Wednesday, January 23rd, 2019

തുലാമാസ പൂജക്ക് നടതുറന്നപ്പോള്‍ ശബരിമലയിലുണ്ടായ സംഭവ വികാസങ്ങള്‍ ഭക്തജനങ്ങളിലൂണ്ടാക്കിയ ആശങ്ക തുടരുന്നു. വര്‍ഷങ്ങളായി അയ്യപ്പ ദര്‍ശനത്തിന് വ്രതാനുഷ്ഠാനങ്ങളോടെ സന്നിധാനത്തെത്തുന്നവര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം ഈ വര്‍ഷം ലഭിക്കുമോയെന്ന ആശങ്കയാണ്. യുവതികള്‍ക്ക് പ്രവേശാനുമതി നല്‍കിയ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്്. സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്്. വര്‍ഷങ്ങളായി നിലനിന്നുവരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ഭംഗം വരുത്തി യുവതികളെ പ്രവേശിപ്പിക്കുന്നത് തടയുമെന്ന തീരുമാനത്തിലാണ് ഹിന്ദു സംഘടനകളും വിശ്വാസികളും. ഒരു സമവായത്തിന്റെ അന്തരീക്ഷം ഇതുവരെ ഉരുത്തിരിഞ്ഞ് വരാത്ത … Continue reading "ശബരിമലയിലെ സംഘര്‍ഷസാധ്യത; അയ്യപ്പഭക്തര്‍ക്ക് ഉല്‍ക്കണ്ഠ"

READ MORE
കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാവുന്നു. ബാലാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും വിലയിരുത്തലില്‍ രക്ഷിതാക്കളെ ഏറെ ഉല്‍ക്കണ്ഠപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിദ്യാലയങ്ങള്‍ക്ക് പുറത്തുള്ള ഏജന്റുമാര്‍ വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നുണ്ടത്രെ. ആവശ്യത്തിന് മയക്കുമരുന്നുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുകയും ചെയ്യുന്നതുവഴി വന്‍ തുക സമ്പാദിക്കുന്ന മയക്കുമരുന്ന് ലോബികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ ബിസിനസ് നിര്‍ബാധം തുടരുകയാണ്. പ്ലസ് വണ്‍ മുതലുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഏജന്റുമാരുടെ വലയിലാണെന്ന് ബാലാവകാശ കമ്മീഷന്‍ വിലയിരുത്തുന്നു. ഹെറോയിന്‍, എല്‍ എസ് ഡി … Continue reading "ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ജാഗ്രത വേണം"
പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കര്‍ശന നിര്‍ദ്ദേശങ്ങളടങ്ങിയ മാര്‍ഗ്ഗരേഖ ഇറക്കിയത് വാഹനാപകടങ്ങള്‍ കുറക്കുന്നതിന് വളരെ സഹായകമാണ്. കാലാവധി കഴിഞ്ഞതും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസങ്ങളുണ്ടാക്കുന്നതുമായ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്ത് അതത് തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍മാര്‍ക്ക് 25 നകം റിപ്പോര്‍ട്ട് നല്‍കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്്. ഗ്രാമപ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും ഒരുപോലെ ജനങ്ങള്‍ക്ക് ദ്രോഹമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനമാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് മൂലമുണ്ടാകുന്നത്. പരാതിപ്പെട്ടാല്‍ … Continue reading "അപകടങ്ങള്‍ക്കിടയാക്കുന്ന ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യണം"
ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്‌നം പുതിയ വഴിത്തിരിവില്‍. സന്നിധാനത്തെ അയ്യപ്പക്ഷേത്രം, മാളികപ്പുറം ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിരിക്കുന്നു. പോലീസ് അകമ്പടിയോടെ ഇന്ന് സന്നിധാനത്ത് എത്തിയ രണ്ട് യുവതികള്‍ അവിടെ തന്നെ തുടരുന്ന സാഹചര്യത്തില്‍ ആചാരങ്ങള്‍ക്ക് ഭംഗം വരുന്നതിനെതിരെ പതിനെട്ടാംപടിക്ക് താഴെ തന്ത്രിമാരും പൂജാരിമാരും ഒറ്റക്കെട്ടായി ശരണം വിളിച്ച് പ്രതിഷേധം തുടരുന്നു. യുവതികള്‍ തിരിച്ചു പോകുന്നതുവരെ പൂജാദി കര്‍മ്മങ്ങള്‍ ഉപേക്ഷിക്കാനാണ് മേല്‍ശാന്തിമാരുടെ തീരുമാനം. പ്രായപൂര്‍ത്തിയാകാത്ത സ്ത്രീകള്‍ പതിനെട്ടാംപടിക്കടുത്തെത്തിയാല്‍ നട അടച്ചിടണമെന്ന തീരുമാനം പന്തളം കൊട്ടാരത്തില്‍ നിന്നുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരും … Continue reading "ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുന്ന നടപടികള്‍ ഉപേക്ഷിക്കണം"
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. സന്നിധാനത്ത് ദര്‍ശനത്തിനോ അഭിഷേകങ്ങള്‍ നടത്തുന്നതിനോ തടസമില്ല. പ്രസാദം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും മുമ്പത്തെ പോലെ ഇപ്പോഴുമുണ്ട്. എന്നാല്‍ പമ്പയിലും നിലക്കലുമുള്ള തര്‍ക്കം ഇന്നും തുടരുകയാണ്. യുവതികളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ ഹിന്ദുമത വിശ്വാസികളും മറ്റ് തീര്‍ത്ഥാടകരും നിലയ്ക്കലില്‍ സമരം തുടരുകയാണ്. അയ്യപ്പ ഭക്തരെ തടയാനും ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുത്താനും സര്‍ക്കാറിന് ഉദ്ദേശമില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യാവകാശമാണെന്നും യുവതികള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. യുവതികള്‍ക്ക് ദര്‍ശനാവസരം … Continue reading "ശബരിമല: സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കണം"
കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം കാരണം ജനങ്ങള്‍ക്കുണ്ടാവുന്ന ദുരിതം തുടരുന്നു. ദിവസം മുഴുവന്‍ കോടതി വരാന്തകളില്‍ തളച്ചിടേണ്ടിവരുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും പരിഹാര നടപടികള്‍ കാണാനാവാതെ ജുഡീഷ്യറിയും കുഴങ്ങുന്നു. കോടതികളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകളില്‍ ഉള്‍ക്കൊള്ളുന്നത് നീതിക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ നിലവിൡയാണ്.വര്‍ഷങ്ങളായി പരിഹാരം കാണാനാവാതെ കിടക്കുന്ന കുടുംബങ്ങളുടെ തീരാദുഖത്തിനറുതി വരണമെങ്കില്‍ കൂടുതല്‍ അദാലത്തുകള്‍ നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുവരുന്നുണ്ട്. ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമായി മൂന്ന്‌കോടിയോളം കേസുകള്‍ തീര്‍പ്പാവാതെ കിടക്കുകയാണ്. സുപ്രീംകോടതിയില്‍ മാത്രം 60750 കേസുകള്‍ തീര്‍പ്പിനായി കെട്ടിക്കിടക്കുന്നു. കെട്ടിക്കിടക്കുന്ന കേസുകള്‍ ഉടന്‍ … Continue reading "കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടി വേണം"
തൃശൂര്‍, എറണാകുളം ജില്ലകളിലെ ഇരുമ്പനത്തും കൊരട്ടിയിലും കഴിഞ്ഞ വെള്ളിയാഴ്ച നടന്ന എ ടി എം കവര്‍ച്ചാ കേസിലെ പ്രതികളെ ഇനിയും പിടികൂടാനായില്ല. ഇരുമ്പനത്തെ എസ് ബി ഐയുടെ എ ടി എമ്മില്‍ നിന്ന് 25 ലക്ഷം രൂപയും കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ ടി എമ്മില്‍ നിന്ന് 10.60 ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സി സി ടി വി ക്യാമറകളില്‍ സ്‌പ്രേ പെയിന്റടിച്ച് തെളിവ് നശിപ്പിക്കാന്‍ നടത്തിയ കവര്‍ച്ചക്കാരുടെ ശ്രമത്തില്‍ നിന്ന് ആസൂത്രിതമായ കവര്‍ച്ചയാണെന്ന … Continue reading "എടിഎം; സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം"
ഹോളിവുഡ് നടിയുടെ ആശയത്തില്‍ നിന്ന് രൂപംകൊണ്ട മീ ടു ചാലഞ്ച് രാജ്യത്ത് അര്‍ജുനന്റെ പാശുപതാസ്ത്രം പോലെ പ്രമുഖരുടെ ഉറക്കം കെടുത്തുകയാണ്. കേന്ദ്രമന്ത്രി അക്ബര്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിയാലുടന്‍ അദ്ദേഹത്തിന്റെ കസേര തെറിക്കുമെന്ന് ഉറപ്പായി. കേരളത്തില്‍ നടനും ജനപ്രതിനിധിയുമായ മുകേഷിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നിട്ടുണ്ട്. രാജ്യമാകെ നടന്മാരും എഴുത്തുകാരും സ്‌പോര്‍ട്‌സ് താരങ്ങളുമെല്ലാം മീ ടു ചാലഞ്ചിന്റെ പ്രഹരമേറ്റ് ഞെട്ടിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ മീ ടു എന്ന ഒരു പോസ്റ്റിട്ട് ശോഭന ജോര്‍ജ് ഒരു രാത്രി ഉറക്കം കെടുത്തിയത് ആരെയൊക്കെയാവാം. എന്തായാലും … Continue reading "‘മീ ടു’ സ്മാര്‍ത്തവിചാരത്തിന്റെ ധാര്‍മികത"

LIVE NEWS - ONLINE

 • 1
  3 hours ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 2
  6 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 3
  9 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 4
  10 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 5
  10 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 6
  11 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 7
  12 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 8
  13 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  13 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍