Friday, April 26th, 2019

      ജയലളിതയോടുള്ള ആദര സൂചകമായി കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. കേരള, എം.ജി, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍, ആരോഗ്യ, കുസാറ്റ് സര്‍വകലാശാലകളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. സബ് ജില്ലാ സ്‌കൂള്‍ കലോല്‍സവങ്ങള്‍ മാറ്റിവെച്ചതായി ഡി.പി.ഐ അറിയിച്ചു.

READ MORE
      കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന 2016-17 അധ്യയനവര്‍ഷത്തേക്ക് വിവിധ യുജി കോഴ്‌സുകളിലേക്ക് 500 രൂപ പിഴയോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തീയതി 23 വരെ നീട്ടി. വിവിധ പിജി കോഴ്‌സുകളിലേക്ക് 100 രൂപ പിഴയോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തീയതി 26 വരെയും നീട്ടി. അപേക്ഷാ ഫോമും ഒപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഹോം പേജില്‍ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍/ജനസേവന കേന്ദ്രങ്ങള്‍/എസ്ബിടി ഓണ്‍ലൈന്‍ എന്നീ രീതിയില്‍ … Continue reading "കാലിക്കറ്റ് സര്‍വകലാശാല യുജി കോഴ്‌സ് അപേക്ഷാ തീയതി നീട്ടി"
    തിരു: രണ്ടു മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനം ജസ്റ്റീസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരേയാണ് നടപടി. ഇവിടെ നടത്തിയ പ്രവേശന പ്രക്രിയ സുതാര്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി. ഇതോടെ ഈ രണ്ടു കോളജുകളില്‍ നിന്നായി പ്രവേശനം നേടിയ 150 ഓളം കുട്ടികളുടെ ഭാവി പ്രതിസന്ധിയിലായി.
        സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്സ്) വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ, തുല്‍ജാപുര്‍, ഗുവഹാത്തി, ഹൈദരാബാദ് കാമ്പസുകളിലാണ് കോഴ്‌സുകള്‍. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ബിഎ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017 ഏപ്രില്‍ 27നാണ്. ംംം.മറാശശൈീി.െശേ.ൈലറൗ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 15വരെ അപേക്ഷിക്കാം. എംഎ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017ജനുവരി ഏഴിനാണ്. നവംബര്‍ 30വരെ അപേക്ഷിക്കാം. എംഫില്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017 ഫെബ്രുവരി 10. … Continue reading "പിജി കോഴ്‌സുകള്‍ക്ക് ടിസ്സില്‍ അപേക്ഷിക്കാം"
    മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് യോഗ്യതക്ക് ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ(യുജിസി-നെറ്റ്) 2017 ജനുവരി 22ന് നടത്തും. 99 മാനവിക വിഷയങ്ങളിലാണ് നെറ്റ് നടത്തുന്നത്. രാജ്യത്തെ 89 നെറ്റ് കോ ഓര്‍ഡിനേറ്റിങ് സ്ഥാപനങ്ങളിലാണ് മുന്‍പരീക്ഷകള്‍പോലെ പരീക്ഷ നടത്തുക. ഓണ്‍ലൈനായി www.cbsenet.nic.in വെബ്‌സൈറ്റിലൂടെ ഇന്നു 17മുതല്‍ നബംബര്‍ 16അപേക്ഷിക്കാം. ഹ്യൂമാനിറ്റീസ് (ഭാഷകള്‍ ഉള്‍പ്പടെ), സോഷ്യല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം 55 ശതമാനം മാര്‍ക്കോടെ (എസ് … Continue reading "യുജിസി നെറ്റ് ജനുവരിയില്‍"
    ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചി(ഐസര്‍)ന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ വിവിധ പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബയോളജിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ പിഎച്ച്ഡിക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്സി/എസ്ടിക്ക് 55 ശതമാനം മാര്‍ക്ക് മതി. സിഎസ്‌ഐആര്‍യുജിസി നെറ്റ്/ഡിഎസ്ടി–ഇന്‍സ്പയര്‍ ഫോര്‍ പിഎച്ച്ഡി/ഗേറ്റ് (എക്കോളജി എവല്യൂഷന്‍ ബിഹേവിയര്‍ പേപ്പറുകള്‍ക്കുമാത്രം)/ഐസിഎംആര്‍ ജെആര്‍എഫ്/ജെജിഇഇബിഐഎല്‍എസ് എന്നിവയില്‍ ഒരു യോഗ്യതാപരീക്ഷാ സ്‌കോറും വേണം. … Continue reading "ഐസറില്‍ അപേക്ഷിക്കാം"
        മലപ്പുറം: സമ്പൂര്‍ണ ശൗചാലയ സൗകര്യമുള്ള സംസ്ഥാനമെന്ന നേട്ടത്തിലേക്ക് അടുക്കുന്ന കേരളത്തിലെ 1500ലധികം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മതിയായ കക്കൂസ്, മൂത്രപ്പുര സൗകര്യങ്ങളില്ല. വിവരാവകാശ അപേക്ഷയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും നല്‍കിയ മറുപടികളിലാണ് പൊതുവിദ്യാലയങ്ങളിലെ പ്രാഥമിക കൃത്യനിര്‍വഹണത്തിനുള്ള സൗകര്യങ്ങളെ സംബന്ധിച്ച വിവരങ്ങളുള്ളത്. പാലക്കാട്, ഇടുക്കി, എറണാകുളം, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലായി 638 സ്‌കൂളുകളില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന് അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. … Continue reading "‘സമ്പൂര്‍ണ ശൗചാലയം’: നിരവധി സ്‌കൂളുകള്‍ പദ്ധതിക്ക് പുറത്ത്"
        പൊതുവിദ്യാഭ്യാസമേഖലയിലെ ഒന്നുമുതല്‍ പത്തുവരെ കല്‍സുകളിലുള്ള 35 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. അപകടം സംഭവിച്ച് മരിച്ചാല്‍ 50,000 രൂപയും പരിക്ക് പറ്റിയാല്‍ പരമാവധി 10,000 രൂപയും ഇന്‍ഷുറന്‍സ് തുകയായി നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകടമരണം സംഭവിച്ചാല്‍ 50,000 രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തി അതിന്റെ പലിശ ആ കുട്ടികളുടെ തുടര്‍പഠനത്തിന് ഉപയോഗിക്കാം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ എല്ലാ കുട്ടികളും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വരും. രാജ്യത്ത് … Continue reading "വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ"

LIVE NEWS - ONLINE

 • 1
  3 hours ago

  വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

 • 2
  5 hours ago

  ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

 • 3
  6 hours ago

  അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

 • 4
  7 hours ago

  വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 • 5
  7 hours ago

  തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

 • 6
  8 hours ago

  മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

 • 7
  8 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 8
  8 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 9
  8 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു