Saturday, February 23rd, 2019

      2016ലെ പത്താംതരം തുല്യതാപരീക്ഷ നവംബര്‍ 14മുതല്‍ 26വരെ സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാഫീസ് 19മുതല്‍ 26വരെ പിഴയില്ലാതെയും 26മുതല്‍ 30വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളില്‍ അട്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

READ MORE
        സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകം തികയാതെ വന്നതോടെ 64003 പുസ്തകങ്ങള്‍കൂടി അച്ചടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് ടെക്സ്റ്റ് ബുക് ഓഫിസര്‍ കെ.ബി.പി.എസിന് കത്തയച്ചു. അതേസമയം അച്ചടി പൂര്‍ത്തിയായ പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് കെ.ബി.പി.എസിലും ബുക് ഡിപ്പോകളിലുമായി കെട്ടിക്കിടക്കുന്നത്. ഒന്നുമുതല്‍ എട്ട് വരെയുള്ള ക്‌ളാസുകളില്‍ കുറവുള്ള പാഠപുസ്തകങ്ങള്‍ അച്ചടിക്കാനാണ് ടെക്സ്റ്റ് ബുക് ഓഫിസര്‍ കെ.ബി.പി.എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 84 ഓളം ടൈറ്റിലുകളിലായി 64003 പാഠപുസ്തകങ്ങള്‍ ഇനിയും അച്ചടിക്കണമെന്നാണ് കത്തിലെ നിര്‍ദേശം. പാദവാര്‍ഷിക പരീക്ഷ ഈമാസം 29ന് തുടങ്ങാനിരിക്കെ … Continue reading "64003 പാഠ പുസ്തകങ്ങള്‍കൂടി അച്ചടിക്കും"
      തിരു: സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെയും പ്രവശനാധികാരം ഉറപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ആശങ്ക പരത്തുന്നു. മെറിറ്റ് സീറ്റിലെ ഫീസ് കുത്തനെ ഉയര്‍ത്താമെന്ന വ്യവസ്ഥയിലുള്ള ഈ നീക്കം നിര്‍ധന വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നമെന്നതാണ് പരക്കെ ആശങ്കക്കിടയാക്കിയത്. ബി.ഡി.എസ് പ്രവേശത്തിന് സര്‍ക്കാറും മാനേജുമെന്റുകളും ധാരണയിലത്തെിയപ്പോള്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടി കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത്. ഏകീകൃത ഫീസിനാണ് ഡെന്റല്‍ കോളജുകളുമായി സര്‍ക്കാര്‍ ധാരണയിലത്തെിയത്. ഇതനുസരിച്ച് 85 ശതമാനം സീറ്റുകളിലേക്കും … Continue reading "ഏകീകൃത മെഡിക്കല്‍ പ്രവേശനം വിനയാവുന്നു"
          എയര്‍ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയില്‍ 961 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി (31), എസ്.ടി (71), ഒ.ബി.സി (258), ജനറല്‍ (489) എന്നിങ്ങനെയാണ് ഒഴിവുകള്‍. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്. പ്രകടനം അനുസരിച്ച് കരാര്‍ കാലാവധി നീട്ടും. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്ന് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്‌ളോമ. പ്രായപരിധി: 2016 ജൂലൈ ഒന്ന് അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ … Continue reading "എയര്‍ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസില്‍ അപേക്ഷ ക്ഷണിച്ചു"
        കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം, ബി.ബി.എ, ബി.എം.എം.സി, ബി.സി.എ, ബി.എസ്.ഡബ്ലിയു. ബി.ടി.എച്.എം, ബി.വി.സി, ബി.എച്ച്.എ, ബി.കോം ഓണേഴ്‌സ്, ബി.എ.അഫ്‌സലുല്‍ ഉലമ ഇന്‍ അറബിക് സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് (സി.യു.സി.ബി.സി.എസ്.എസ് 2014 പ്രവേശനം മാത്രം) പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 12 വരെയും, 150 രൂപ പിഴയോടെ ആഗസ്ത് 16 വരെയും അപേക്ഷിക്കാം.
        കണ്ണൂര്‍ സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എസ് സി എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് പ്രോജക്ട് ഇവാല്വേഷന്‍/വൈവവോസി (സി.സി.എസ്.എസ്. റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2016) പരീക്ഷകള്‍ ആഗസ്ത് അഞ്ചിന് തുടങ്ങും. അപേക്ഷകള്‍ പിഴകൂടാതെ ജൂലായ് 30 വരെയും 130 രൂപ പിഴയോടെ ആഗസ്ത് ഒന്നുവരെയും സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ചലാന്‍, എ.പി.സി. എന്നിവ ആഗസ്ത് ഒന്നിന് സര്‍വകലാശാലയില്‍ എത്തിക്കണം. ഇന്റേണല്‍ മാര്‍ക്കുകള്‍ സമര്‍പ്പിക്കാം കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള നാലാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികളുടെ (സി.ബി.സി.എസ്.എസ്.) ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കുകള്‍ ഓണ്‍ലൈനായി … Continue reading "എം.എസ് സി എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് പരീക്ഷകള്‍ ആഗസ്ത് അഞ്ചിന് തുടങ്ങും"
        കണ്ണൂര്‍: സ്‌കൂള്‍ ബസ് പരിശോധന കര്‍ശനമാക്കുന്നു. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന മിന്നല്‍ പരിശോധനയില്‍ കണ്ണൂരിലെ ഒരു സ്‌കൂള്‍ ബസ്സിലെ ഡ്രൈവര്‍ക്ക് ബന്ധപെട്ട രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം ഗുരുതരമായ വീഴ്ചകളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച എ ആര്‍ ക്യാമ്പ് കമ്മ്യൂണിറ്റി ഹാളില്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് വരുംദിവസങ്ങളില്‍ കണ്ണൂര്‍ ട്രാഫിക്ക് എസ് ഐയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനയ്ക്ക് തുടക്കമാകും. ബസ്സുകളില്‍ കുട്ടികളെ കുത്തിനിറക്കുന്നതും അമിതവേഗവും അപകടങ്ങള്‍ … Continue reading "കുട്ടികളെ കുത്തിനിറക്കല്‍ സ്‌കൂള്‍ ബസ് പരിശോധന കര്‍ശനമാക്കുന്നു"
      രാജ്യത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. യു.ജി.സിയുടേയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്റേയും പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് വിരുദ്ധമായ ഏതെങ്കിലും സ്ഥാപനങ്ങള്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയാല്‍ അവ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീ സുരക്ഷയുടെ പേരില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നത് തീര്‍ത്തും വിവേചനപരമാണെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണിത്. പുരുഷ വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീ വിദ്യാര്‍ത്ഥികള്‍ക്കും വ്യത്യസ്തമായ ഹോസ്റ്റല്‍ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ മാറ്റം വരുത്തണമെന്ന് ഉന്നത … Continue reading "സര്‍വകലാശാലകളില്‍ ഡ്രസ് കോട് പാടില്ല"

LIVE NEWS - ONLINE

 • 1
  29 mins ago

  കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

 • 2
  1 hour ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 3
  2 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 4
  2 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

 • 5
  3 hours ago

  അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

 • 6
  3 hours ago

  മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

 • 7
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 8
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 9
  4 hours ago

  കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം