‍ക്കും. അന്തിമ പരിശോധന 25നകം പൂര്‍ത്തിയാക്കും. ഇതിനുശേഷം പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം ചേരും. മോഡറേഷന്‍ സംബന്ധിച്ച് പാസ്‌ബോര്‍ഡ് യോഗത്തിലായിരിക്കും തീരുമാനം. തുടര്‍ന്ന് ഫലം പ്രസിദ്ധീകരിക്കും. 25നകം ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, സമയമെടുത്ത് … Continue reading "എസ്എസ്എല്‍സി ഫലം 27നും പ്ലസ് ടു മെയ് പത്തിനും പ്രസിദ്ധീകരിക്കും"
          ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്) പരീക്ഷ നടത്തുന്നതിന് സുപ്രീംകോടതി അനുമതി നല്‍കി. പരീക്ഷ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള 2013ലെ സ്വന്തം ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പുതിയ വിധി. സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഏകീകൃത പ്രവേശന പരീക്ഷ എന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. എം.ബി.ബി.എസ്. ബി.ഡി.എസ്, പി.ജി കോഴ്‌സുകള്‍ക്കായിരുന്നു നീറ്റ് പരീക്ഷ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ നിര്‍ബന്ധമാക്കിയത്. … Continue reading "മെഡിക്കല്‍ പ്രവേശനം; നീറ്റ് പരീക്ഷ വീണ്ടും വരുന്നു"
        ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫീസ് കുത്തനെ കൂട്ടി. അധ്യയന വര്‍ഷം മുതല്‍ വാര്‍ഷിക ഫീസ് 90,000 രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍ നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാര്‍ഷിക ഫീസ് മൂന്നുലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നാണ് ഐഐടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നത്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ഐഐടികളില്‍ ഫീസ് ഇളവ് അനുവദിക്കുമെന്ന് നേരത്തെ കേന്ദ്ര … Continue reading "ഐഐടികളിലെ ഫീസ് വര്‍ധിപ്പിച്ചു"
      ന്യൂഡല്‍ഹി: അലീഗഢ് മുസ്‌ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അലീഗഢ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ യു.പി.എ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര ആക്ട് പ്രകാരം സ്ഥാപിതമായതാണ് അലീഗഢ് കേന്ദ്ര സര്‍വകലാശാലയെന്നും ന്യൂനപക്ഷ സ്ഥാപനമല്ലെന്നും 1967ല്‍ അസീസ് ബാഷ വിധിന്യായത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെ പറഞ്ഞു. … Continue reading "അലിഗഢ് മുസ് ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ല: കേന്ദ്ര സര്‍ക്കാര്‍"
        സര്‍വകലാശാലയുടെ ആറാംസെമസ്റ്റര്‍ ബി.എസ്സി. മാത്തമാറ്റിക്‌സ് (ഓണേഴ്‌സ് റഗുലര്‍ഏപ്രില്‍ 2016) പരീക്ഷകള്‍ ഏപ്രില്‍ 18ന് ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴകൂടാതെ മാര്‍ച്ച് 28 മുതല്‍ 30 വരെയും 130 രൂപ പിഴയോടെ മാര്‍ച്ച് 31 വരെയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടിനൊടൊപ്പം എ.പി.സി., ചലാന്‍ എന്നിവ ഏപ്രില്‍ നാലിനകം സര്‍വകലാശാലയില്‍ എത്തിക്കണം. ഇംപ്രൂവ്‌മെന്റ് പരീക്ഷ മൂന്നാംവര്‍ഷ ഡിഗ്രി (വിദൂരവിദ്യാഭ്യാസം) ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ അപേക്ഷയോടൊപ്പം ഗ്രേഡ് കാര്‍ഡ്, ടി.സി., പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികള്‍ … Continue reading "ആറാംസെമസ്റ്റര്‍ ബി.എസ്സി. മാത്തമാറ്റിക്‌സ്"
        കണ്ണൂര്‍: അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നാളെ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്. ഒന്നിച്ചും കൂട്ടമായുമുള്ള പഠന പ്രവര്‍ത്തനങ്ങളും സ്‌കൂളുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലുള്ള തീവ്ര പരിശീലനങ്ങളും രാത്രികാല ക്ലാസുകളും പൂര്‍ത്തിയാക്കിയാണ് ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക് പോകുന്നത്. എസ് എസ് എല്‍ സി പരീക്ഷ നാളെ മുതല്‍ തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികള്‍ പഠന ചൂടിലാണ്. അത്യുഷ്ണവും കത്തുന്ന പകല്‍ ചൂടിനുമൊപ്പം പരീക്ഷക്കുള്ള അവസാന മിനുക്കുപണികളിലാണ് … Continue reading "കൊടുംചൂടില്‍ നിന്ന് ഇനി പരീക്ഷാ ചൂടിലേക്ക്"
        കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മൂന്നാം വര്‍ഷ ബി.ഡി.എസ്. ഡിഗ്രി (സപ്ലിമെന്ററി ഫിബ്രവരി 2016) പരീക്ഷ മാര്‍ച്ച് 16ന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ മാര്‍ച്ച് 4 വരെയും 130 രൂപ പിഴയോടെ മാര്‍ച്ച് 8 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം, എ.പിസി, ചലാന്‍ എന്നിവ മാര്‍ച്ച് 10നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.

LIVE NEWS - ONLINE

 • 1
  12 hours ago

  കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

 • 2
  13 hours ago

  സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

 • 3
  14 hours ago

  ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

 • 4
  16 hours ago

  കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

 • 5
  18 hours ago

  നിപ ബാധിതന്‍ ആശുപത്രി വിട്ടു

 • 6
  20 hours ago

  മാവ് വീണ് വീട് തകര്‍ന്നു

 • 7
  20 hours ago

  സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

 • 8
  20 hours ago

  പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

 • 9
  22 hours ago

  ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി