Wednesday, October 16th, 2019

കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്ര ഏറെ ദുഷ്‌കരമായി തന്നെ തുടരുന്നു. വയനാട്ടിലെത്താനുള്ള ഒരു എളുപ്പവഴിയായി കണ്ണൂരില്‍ നിന്നുള്ളവര്‍ തെരഞ്ഞെടുക്കുന്നത് കൊട്ടിയൂര്‍, പാല്‍ചുരം ബോയ്‌സ് ടൗണ്‍ വഴിയാണ്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന റോഡ് ഇനിയും പഴയ പടിയായിട്ടില്ല. അല്‍പം അറ്റകുറ്റ പണികള്‍ നടത്തി ചെറിയ വാഹനങ്ങളും ഏതാനും കെ എസ് ആര്‍ ടി സി ബസുകളും മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. ഏതുസമയത്തും റോഡരികിടിഞ്ഞ് അപകടം സംഭവിക്കാവുന്ന നിലയിലാണ് റോഡ്. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ വയനാട് യാത്രക്കാര്‍ … Continue reading "പ്രളയക്കെടുതിയില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മിക്കണം"

READ MORE
പോലീസ് സ്റ്റേഷന് കല്ലെറിയുകയും അക്രമം നടത്തുകയും ചെയ്ത പ്രതികളെ പിടികൂടാന്‍ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ് പി ചൈത്ര തെരേസ ജോണിന് സ്ഥാനചലനം നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദമായി. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് നിയമാനുസൃതമായ നടപടി കൈക്കൊള്ളുന്നതിനാണ് എസ് പി പാര്‍ട്ടി ഓഫീസില്‍ പോയത്. എസ് പിയുടെ നടപടി സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തിയ എ ഡി ജി പി മനോജ് … Continue reading "പോലീസ് പിന്നെന്ത് ചെയ്യണം"
പിണറായി വിജയന്‍ സര്‍ക്കാറിന് 1000 ദിവസം പൂര്‍ത്തിയാക്കുന്നത് വന്‍ ആഘോഷമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ നടത്താന്‍ സ്വാഗത സംഘവും തീരുമാനിച്ചു. പ്രദര്‍ശനം, സെമിനാര്‍, ഉദ്ഘാടന മഹോത്സവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിങ്ങനെ ലക്ഷകണക്കിന് രൂപ ചിലവിട്ടാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രളയം സൃഷ്ടിച്ച മഹാനഷ്ടത്തില്‍ നിന്നും ജനങ്ങള്‍ ഇനിയും കരകയറിയിട്ടില്ലെന്ന വാസ്തവം നാടുഭരിക്കുന്ന തമ്പുരാക്കന്‍മാര്‍ മറന്നു. നിരവധി ദുരന്തങ്ങളാണ് കേരളത്തെ പിടിച്ച് കുലുക്കിയത്. ഓഖി, നിപ, പ്രളയം എന്നിവ നിരവധി ജീവനുകളും കോടികളുടെ … Continue reading "ആഘോഷം അതല്ലേ എല്ലാം…"
ഇന്ത്യ അതിന്റെ മഹത്തായ സത്തയുടെ പ്രകാശനമായ റിപ്പബ്ലിക് എന്ന സമ്മോഹനമായ പദവിയിലേക്ക് പ്രവേശിച്ചതിന്റെ ആണ്ട് പിറന്നാള്‍ കൂടി സമാഗതമാകുന്നു. ജനാധിപത്യവും മതേതരത്വവും ആധാരശിലയായ ഇന്ത്യയുടെ പരമാധികാരവും സഹിഷ്ണുതയും ഭരണഘടനയും ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് ഈ റിപ്പബ്ലിക് ദിനാചരണത്തിന് പ്രസക്തി ഏറെയാണ്. രാജ്യത്തിന്റെ പരമാധികാരം എന്നതില്‍ അന്തര്‍ലീനമായത് രാജ്യത്തിന്റെ അഖണ്ഡത തന്നെയാണ്. എന്നാല്‍ ഇന്ന് ഭാരതത്തിന്റെ സ്ഥിതി എന്താണ്? പേരിലുള്ള കലാപങ്ങള്‍ക്ക് പുറമെ ഭക്ഷണത്തിന്റെ പേരില്‍ പോലും മനുഷ്യനെ അരുംകൊല ചെയ്യാമെന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടായി. അതിര്‍ത്തിയുടെയും വിഭവങ്ങളുടെയും … Continue reading "റിപ്പബ്ലിക് ദിനം ഓര്‍മിപ്പിക്കുന്നത്"
സംസ്ഥാനത്തെ ചില പോലീസുദ്യോഗസ്ഥരെയും പോലീസ് സ്റ്റേഷനുകളെയും കുറിച്ച് അടുത്ത ദിവസങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അത്ര സുഖകരമല്ല. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ പോലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയിരിക്കുന്നു. അനധികൃത പണമിടപാട്, ക്വാറി മാഫിയയുമായുള്ള ബന്ധം, കൈക്കൂലി, കണക്കില്‍ പെടാത്ത പണം, സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍, കൃത്യമായ രേഖകളുടെ അഭാവം എന്നിവയൊക്കെ ഓപറേഷന്‍ തണ്ടര്‍ എന്ന പേരില്‍ വിജിലന്‍സ് ഡയറക്ടരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം. സംസ്ഥാനത്തെ എല്ലാ … Continue reading "ക്രമക്കേടും അഴിമതിയും നടത്തുന്നവര്‍ പോലീസ് സേനയില്‍ വേണ്ട"
നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുമെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്നുമുള്ള കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. തിരുവല്ലയില്‍ കീടനാശിനി തളിക്കുന്നതിനിടെ കഴിഞ്ഞദിവസം രണ്ടു കര്‍ഷകത്തൊഴിലാളികള്‍ മരിച്ചത് കാര്‍ഷിക മേഖലയിലാകെ ഞെട്ടലുണ്ടാക്കിയ സംഭവമാണ്. കീടനാശിനിയുടെ ഉപയോഗം എത്രമാത്രം അപകടകരമാണെന്നത് കര്‍ഷകര്‍ക്കും പൊതുസമൂഹത്തിനും ഒരു പുതിയ അറിവല്ല. വര്‍ഷങ്ങളായി സംസ്ഥാനത്തെ ജനങ്ങള്‍ ഭക്ഷണത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളും പഴങ്ങളുമൊക്കെ കീടനാശിനി തളിച്ചവ തന്നെയാണ്. ടണ്‍കണക്കിന് കീടനാശിനി തളിച്ച പച്ചക്കറികളും പഴങ്ങളും … Continue reading "പരിശീലനവും ബോധവല്‍കരണവും വേണം"
രണ്ട് കര്‍ഷക തൊഴിലാളികള്‍ പാടത്തെ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് മരിച്ചുവീണത് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. അപ്പര്‍ കുട്ടനാട്ടിലെ സനല്‍കുമാര്‍, മത്തായി ഈശോ എന്നിവരാണ് കഴിഞ്ഞ ദിവസം ദുര്‍മരണത്തിന് ഇരയായത്. കാര്‍ഷിക കേരളത്തിന് കാവലും കരുതലുമാകേണ്ട കൃഷിവകപ്പ് ഉദ്യോഗസ്ഥരാണ് ഈ കുരുതിക്ക് ഉത്തരം പറയേണ്ടത്. വിളകളിലെ വിഷപ്രയോഗത്തിന്റെ പേരില്‍ തമിഴ്‌നാട്ടുകാരെ കുറ്റം പറയാനുള്ള അവസരം പാഴാക്കാത്ത നമ്മള്‍ സ്വന്തം നാട്ടില്‍ നിര്‍ബാധം നടക്കുന്ന വിഷപ്രയോഗം കണ്ടില്ലെന്ന് നടിക്കുകയാണ്. കൃഷി വകുപ്പ് കടകളില്‍ നിയമാനുസൃതമായി വില്‍ക്കാവുന്ന കീടനാശിനികളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. … Continue reading "നിയന്ത്രിക്കണം കൃഷിയിടങ്ങളിലെ വിഷപ്രയോഗം"
വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരളത്തിലെ ചുണക്കുട്ടികള്‍ മുന്‍ചാമ്പ്യന്മാരായ ഗുജറാത്തിനെ എറിഞ്ഞ് വീഴ്ത്തിയപ്പോള്‍ കേരളത്തിനത് ചരിത്ര നേട്ടമായി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സെമിഫൈനലിലേക്കുള്ള ജയം നേടുന്നതിന് ആറു പതിറ്റാണ്ടത്തെ കാത്തിരിപ്പ് വേണ്ടിവന്നുവെങ്കിലും ക്രിക്കറ്റിന്റെ ദേശീയ മത്സരങ്ങളില്‍ ഇനി കേരളത്തെ ഒഴിവാക്കാനാവില്ലെന്ന് ഇന്നലത്തെ കളി തെളിയിച്ചു. 195 റണ്‍സ് വിജയലക്ഷ്യവുമായെത്തിയ ഗുജറാത്തിനെ 113 റണ്‍സിന് പുറത്താക്കി കേരളം നേട്ടം കൊയ്തപ്പോള്‍ കൃഷ്ണഗിരിയില്‍ ഉയര്‍ന്ന ആഹ്ലാദാരവം കേരളത്തിന്റെ മൊത്തം ആഹ്ലാദമായി മാറുകയായിരുന്നു. ബേസില്‍ തമ്പി നേടിയ അഞ്ച് വിക്കറ്റും സന്ദീപ് വാരിയരുടെ … Continue reading "കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം"

LIVE NEWS - ONLINE

 • 1
  2 mins ago

  തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

 • 2
  4 mins ago

  പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

 • 3
  7 mins ago

  ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

 • 4
  1 hour ago

  സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു

 • 5
  1 hour ago

  സ്വര്‍ണം കടത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

 • 6
  2 hours ago

  യുഎഇ ഏറ്റവും അടുപ്പമുള്ള രാജ്യം: പുടിന്‍

 • 7
  2 hours ago

  എല്ലാവരും എന്റെ പിറകെ

 • 8
  2 hours ago

  മരട് ഫ്‌ളാറ്റുകള്‍; സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി

 • 9
  2 hours ago

  തൊഴിയൂര്‍ സുനില്‍ വധക്കേസ്; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍