Friday, April 19th, 2019

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പറശിനിക്കടവ് ലോഡ്ജില്‍ മൃഗീയപീഡനത്തിന് ഇരയാക്കിയ സംഭവം നാടിനെ നടുക്കിയതാണ്. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് അതേ സ്‌കൂളിലെ പതിനാറുകാരിയും പീഡനത്തിന് ഇരയാക്കപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്. നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സമൂഹം ജാഗ്രതയോടെ പരിശോധിക്കേണ്ട സ്ഥിതിയാണ് എന്ന് പറയാതെ വയ്യ. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള പോലീസിനും തുടര്‍ച്ചയായ പീഡനകഥകള്‍ സൃഷ്ടിക്കുന്ന നാണക്കേട് ചെറുതല്ല. കാമഭ്രാന്തന്മാര്‍ പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചുകീറുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് നികുതിപ്പണം പറ്റുന്ന കാക്കിയിട്ട ഉദ്യോഗസ്ഥര്‍ക്കും എളുപ്പത്തില്‍ പിന്തിരിയാനാകില്ല. വീട്ടില്‍നിന്നാണ് വേട്ടയാടല്‍ തുടങ്ങുന്നതെന്ന … Continue reading "നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് എന്തുപറ്റി?"

READ MORE
സംസ്ഥാനത്ത് മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് സര്‍ക്കര്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ പരക്കെ പ്രതിഷേധം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന മുന്‍കൂട്ടി നിശ്ചയിച്ചാലെ മന്ത്രിമാര്‍, പ്രശസ്ത വ്യക്തികള്‍ എന്നിവരുമായുള്ള മാധ്യമപ്രവര്‍ത്തകരുടെ ആശയ വിനിമയം ഇനി നടക്കുകയുള്ളൂ. ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറിയാനുള്ള അവകാശം നിയമമായതിന് ശേഷം സര്‍ക്കാറില്‍ നിന്ന് പൊതുജനങ്ങളെ അറിയിക്കേണ്ട നിരവധി വിഷയങ്ങള്‍, അഴിമതി, വഴിവിട്ടുള്ള സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, നയപരമായ തീരുമാനങ്ങള്‍ … Continue reading "മാധ്യമങ്ങള്‍ക്ക് നേരെ വീണ്ടും…"
മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പകല്‍ മാത്രം ഓടുന്ന പരശുറാം എക്‌സ്പ്രസിന്റെ ബോഗികളുടെ എണ്ണം കുറക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നാല്‍പത് വര്‍ഷത്തിലേറെയായി മലബാര്‍ ഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ ഈ പകല്‍വണ്ടി തുടക്കത്തില്‍ എറണാകുളം വരെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ നാഗര്‍കോവില്‍ വരെയും യാത്ര തുടരുകയാണ്. ഇരുഭാഗത്തേക്കുമുള്ള ഈ തീവണ്ടിയില്‍ രാവിലെയും വൈകുന്നേരവും നിന്നുതിരിയാന്‍ ഇടമില്ലാത്തവണ്ണം തിരക്കാണ്. കാലത്ത് മംഗലാപുരത്ത് നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ ബോഗികള്‍ യാത്രക്കാരെ കൊണ്ട് നിറയും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് … Continue reading "കോച്ചുകള്‍ വെട്ടിക്കുറക്കരുത്"
കുട്ടികളുടെ പഠനഭാരം കുറക്കാനുള്ള കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസം. ഒന്ന്, രണ്ട് ക്ലാസുകളില്‍ കുട്ടികള്‍ക്ക് ഗൃഹപാഠം നല്‍കരുതെന്നും ഭാഷ, കണക്ക് വിഷയങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നുമാണ് പ്രധാന നിര്‍ദ്ദേശം. സ്‌കൂള്‍ ബാഗിന്റെ ഭാരം പരമാവധി ഒന്ന്, രണ്ട് ക്ലാസുകളില്‍ ഒന്നര കിലോയും മൂന്ന്, നാല്, അഞ്ച് ക്ലാസുകളില്‍ മൂന്നുകിലോയുമായി നിജപ്പെടുത്തിയതും സ്വാഗതാര്‍ഹമായ മാര്‍ഗനിര്‍ദ്ദേശങ്ങളായി. രാവിലെ 7 മുതല്‍ തുടങ്ങുന്നതാണ് കുട്ടികളുടെ ഭാരം ചുമക്കല്‍. പുറത്ത് ഭാരിച്ച സ്‌കൂള്‍ ബാഗും കയ്യില്‍ ഭക്ഷണ കിറ്റുമായി മുമ്പോട്ടേക്ക് … Continue reading "തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന സമ്പ്രദായം വേണ്ട"
തലശ്ശേരിക്ക് ഇനി രണ്ട് നാള്‍ കൗമാരകലയുടെ ഉത്സവത്തിന്റെ രാപ്പകലുകള്‍. വിവിധ വേദികളിലായി ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞതോടെ നാട് ഉത്സവലഹരിയിലായി. 15 ഉപജില്ലകളില്‍ നിന്നായി 5798 വിദ്യാര്‍ത്ഥികളാണ് മേളക്ക് എത്തുന്നത്. 18 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. സ്‌കൂള്‍ മേളകള്‍ അനാര്‍ഭാടമായി നടത്താനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. പ്രളയ ദുരന്തത്തെ തുടര്‍ന്നാണ് ഈ തീരുമാനം. മേളയില്‍ പണക്കൊഴുപ്പ് ഇല്ലാതാകുമെങ്കിലും മത്സരങ്ങളിലെ വീറും വാശിയും കുറയാത്തതിനാല്‍ മത്സരങ്ങളുടെ മാറ്റ് കുറയില്ലെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വര്‍ഷങ്ങളായി ആര്‍ഭാടത്തിന്റെയും പോരിന്റെയും വേദികളാണ് കലോത്സവങ്ങള്‍. … Continue reading "കൗമാരകല ചിലങ്ക കെട്ടുമ്പോള്‍"
ഇടവേളക്ക് ശേഷം സി പി എമ്മില്‍ വിഭാഗീയതയും ആരോപണ പ്രത്യാരോപണവും ചുവടുറപ്പിക്കുന്നതിന്റെ സൂചനയാണ് ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിക്കെതിരെയള്ള നടപടി. സഹപ്രവര്‍ത്തകയ്ക്ക് നേരെയുള്ള ലൈംഗികാതിക്രമമെന്ന ഗുരുതരമായ കുറ്റം വിഭാഗീയതയുടെ വിഷയങ്ങളില്‍ പെട്ട് ചിതറിപ്പോയി. സി പി എമ്മിനെ പോലെ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനം കേവലം ആറുമാസ സസ്‌പെന്‍ഷന്‍ എന്ന അച്ചടക്ക നടപടിയില്‍ മാത്രം ഒതുക്കേണ്ട വിഷയമല്ലിത്. വിഭാഗീയതയുടെ വിഷയങ്ങള്‍ക്ക് സംഘടനാതലത്തിലുള്ള മറുപടികള്‍ക്ക് പുറമെ പി കെ ശശിക്കെതിരെ നിയമപരമായ നടപടി അന്വേഷണ കമ്മീഷന്‍ … Continue reading "പികെ ശശിക്കെതിരെയുള്ള നടപടി; ബാക്കിയാകുന്ന ചോദ്യങ്ങള്‍"
സംസ്ഥാന ശാസ്ത്ര പ്രവൃത്തിപരിചയ, സാമൂഹ്യശാസ്ത്രമേളക്ക് കണ്ണൂരില്‍ കൊടിയിറങ്ങുമ്പോള്‍ നാടിന്റെ മുമ്പില്‍ നിവര്‍ന്നുനില്‍ക്കുന്നത് നാളെയുടെ ശാസ്ത്രകാരന്മാര്‍. ജന്മ പ്രതിഭയും പരിശീലനവും കൊണ്ട് സ്വായത്തമാക്കിയ ഇനങ്ങളിലൂടെ വിജയവും അംഗീകാരവും നേടി ഇവര്‍ കണ്ണൂരില്‍നിന്നും വണ്ടി കയറുമ്പോള്‍ നമുക്ക് അഭിമാനിക്കാം. തേച്ചുമിനുക്കിയാല്‍ ഇവര്‍ നാളെയുടെ പ്രതീക്ഷയായി മാറുമെന്നത് സത്യമാണ്. എന്നാല്‍, അതിനുള്ള നേരിയ സാധ്യത പോലും നമ്മുടെ പരിഗണനയിലില്ലെന്നതാണ് വാസ്തവം. ഈ കുട്ടിശാസ്ത്രജ്ഞരുടെ കൈകളില്‍ നാട് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. ഊര്‍ജസംരക്ഷണം, മാലിന്യനിര്‍മാര്‍ജനം, റോഡ് അപകടങ്ങളും ദുരന്തങ്ങളും തടയല്‍, നൂതന … Continue reading "ഇതാ നാെളത്തെ ശാസ്ത്രകാരന്മാര്‍"
കേരളം ഇപ്പോഴും പ്രതീക്ഷയിലാണ്. പ്രളയം തകര്‍ത്തെറിഞ്ഞ കേരളീയ ജീവിത സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനുള്ള സഹായധനം ഇനിയും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടറിഞ്ഞ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും കേരളത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്നത് നാശനഷ്ടങ്ങള്‍ നേരിട്ട ആയിരങ്ങളെ നിരാശരാക്കുകയാണ്. 600 കോടി രൂപ ആദ്യഗഡുവായും തുടര്‍ന്ന് നാശനഷ്ടങ്ങളുടെ കണക്കെടുത്ത ശേഷം പരിഗണിക്കുമെന്നുള്ള വാഗ്ദാനങ്ങള്‍ പ്രളയം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞിട്ടും അതേപടി നിലനില്‍ക്കുന്നു. കുത്തിയൊലിച്ചുവന്ന മലവെള്ളപ്പാച്ചിലില്‍ വീടും വസ്തുവകകളും കൃഷിയും നഷ്ടപ്പെട്ടവരില്‍ ചിലര്‍ക്ക് മാത്രം … Continue reading "പ്രളയബാധിതര്‍ക്ക് കേന്ദ്രം സഹായം നല്‍കണം"

LIVE NEWS - ONLINE

 • 1
  6 mins ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 2
  27 mins ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 3
  27 mins ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 4
  36 mins ago

  ബാലപീഡനത്തിനെതിരെ നടപടി

 • 5
  2 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 6
  3 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 7
  3 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം

 • 8
  4 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 9
  4 hours ago

  ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച