Education

      കണ്ണൂര്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഗവ. കോളേജ്, കാസര്‍കോട്, ജിപിഎം ഗവ. കോളേജ്, മഞ്ചേശ്വരം, എന്‍എഎസ് കോളേജ്, കാഞ്ഞങ്ങാട്, സെന്റ് പയസ് ടെന്‍ത്ത് കോളേജ്, രാജപുരം. ഇകെഎന്‍എം ഗവ. കോളേജ്, എളേരിത്തട്ട് എന്നിവ പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെയും ഗവ. കോളേജ്, കാസര്‍കോട്്, ജിപിഎം ഗവ. കോളേജ്, മഞ്ചേശ്വരം, എന്‍എഎസ് കോളേജ്, കാഞ്ഞങ്ങാട് എന്നിവ പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാം വര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ (പ്രിലിമിനറി) വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ ക്ലാസ്സുകള്‍ മാര്‍ച്ച് 1 ന് കണ്ണൂര്‍ സര്‍വകലാശാല കാസര്‍കോട് കാമ്പസ്, ചാല വിദ്യാനഗറില്‍ വെച്ച് രാവിലെ 10 മുതല്‍ നടത്തും. അന്നേദിവസം വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി കാര്‍ഡും ക്വാളിഫയിംഗ്് സര്‍ട്ടിഫിക്കറ്റും പഠനക്കുറിപ്പുകളും വിതരണം ചെയ്യും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ പ്രോഗ്രാം 11 മണിക്ക് നടത്തും

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ട് മുതല്‍

    തിരു: എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിച്ച് 27 ന് അവസാനിക്കും. നേരത്തെ എട്ടിന് ആരംഭിച്ച് 23 ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ടൈംടേബിള്‍ മാറ്റാനുള്ള തീരുമാനം എടുത്തത്. മാര്‍ച്ച് 16 ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നതു മാറ്റി പകരം ഫിസിക്‌സ് ആക്കിയിട്ടുണ്ട്. പകരം 16 നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് 27 ലേക്കും മാറ്റി. 14 ന് ഹിന്ദി കഴിഞ്ഞാല്‍ 15 ന് അവധി കൊടുത്തിട്ടുണ്ട്. ഫിസിക്‌സ് പരീക്ഷക്ക് മുമ്പ് അവധി വേണമെന്ന് ആവശ്യം ഉയര്‍ന്നതിനാലാണ് ഫിസിക്‌സ് 16 ന് മാറ്റിയത്.     എസ്എസ്എല്‍സി പരീക്ഷ ടൈംടേബിള്‍ മാര്‍ച്ച് 8: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് വണ്‍, മാര്‍ച്ച് 9: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, മാര്‍ച്ച് 13: ഇംഗ്ലീഷ്, മാര്‍ച്ച് 14: ഹിന്ദി, മാര്‍ച്ച് 16: ഫിസിക്‌സ്, മാര്‍ച്ച് 20: കണക്ക്, മാര്‍ച്ച് 22: കെമിസ്ട്രി, മാര്‍ച്ച് 23: ബയോളജി, മാര്‍ച്ച് 27: സോഷ്യല്‍ സയന്‍സ്, മാര്‍ച്ച് 31നു സ്‌കൂള്‍ അടയ്ക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയാണ്. ഐടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ നടത്തും. പത്താം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 1, 2, 3, 6, 28, 29, 30 തീയതികളില്‍ നടത്തും

പി.എസ്.സി മറ്റ് ഭാഷാപരീക്ഷകളും ഇനി ഓണ്‍ലൈനില്‍
സെമിനാര്‍ നടത്തും
എല്‍എല്‍.ബി പ്രവേശനപരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ ഈ മാസം 21ന്
വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍

      സ്‌കൂള്‍വിദ്യാഭ്യാസസമ്പ്രദായം അടിമുടിമാറ്റുന്നതിനുള്ള പദ്ധതിക്ക് അന്തിമരൂപമായി. അക്കാദമികമാറ്റത്തോടൊപ്പം ഭൗതികാന്തരീക്ഷവും മാറ്റും. അടുത്ത അധ്യയനവര്‍ഷം മുതല്‍ പൊതുവിദ്യാലയങ്ങള്‍ പുതിയ സമ്പ്രദായത്തിലാവും. അധ്യാപകകേന്ദ്രീകൃത അധ്യയനത്തിന് പകരം വിദ്യാര്‍ഥികേന്ദ്രീകൃത സമ്പ്രദായമാണ് പരിഷ്‌കരണത്തിന്റെ അടിസ്ഥാനകാഴ്ചപ്പാട്. പാഠ്യപദ്ധതിപരിഷ്‌കരണത്തിനായി കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിക്കും. നിലവിലുള്ള പാഠപുസ്തകങ്ങള്‍ കണ്ണടച്ച് മാറ്റുകയെന്നതിനപ്പുറം വിദ്യാര്‍ഥികേന്ദ്രീകൃതമായി അവയെ പരിഷ്‌കരിക്കും. ഇതിനായി ചിലപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വേണ്ടിവരും. എന്‍.സി.ഇ.ആര്‍.ടി. നിര്‍ദേശിക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് രണ്ടുവര്‍ഷത്തിനുള്ളിലാകും മാറ്റം. ഒന്നരലക്ഷം അധ്യാപകര്‍ക്ക് വര്‍ഷം പത്തുദിവസം വീതം പരിശീലനം നല്‍കും. ഐ.ടി.യിലധിഷ്ഠിതമായി അധ്യാപനം നടത്താനുള്ള പരിശീലനത്തിനാണ് മുന്‍തൂക്കം. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം ഇകണ്ടന്റായി വികസിപ്പിക്കും. ഓരോകുട്ടിയുടെയും കഴിവ് തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമായി ടാലന്റ് ലാബുകളും പ്രകൃതിയില്‍നിന്ന് പാഠങ്ങള്‍ പഠിക്കുംവിധം ജൈവവൈവിധ്യപാര്‍ക്കും സ്‌കൂളുകളില്‍ ഉണ്ടാകും. ഒരു നിയമസഭാമണ്ഡലത്തില്‍ ഒന്നെന്നകണക്കില്‍ കലാകായികസാംസ്‌കാരികകേന്ദ്രം, നീന്തല്‍ക്കുളം എന്നിവ സ്ഥാപിക്കും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഓട്ടിസം പാര്‍ക്കും വിഭാവനം ചെയ്തിട്ടുണ്ട്. കാമ്പസ് തന്നെ പാഠപുസ്തകമാക്കുകയെന്ന കാഴ്ചപ്പാടാണ് പരിഷ്‌കാരങ്ങള്‍ക്ക് പിന്നില്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അവലോകനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു. പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാക്കുകയെന്ന ലക്ഷ്യത്തോടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി 220 ഹയര്‍സെക്കന്ററിസ്‌കൂളുകളില്‍ രണ്ടുകോടി രൂപവീതവും 640 എല്‍.പി, യു.പി. സ്‌കൂളുകളില്‍ ഒരുകോടി രൂപവീതവും 140 ഹൈസ്‌കൂളുകളില്‍ അഞ്ചുകോടി രൂപവീതവും ചെലവഴിക്കും. 45,000 ക്ലാസുകള്‍ ഹൈട്ടെക്കാക്കാന്‍ ഒരുലക്ഷം രൂപവീതം ചെലവിടും. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വിലക്കും. രക്ഷിതാക്കള്‍ക്കും മാറുന്ന വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ച് പരിശീലനം നല്‍കും

ഓറിയന്റേഷന്‍ ക്ലാസ്
സിബിഎസ്ഇ സ്‌കൂളുകള്‍ കറന്‍സി രഹിതമാകുന്നു
ഇഗ്നോ; അപേക്ഷ 30 വരെ
പരീക്ഷകള്‍ മാറ്റിവെച്ചു

      ജയലളിതയോടുള്ള ആദര സൂചകമായി കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. കേരള, എം.ജി, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍, ആരോഗ്യ, കുസാറ്റ് സര്‍വകലാശാലകളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. സബ് ജില്ലാ സ്‌കൂള്‍ കലോല്‍സവങ്ങള്‍ മാറ്റിവെച്ചതായി ഡി.പി.ഐ അറിയിച്ചു

കണ്ണൂര്‍,പാലക്കാട് മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് പ്രവേശനം റദ്ദാക്കി

    തിരു: രണ്ടു മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനം ജസ്റ്റീസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരേയാണ് നടപടി. ഇവിടെ നടത്തിയ പ്രവേശന പ്രക്രിയ സുതാര്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി. ഇതോടെ ഈ രണ്ടു കോളജുകളില്‍ നിന്നായി പ്രവേശനം നേടിയ 150 ഓളം കുട്ടികളുടെ ഭാവി പ്രതിസന്ധിയിലായി

‘സമ്പൂര്‍ണ ശൗചാലയം': നിരവധി സ്‌കൂളുകള്‍ പദ്ധതിക്ക് പുറത്ത്

        മലപ്പുറം: സമ്പൂര്‍ണ ശൗചാലയ സൗകര്യമുള്ള സംസ്ഥാനമെന്ന നേട്ടത്തിലേക്ക് അടുക്കുന്ന കേരളത്തിലെ 1500ലധികം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മതിയായ കക്കൂസ്, മൂത്രപ്പുര സൗകര്യങ്ങളില്ല. വിവരാവകാശ അപേക്ഷയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും നല്‍കിയ മറുപടികളിലാണ് പൊതുവിദ്യാലയങ്ങളിലെ പ്രാഥമിക കൃത്യനിര്‍വഹണത്തിനുള്ള സൗകര്യങ്ങളെ സംബന്ധിച്ച വിവരങ്ങളുള്ളത്. പാലക്കാട്, ഇടുക്കി, എറണാകുളം, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലായി 638 സ്‌കൂളുകളില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന് അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ എല്ലാ സ്‌കൂളുകളിലും ആവശ്യത്തിന് സൗകര്യമുണ്ടെന്നും മറുപടിയിലുണ്ട്. മറ്റു ജില്ലകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍നിന്നും സ്‌കൂളുകളില്‍നിന്ന് നേരിട്ടും ലഭിച്ച വിവരങ്ങള്‍ കൂടിയാകുമ്പോള്‍ സംസ്ഥാനത്ത് ആവശ്യത്തിന് ശൗചാലയ സൗകര്യങ്ങളില്ലാത്ത സ്‌കൂളുകളുടെ എണ്ണം 1500 കവിയും. പാലക്കാട് ജില്ലയിലെ 181 സ്‌കൂളുകളില്‍ നിയമപ്രകാരമുള്ള മൂത്രപ്പുര, കക്കൂസ് സൗകര്യങ്ങളില്ല. ഇടുക്കിയില്‍ 47 സര്‍ക്കാര്‍ സ്‌കൂളുകളിലും 26 എയ്ഡഡ് സ്‌കൂളുകളിലും എറണാകുളത്ത് ആറ് സര്‍ക്കാര്‍ സ്‌കൂളുകളിലും രണ്ട് എയ്ഡഡ് സ്‌കൂളുകളിലും കാസര്‍കോട് 154 സര്‍ക്കാര്‍ സ്‌കൂളുകളിലും 21 എയ്ഡഡ് സ്‌കൂളുകളിലും കോട്ടയത്ത് 15 സര്‍ക്കാര്‍ സ്‌കൂളുകളിലും 145 എയ്ഡഡ് സ്‌കൂളുകളിലും മതിയായ സൗകര്യങ്ങളില്ല. വയനാട് 41 സര്‍ക്കാര്‍ സ്‌കൂളുകളിലും ഇതാണ് സ്ഥിതി. എയ്ഡഡ് സ്‌കൂളുകളിലെ വിവരങ്ങള്‍ ലഭ്യല്ലെന്ന മറുപടിയും വയനാട് ജില്ല നല്‍കുന്നു. സംസ്ഥാനതല വിവരം ലഭ്യമല്ലാത്തതിനാല്‍, ഇതുസംബന്ധിച്ച് നല്‍കിയ വിവരാവകാശ അപേക്ഷ ഡി.പി.ഐ ഓഫിസ് ജില്ലാ തലത്തിലേക്ക് കൈമാറുകയായിരുന്നു. മലപ്പുറം, പത്തനംതിട്ട, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളില്‍ ഇതുസംബന്ധിച്ച കണക്കില്ല. അപേക്ഷ വിദ്യാഭ്യാസ ജില്ലാ ഓഫിസുകള്‍ക്ക് കൈമാറിയപ്പോഴും അവര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്ക് കൈമാറിയപ്പോഴും ഇതുതന്നെ മറുപടി. ഈ ജില്ലകളിലെ ഉപജില്ലാ ഓഫിസര്‍മാര്‍ വിവരങ്ങള്‍ നേരിട്ട് ശേഖരിക്കാന്‍ നിര്‍ദേശിച്ച് അപേക്ഷ ഓരോ സ്‌കൂളുകള്‍ക്കും കൈമാറിയിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല. സ്‌കൂളുകളിലെ മൂത്രപ്പുര, കക്കൂസ് സൗകര്യങ്ങള്‍ പരിതാപകരമായ സാഹചര്യത്തില്‍ മുമ്പ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

എയര്‍ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസില്‍ അപേക്ഷ ക്ഷണിച്ചു

          എയര്‍ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയില്‍ 961 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി (31), എസ്.ടി (71), ഒ.ബി.സി (258), ജനറല്‍ (489) എന്നിങ്ങനെയാണ് ഒഴിവുകള്‍. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്. പ്രകടനം അനുസരിച്ച് കരാര്‍ കാലാവധി നീട്ടും. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്ന് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്‌ളോമ. പ്രായപരിധി: 2016 ജൂലൈ ഒന്ന് അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ 28 വയസ്സും ഒ.ബി.സി 31 വയസ്സും എസ്.സി/ എസ്.ടി 33 വയസ്സും കഴിയരുത്. ശമ്പളം: ഒരു വര്‍ഷം പരിശീലന കാലയളവില്‍ 15000 രൂപ. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യനായി നിയമിക്കും. മാസം 17,680 രൂപ ലഭിക്കും. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക. എന്നാല്‍, അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. അപേക്ഷാഫീസ്: 1000 രൂപ. എസ്.ബി.ഐ ചെലാന്‍ വഴി ഫീസ് അടക്കാം. അപേക്ഷിക്കേണ്ട വിധം: www.airindia.in എന്ന വെബ്‌സൈറ്റ് വഴി ഈ മാസം 20 മുതല്‍ സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ്, ഫീസ് അടച്ചതിന്റെ ബാങ്ക് ചെലാന്‍, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം Post box no.12006, Cossipore Post Office, Kolkata700002 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.