Wednesday, July 17th, 2019

      മധു മേനോന്‍ ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ സങ്കീര്‍ണമാകുന്നു. പദ്ധതിയില്‍ പൂര്‍ണമായും വിശ്വാസം അര്‍പിക്കാതെ വിരമിച്ച സൈനികര്‍ സമരരംഗത്ത് തുടരുന്നതിനിടെ പെന്‍ഷന്‍ ആവശ്യവുമായി മറ്റു സംഘടനകളും രംഗത്തെത്തുന്നതാണ് കേന്ദ്രസര്‍ക്കാറിനെ പുതിയ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കുന്നത്. തങ്ങള്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി അനുവദിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നായ റെയില്‍വെ ജീവനക്കാരും രംഗത്തെത്തി. സൈനികരെ പോലെ തങ്ങളുടെ ജോലിയും … Continue reading "വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: കേന്ദ്രസര്‍ക്കാര്‍ ചെകുത്താനും കടലിനുമിടയില്‍"

READ MORE
      ചില ക്യാമ്പസുകളില്‍ അരാജകത്വം വിളയാടുകയാണെന്നതിന്റെ പ്രകടമായ തെളിവാണ് തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി തസ്‌നി ജീപ്പിടിച്ച് മരിക്കാനിടയായ സംഭവം ഇതുമായി ബന്ധപ്പെട്ട് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ബൈജു ഇന്നലെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കണ്ണൂര്‍ സ്വദേശിയാണ് കീഴടങ്ങിയ ബൈജു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ കൊടൈക്കനാലിലേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് മധുരയിലേക്ക് പോയെങ്കിലും രക്ഷകിട്ടാതെ വന്നപ്പോഴാണ് പോലീസിന് കീഴടങ്ങിയത്. തസ്‌നിയുടെ മരണത്തിന് ഉത്തരവാദിയായ വിദ്യാര്‍ത്ഥി കണ്ണൂര്‍ സ്വദേശിയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. ഇയാള്‍ക്ക് പുറമെ ഏഴുപേര്‍ … Continue reading "ക്യാംപസുകളെ ചോരക്കളമാക്കരുത്"
      തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കാതെ യഥാസമയം നടത്തുകയാണ് വേണ്ടത്. സാധാരണഗതിയില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങാറുണ്ടായിരുന്നു. എന്നാലിത്തവണ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. പ്രാദേശിക ഭരണസംവിധാനങ്ങള്‍ പുഷ്ടിപ്പെടേണ്ട ഇന്നത്തെ കാലത്ത് അത്തരം സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാവുന്നത് തന്നെ ജനങ്ങള്‍ക്ക് തിരിച്ചടിയായി മാറും. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ നവംബര്‍ ഒന്നിനകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. എന്തായാലും കോടതി നവംബര്‍ ഒന്നിനകം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമന്ന … Continue reading "അനിശ്ചിതത്വം ഒഴിവാക്കി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിക്കണം"
        പലതുകൊണ്ടും ഒട്ടേറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യു എ ഇ സന്ദര്‍ശനം. മൂന്ന് ദശാബ്ദത്തിലേറെയായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അറബ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ട്. ഇതിനിടയില്‍ എത്രയോ പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചിട്ടും യു എ ഇ സന്ദര്‍ശിക്കണമെന്ന് ആര്‍ക്കും തോന്നിയിട്ടില്ല. മറ്റ് ഒട്ടേറെ രാജ്യങ്ങള്‍ ഒന്നിലേറെ തവണ സന്ദര്‍ശിച്ച് ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ച പ്രധാനമന്ത്രിമാരും നമുക്കുണ്ട്. ഇത്തരം രാജ്യങ്ങളുമായി നയതന്ത്രപരമായ തീരുമാനങ്ങള്‍ എടുത്തിട്ടും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്ന അറബ് രാജ്യങ്ങള്‍ … Continue reading "ഭാവി ഭാരതത്തിന് കരുത്തായി മാറുന്ന യു എ ഇ സന്ദര്‍ശനം"
    എന്‍ സി സി കാഡറ്റുകള്‍ വെടിയേറ്റ് മരിക്കുന്നത് രക്ഷിതാക്കളിലും വിശിഷ്യാ പൊതുസമൂഹത്തിലും കടുത്ത ആശങ്കകള്‍ പരത്തി. കൂത്തുപറമ്പിനടുത്ത് നിര്‍മലഗിരി കോളേജില്‍ വെച്ച് എന്‍ സി സി ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ് അനസ് എന്ന പത്തൊമ്പത് കാരന്‍ മരിച്ചിട്ട് ഒരു വര്‍ഷം തികയാറാകുമ്പോഴാണ് കോഴിക്കോട് ക്യാമ്പില്‍ ധനുഷ് കൃഷ്ണന്‍ വെടിയേറ്റ് മരിക്കുന്നത്. അനസിന് അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ടെങ്കിലും ധനുഷ്‌കൃഷ്ണന്റെ മരണകാരണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇനി വെളിപ്പെടാനിരിക്കുന്നതേയുള്ളൂ. കോഴിക്കോട് വെസ്റ്റ് ഹില്‍ ബാരക്‌സില്‍ കൊല്ലം … Continue reading "എന്‍സിസി ക്യാമ്പ് നടത്തിപ്പ് കാര്യക്ഷമമാക്കണം"
    അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ ത്രിതല പഞ്ചായത്തുകളുടെ ഇടപെടല്‍ പ്രശംസനീയമാണ്. സുതാര്യമായ പഞ്ചായത്ത് ഭരണം നടക്കുന്ന മറ്റൊരു ഇന്ത്യന്‍ സംസ്ഥാനം ഇല്ലെന്ന് തന്നെ പറയാം. ജനകീയ ഇടപെടല്‍ ശക്തമാക്കി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ വികസനപ്പെരുമഴ തീര്‍ക്കാന്‍ കേരളത്തിന് സാധിച്ചത് പഞ്ചായത്തീരാജിനെ പ്രബുദ്ധ ജനത നെഞ്ചേറ്റിയതുകൊണ്ട്തന്നെയാണ്. കാര്യങ്ങളുടെ കിടപ്പ് ഇത്തരത്തിലാണെങ്കിലും ഇപ്പോഴത്തെ വാര്‍ഡ് വിഭജനം കടുത്ത ആശങ്കകള്‍ ഉയര്‍ത്തുകയാണ്. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി തീരാറായി. പുതിയ ഭരണസമിതി നവംബര്‍ … Continue reading "തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാവരുത്"
    രാജ്യത്ത് അസ്വസ്ഥതകള്‍ വിതയ്ക്കാന്‍ പാക് തീവ്രവാദികള്‍ ഒരുങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്നുള്ളതിന്റെ പ്രകടമായ തെളിവാണ് ജമ്മുകാശ്മീരിലെ ഉദംപൂര്‍ ജില്ലയിലുണ്ടായ സംഭവം. ഇവിടെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ബി എസ് എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. അമര്‍നാഥ് തീര്‍ത്ഥയാത്ര തടസ്സപ്പെടുത്തുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്ന് ഇതിനകം വെളിപ്പെട്ടിട്ടുണ്ട്്്. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയായ ഭീകരനാണ് സൈന്യത്തിന്റെ പിടിയിലായത്. ഇന്ത്യയെ അക്രമിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി പാക് ഭീകരര്‍ ജമ്മുകാശ്മീരില്‍ നുഴഞ്ഞുകയറിയിട്ട് 12 ദിവസങ്ങളായെന്ന വാര്‍ത്തയും ഞെട്ടലുളവാക്കുന്നു. ഇപ്പോള്‍ പിടിയിലായ പാക് … Continue reading "ആഗോളതല കൂട്ടായ്മ അനിവാര്യമായ കാലഘട്ടം"
      വിവരാവകാശ-ദൃശ്യ മേഖലകളില്‍ സാങ്കേതിക വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിടുമ്പോഴും അതിനിടയില്‍ കടന്നുവരുന്ന അശ്ലീല വെബ്‌സൈറ്റുകള്‍ ഒരു സാധാരണപ്രക്രിയ എന്ന നിലയിലാണ് പലരും വീക്ഷിക്കുന്നത്. എന്നാലിതിനോട് പൊരുത്തപ്പെടുന്നതും ഇന്നത്തെ വിവര-ദൃശ്യവിജ്ഞാന വിസ്‌ഫോടനത്തിന്റെ ഒരു ഭാഗമാണെന്ന പട്ടികയിലുള്‍പ്പെടുത്തി അതുമായി താദാത്മ്യം പ്രാപിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതിനോട് വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. അശ്ലീല വെബ്‌സൈറ്റുകള്‍ അരങ്ങ് തകര്‍ക്കുന്ന ഇന്നത്തെ കാലത്ത് ആശങ്കകള്‍ ഉയര്‍ത്തുന്ന സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് ചില കമ്പനികള്‍ … Continue reading "അശ്ലീല വെബ്‌സൈറ്റുകളെ നിരോധിക്കുക തന്നെ വേണം"

LIVE NEWS - ONLINE

 • 1
  6 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  8 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  10 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  11 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  12 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  13 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  14 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ