Wednesday, July 17th, 2019

        കണ്ണൂര്‍: സ്‌കൂള്‍ ബസ് പരിശോധന കര്‍ശനമാക്കുന്നു. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന മിന്നല്‍ പരിശോധനയില്‍ കണ്ണൂരിലെ ഒരു സ്‌കൂള്‍ ബസ്സിലെ ഡ്രൈവര്‍ക്ക് ബന്ധപെട്ട രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം ഗുരുതരമായ വീഴ്ചകളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച എ ആര്‍ ക്യാമ്പ് കമ്മ്യൂണിറ്റി ഹാളില്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് വരുംദിവസങ്ങളില്‍ കണ്ണൂര്‍ ട്രാഫിക്ക് എസ് ഐയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനയ്ക്ക് തുടക്കമാകും. ബസ്സുകളില്‍ കുട്ടികളെ കുത്തിനിറക്കുന്നതും അമിതവേഗവും അപകടങ്ങള്‍ … Continue reading "കുട്ടികളെ കുത്തിനിറക്കല്‍ സ്‌കൂള്‍ ബസ് പരിശോധന കര്‍ശനമാക്കുന്നു"

READ MORE
    കേരള സര്‍വകലാശാല ജൂലായ് 18ന് തുടങ്ങുന്ന മൂന്നാം വര്‍ഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ ജൂണ്‍ 28 വരെ ഫീസ് അടയ്ക്കാം. ജൂലായില്‍ നടത്തുന്ന മൂന്നാം വര്‍ഷ ബി.ഫാം പരീക്ഷക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, ചേര്‍ത്തല സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് ഫാര്‍മസി, പാറശ്ശാല ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ പരീക്ഷയെഴുതണം. പുനലാല്‍ … Continue reading "കേരള സര്‍വകലാശാല ബി.ഫാം പരീക്ഷ"
        കണ്ണൂര്‍ സര്‍വകലാശാലയുടെ ഡിഗ്രി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി ജൂണ്‍ 18 വരെ നീട്ടി. ഫസ്റ്റ് അലോട്ട്‌മെന്റ് ജൂണ്‍ 25ന് നടക്കും. അലോട്ട്‌മെന്റ് ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ജൂണ്‍ 27നും 29നുമിടയില്‍ ഫീസ് അടച്ചതിനുശേഷം വിവരങ്ങള്‍ രേഖപ്പെടുത്തി അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്. പ്രസ്തുത മെമ്മോയും ഒറിജിനല്‍ ചലാനും അഡ്മിഷന്‍സമയത്ത് കോളേജില്‍ ഹാജരാക്കണം. രണ്ടാം അലോട്ട്‌മെന്റ് ജൂലായ് ഒന്നിന് നടക്കും. ജൂലായ് 2 മുതല്‍ 5 … Continue reading "കണ്ണൂര്‍ സര്‍വകലാശാല ഡിഗ്രി പ്രവേശന തീയതി നീട്ടി"
      കോഴിക്കോട്: 2016ലെ പ്ലസ് വണ്‍ ഏകജാലക പ്രവേശത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂണ്‍ 14 വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഹയര്‍ സെക്കന്ററി വകുപ്പിന്റെ വെബ് സൈറ്റില്‍ പരിശോധിക്കാം. sh_vsskäv: http://www.hscap.kerala.gov.in/hscap_results/ , http://www.hscap.kerala.gov.in/hscap_cms/frame.html എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ നിശ്ചിത മാതൃകയിലുള്ള തിരുത്തല്‍ അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജൂണ്‍ 14ന് വൈകീട്ട് നാലു മണിക്ക് മുമ്പായി സ്‌കൂളില്‍ സമര്‍പ്പിക്കണം. വിദ്യാര്‍ഥിയുടെ അപേക്ഷ നമ്പര്‍, പേര്, എസ്.എസ്.എല്‍.സി രജിസ്റ്റര്‍ നമ്പര്‍, വിദ്യാര്‍ഥിയുടെ … Continue reading "പ്ലസ്ടു; ട്രയല്‍ അലോട്ട് മെന്റ് പ്രസിദ്ധീകരിച്ചു"
      കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ എഡ്യൂക്കേഷന്‍ പഠനവിഭാഗം, സര്‍വകലാശാലാ ടീച്ചര്‍ എഡ്യൂക്കേഷന്‍ കേന്ദ്രങ്ങള്‍, ഗവണ്‍മെന്റ് / എയ്ഡഡ് / അണ്‍ എയ്ഡഡ് കോളേജുകള്‍ എന്നിവയില്‍ എം.എഡ് റഗുലര്‍ (രണ്ട് വര്‍ഷം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ പ്രോസ്‌പെക്ടസ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ അതത് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് സ്ഥാപനങ്ങളില്‍ ജൂണ്‍ പത്തിനകം സമര്‍പ്പിക്കണം. റാങ്ക് ലിസ്റ്റ് ജൂണ്‍ 16ന് അതത് ഇടങ്ങളില്‍ പ്രസിദ്ധീകരിക്കും. ജൂണ്‍ 22ന് അഭിമുഖം നടത്തി … Continue reading "എം.എഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു"
      കണ്ണൂര്‍: വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ പ്രവേശനത്തിന് ഒരുങ്ങി. നവാഗതരെ സ്വീകരിക്കാനും വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്നതിന്റെ അവസാന ഘട്ടത്തിലുമാണ് സ്‌കൂള്‍ അധികൃതര്‍. വിദ്യാലയങ്ങളുടെ ചുമരും പരിസരങ്ങളും വൃത്തിയാക്കി പെയിന്റടിച്ച് മനോഹരമാക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്‌കൂളുകളില്‍ അഡ്മിഷന്‍ തിരക്കായിരുന്നു. ഇത് കഴിഞ്ഞ് അറിവിന്റെ ആദ്യാക്ഷരം തേടി നൂറുകണക്കിന് കുട്ടികളാണ് ഇക്കുറി ജില്ലയിലെ സരസ്വതീ ക്ഷേത്രങ്ങളിലെത്തുക. പുതിയ അധ്യയന വര്‍ഷത്തേക്ക് സ്‌കൂള്‍ വിപണി സജീവമായി. പുതിയ ഉടുപ്പും ബാഗുകളും വര്‍ണക്കുടകളുമായി … Continue reading "വേനലവധിക്ക് വിട… സ്‌കൂളുകള്‍ പ്രവേശനത്തിനായി ഒരുങ്ങി"
        കാലിക്കറ്റ് സര്‍വകലാശാലയുടെ ആന്ത്രോത്ത്, കടമത്ത്, കവരത്തി ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്ക് ലക്ചറര്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം മെയ് 30, ജൂണ്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. യോഗ്യരായവരുടെ ലിസ്റ്റും ഇന്റര്‍വ്യൂ ഷെഡ്യൂളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. 25ന് ആരംഭിക്കാനിരുന്ന പി.ജി പരീക്ഷ മാറ്റി മെയ് 25ന് ആരംഭിക്കാനിരുന്ന പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മോഡിലുള്ള എം.എ/എം.എസ്.സി/എം.കോം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റര്‍ (ഫസ്റ്റ് അപ്പിയറന്‍സ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ ജൂണ്‍ ഏഴുമുതല്‍ നടക്കും.
      ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്ലാജ്വേറ്റ് ഡിപ്ലോമ ഇന്‍ നാനൊ ടെക്‌നോളജി (റഗുലര്‍/സപ്ലിമെന്ററിമാര്‍ച്ച് 2015) പരീക്ഷകള്‍ മെയ് 30ന് തുടങ്ങും. അപേക്ഷകള്‍ പിഴകൂടാതെ മെയ് 18 വരെയും 130 രൂപ പിഴയോടെ മെയ് 20 വരെയും സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം എ.പി.സി., ചലാന്‍ എന്നിവ മെയ് 23നകം സര്‍വകലാശാലയില്‍ എത്തിക്കണം. ഫൈനല്‍ ബി.ഡി.എസ്. പാര്‍ട്ട് കക പരീക്ഷ ജൂണ്‍ ആറ് മുതല്‍ ഫൈനല്‍ ബി.ഡി.എസ്. പാര്‍ട്ട് കക ഡിഗ്രി (സപ്ലിമെന്ററിമെയ് 2016) പരീക്ഷകള്‍ ജൂണ്‍ ആറിന് … Continue reading "ഡിപ്ലോമ ഇന്‍ നാനൊ ടെക്‌നോളജി പരീക്ഷ 30 മുതല്‍"

LIVE NEWS - ONLINE

 • 1
  6 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  8 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  11 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  11 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  12 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  13 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  14 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  15 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ